ടി. ഗോവിന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.ഗോവിന്ദൻ
ലോക്‌സഭാംഗം
ഓഫീസിൽ
1999, 1998, 1996
മുൻഗാമിരാമണ്ണ റായ്
പിൻഗാമിപി.കരുണാകരൻ
മണ്ഡലംകാസർഗോഡ്
മാർക്സിസ്റ്റ് പാർട്ടി, കണ്ണൂർ ജില്ലാ സെക്രട്ടറി
ഓഫീസിൽ
1989-1990
മുൻഗാമിപിണറായി വിജയൻ
പിൻഗാമികോടിയേരി ബാലകൃഷ്ണൻ
വ്യക്തിഗത വിവരങ്ങൾ
ജനനം1940 ജനുവരി 11
പയ്യന്നൂർ, കണ്ണൂർ ജില്ല
മരണംഒക്ടോബർ 23, 2011(2011-10-23) (പ്രായം 71)
മംഗലാപുരം, കർണാടക
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)
പങ്കാളിസാവിത്രി
കുട്ടികൾ3 sons and 1 daughter
As of ഒക്ടോബർ 24, 2011
ഉറവിടം: The Hindu

കാസർഗോഡ് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ(1999,1998,1996) ലോക്സഭാംഗമായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് നേതാവായിരുന്നു ടി.ഗോവിന്ദൻ.(1940-2011) മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ രാമൻ പണിക്കരുടേയും ചെമ്മരുതിയുടേയും മകനായി 1940 ജനുവരി പതിനൊന്നിന് ജനിച്ചു. പയ്യന്നൂർ ഹൈ സ്കൂൾ, തിരുവനന്തപുരം തദ്ദേശ ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഗോവിന്ദൻ 1963-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു.

പയ്യന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരിക്കെ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതിനെ തുടർന്ന് മാർക്സിസ്റ്റ് പാർട്ടിയിൽ ചേർന്നു.

മാർക്സിസ്റ്റ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി വിജയൻ 1989-ൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സംഘടനാ പ്രശ്നങ്ങളെ തുടർന്ന് 1990-ൽ സ്ഥാനമൊഴിഞ്ഞു.

1996 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഗോവിന്ദൻ 1996, 1998, 1999 വർഷങ്ങളിൽ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1998-1999 കാലയളവിൽ ലോക്‌സഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ചീഫ് വിപ്പായും പ്രവർത്തിച്ചു.

ഖാദി ബോർഡ് വൈസ് ചെയർമാൻ, കണ്ണൂർ സ്പിന്നിംഗ് മിൽ ചെയർമാൻ, പയ്യന്നൂർ സഹകരണ ആശുപത്രി സൊസൈറ്റി ചെയർമാൻ, കിസാൻ സഭ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2011 ഒക്ടോബർ 23ന് അന്തരിച്ചു.[2] [3] [4]

അവലംബം[തിരുത്തുക]

  1. Veteran CPM leader T.Govindan dead
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-09.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-07. Retrieved 2013-03-09.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-09.
"https://ml.wikipedia.org/w/index.php?title=ടി._ഗോവിന്ദൻ&oldid=4086602" എന്ന താളിൽനിന്ന് ശേഖരിച്ചത്