(Go: >> BACK << -|- >> HOME <<)

Jump to content

സഹയാത്രിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വവർഗപ്രണയിനിയോ (Lesbian) ഉഭയവർഗപ്രണയിയോ (Bisexual) ആയ സ്ത്രീകളുടെയും ഭിന്നലിംഗർ (Transgender) ആയ വ്യക്തികളുടെയും കൌൺസലിംഗ്, കൂട്ടായ്മ, അതിജീവനസഹായം എന്നിവയാണ് സഹയാത്രിക എന്ന സംഘടനയുടെ പ്രധാന പ്രവർത്തനം. ഇപ്പോൾ കേരളത്തിൽ ജീവിക്കുന്ന കനേഡിയൻ പ്രവാസി-മലയാളിയായ ദീപ വാസുദേവൻ ആണ് സഹയാത്രിക തുടങ്ങിയതും ഇപ്പോൾ അതിൻറെ തലപ്പത്ത് പ്രവർത്തിക്കുന്നതും. ഇത് കൂടാതെ ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങളിലും സഹയാത്രിക പങ്കാളിയാണ്[1].

കേരളത്തിൽ ഒരു കാലത്ത് വർദ്ധിച്ചിരുന്ന സ്വവർഗപ്രണയിനികളായ സ്ത്രീകളുടെ ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് സഹയാത്രിക എന്ന സംഘടനയുടെ ജനനം. പല നാളുകളിലായി കേരളത്തിലെ പത്രങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെട്ട സ്വവർഗപ്രണയിനി-ഇരട്ട-ആത്മഹത്യ(lesbian double suicide)കളുടെ പട്ടിക യുനൈറ്റഡ് നേഷൻസിന്റെ മനുഷ്യാവകാശ കമ്മീഷണറുടെ ഈ[2] റിപ്പോർട്ടിൽ കാണാം. സഹയാത്രികയെക്കുറിച്ചുള്ള ചർച്ചകൾ 2001-ൽ ആരംഭിച്ചു. 2002ൽ മാനസികാരോഗ്യ സംഘടനയായ FIRM മുമായി സഹകരിച്ച് സഹയാത്രികയുടെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയും ചെയ്തു. 2008ൽ സഹയാത്രിക ഒരു സ്വതന്ത്ര രജിസ്റ്റേർഡ് സംഘടനയായി മാറി. സഹയാത്രികയുടെ വെബ്‌സൈറ്റ് ഇവിടെ[3] കാണാം.

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-national/tp-kerala/meet-highlights-woes-of-sexual-minorities/article1342620.ece സഹയാത്രിക സംഘടിപ്പിച്ച ലൈംഗികന്യൂനപക്ഷ കോൺഫറൻസ്
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-12-04. Retrieved 2014-11-23.
  3. https://www.facebook.com/Sahayaathrika സഹയാത്രിക ഫേസ്ബുക്ക് പേജ്
"https://ml.wikipedia.org/w/index.php?title=സഹയാത്രിക&oldid=3809022" എന്ന താളിൽനിന്ന് ശേഖരിച്ചത്