(Go: >> BACK << -|- >> HOME <<)

Jump to content

ടെയിലർ സ്വിഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ടയ്‌ലൊർ സ്വിഫ്റ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടെയിലർ സ്വിഫ്റ്റ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംടെയിലർ ആലിസൺ സ്വിഫ്റ്റ്
തൊഴിൽ(കൾ)ഗായിക, സംഗീതജ്ഞ, നടി
ഉപകരണ(ങ്ങൾ)വോക്കൽസ്, ഗിറ്റാർ, പിയാനോ, കീബോർഡ്, ബാഞ്ചോ[1] യൂക്ക്ലേലി[2]
വർഷങ്ങളായി സജീവം2006–present
ലേബലുകൾബിഗ് മഷീൻ

അമേരിക്കൻ കണ്ട്രി പോപ് സംഗീതജ്ഞയും ഗായികയും ഗാനരചയിതാവും സംവിധായികയും നടിയുമാണ് ടെയിലർ സ്വിഫ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ടെയിലർ ആലിസൺ സ്വിഫ്റ്റ് (ജനനം: 13 ഡിസംബർ 1989). ഡിസംബർ 2022-ലെ കണക്കുകൾ അനുസരിച്ച് 49 ദശലക്ഷത്തിലധികം ആൽബങ്ങൾ അമേരിക്കയിൽ മാത്രമായി സ്വിഫ്റ്റ് വിറ്റഴിച്ചിട്ടുണ്ട്.[5][6]

ജീവിതരേഖ[തിരുത്തുക]

ആൻഡ്രിയ ഗാർഡനറുടെയും സ്കോട്ട് കിങ്സ്ലീയുടെയും മകളായി 1989 ഡിസംബർ 13-ന് പെൻസിൽവേനിയയിൽ ജനനം.[7] വളരെ ചെറുപ്പത്തിൽ തന്നെ കവിതകൾ എഴുതുമായിരുന്ന സ്വിഫ്റ്റിനെ തേടി നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യ പുരസ്കാരം എത്തി. "മോൺസ്റ്റർ ഇൻ മൈ ക്ലോസറ്റ്" എന്ന കവിതയ്ക്കാണ് ദേശീയ കവിതാ പുരസ്കാരം ലഭിച്ചത്.[8] യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ ദേശീയ ഗാനം ആലപിച്ചതോടെയാണ് സ്വിഫ്റ്റ് ശ്രദ്ധിക്കപ്പെടുന്നത്.[9] 2006-ൽ ആദ്യ ഗാനം "ടിം മക്ക്ഗ്രോ" പുറത്തിറക്കി. ബിൽബോർഡ് ചാർട്ടിൽ ആറാം സ്ഥാനത്തെത്തിയ ഈ ഒറ്റ ഗാനത്തിലൂടെ തന്നെ സ്വിഫ്റ്റിന് ലോകത്തെ കൈയ്യിലെടുക്കാനായി.[10] "ടിം മക്ക്ഗ്രോ"യ്ക്കു തുടർച്ചയായി അവർ ടെയിലർ സ്വിഫ്റ്റ് എന്നു തന്നെ പേരായ ആൽബം പുറത്തിറക്കി. "ടിം മക്ക്ഗ്രോ" ഉൾപ്പെടെ 11 ഗാനങ്ങളടങ്ങിയ ഈ ആൽബം ബിൽബോർഡ് കണ്ട്രി ആൽബം ചാർട്ടിൽ ഒന്നാം സ്ഥാനത്താണ് പീക്ക് ചെയ്തത്.[11] തുടർന്ന് പുറത്തിറങ്ങിയ ഫിയർലെസ്സ് (2008) വളരെയധികം നിരൂപക പ്രശംസ പിടിച്ചുപറ്റി. 2009-ലെ എം ടി വി ബെസ്റ്റ് വീടിയോ പുരസ്കാരം ഫിയർലെസ്സ് സ്വന്തമാക്കി. പ്രസ്തുത അവാർഡു നേടുന്ന ആദ്യ കണ്ട്രി ആർടിസ്റ്റായിരുന്നു സ്വിഫ്റ്റ്. ഈ ആൽബത്തിലെ "യൂ ബിലോങ്ങ് വിത് മി" വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമാണ്. സ്വിഫ്റ്റ് ഇരട്ടവേഷത്തിലെത്തിയ ഗാനത്തിന് മൂന്നു ഗ്രാമ്മി നോമിനേഷനുകളാണ് ലഭിച്ചത്.[12] സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ ആൽബം സ്പീക് നൗ 2010 ഒൿടോബർ 25-നു റിലീസ് ചെയ്തു.[13]

സംഗീതജ്ഞ എന്നതിനു പുറ്മേ ഹോളിവുഡിലെ താരറാണി കൂടിയാണ് സ്വിഫ്റ്റ്. വാലന്റൈൻസ് ഡേ എന്ന ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ ടീൻ ചോയിസ് പുരസ്കാരം സ്വിഫ്റ്റ് നേടി.[14] തന്റെ കഥ പറയുന്ന ടെയിലർ സ്വിഫ്റ്റ്: ജേർണീ ടു ഫിയർലെസ്സ് (2010) എന്ന ടെലിവിഷൻ സീരീസിലെ നായികാ കഥപാത്രം സ്വിഫ്റ്റ് തന്നെയാണ് അവതരിപ്പിച്ചത്. ഇതിനു പുറമേ നിരവധി ചിത്രങ്ങളിൽ അതിഥിതാരവുമായി അവർ പ്രത്യക്ഷപ്പെട്ടു. സാമൂഹ്യപ്രവർത്തനങ്ങൾക്കും അവർ സമയം കണ്ടെത്തുന്നു.

ആൽബങ്ങൾ[തിരുത്തുക]

  • ടെയിലർ സ്വിഫ്റ്റ് (2006)
  • ഫിയർലെസ്സ് (2008)
  • സ്പീക് നൗ (2010)
  • റെഡ് (2012)
  • 1989 (2014)
  • റെപ്പ്യൂറ്റേഷൻ (2017)
  • ലവർ (2019)
  • ഫോക്‌ലോർ (2020)
  • എവർമോർ (2020)
  • ഫിയർലെസ്സ് (ടെയിലർസ് വേർഷൻ) (2021)
  • റെഡ് (ടെയിലർസ് വേർഷൻ) (2021)
  • മിഡ്നൈറ്റ്സ് (2022)
  • സ്പീക് നൗ (ടെയിലർസ് വേർഷൻ) (2023)
  • 1989 (ടെയിലർസ് വേർഷൻ) (2023)

അവലംബം[തിരുത്തുക]

  1. "Taylor Swift, Billboard's Best-Selling Artist of 2008, Announces 'Fearless 2009' Headlining Tour". Big Machine Records. 2009-01-30. Archived from the original on 2009-06-06. Retrieved 2011-02-08.
  2. "Taylor Swift... The Interview!". BBC Radio One. 2009-02-17. Retrieved 2011-02-08.
  3. Leahey, Andrew. "( Taylor Swift > Overview )". Allmusic. Rovi Corporation. Retrieved 2011-02-08. {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. Wilson, Benji (2009-10-25). "Taylor Swift - the meteoric rise of pop's brightest new star". Daily Mail. London: Associated Newspapers Ltd. Retrieved 2011-02-08.
  5. "Taylor Swift's FEARLESS is Most Awarded Album in Country Music History". Big Machine Records. 2010-03-18. Archived from the original on 2010-11-15. Retrieved 2011-02-08.
  6. "Taylor Swift's December to Remember". RIAA. 2010-12-07. Retrieved 2011-02-08.
  7. "Taylor Swift: Biography". TVguide.com. ശേഖരിച്ചത്: 2011-02-08.
  8. "Taylor Swift: Growing into superstardom". Reading Eagle. 2008-12-08. Archived from the original on 2009-08-29. Retrieved 2011-02-08.
  9. "CBSnews.com". CBSnews.com. 2008-05-17. Archived from the original on 2010-11-16. Retrieved 2011-02-08.
  10. "Artist Chart History – Taylor Swift". Billboard. Archived from the original on 2007-12-23. Retrieved 2011-02-08.
  11. Billboard.com ശേഖരിച്ചത് 2011-02-08
  12. "First GRAMMY Performers Announced". Grammy.com. Grammy Awards. December 22, 2009. Archived from the original on 2010-01-04. Retrieved 2011-02-08. {{cite web}}: Italic or bold markup not allowed in: |work= (help)
  13. PR (September 27, 2010). Taylor Swift Launches Speak Now Album Release With 3-Week iTunes Countdown. PR Newswire. Retrieved 2011-02-08.
  14. "Winners of 'Teen Choice 2010' Awards Announced; Teens Cast More Than 85 Million Votes". Archived from the original on 2019-12-16. Retrieved 2011-02-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടെയിലർ_സ്വിഫ്റ്റ്&oldid=4077524" എന്ന താളിൽനിന്ന് ശേഖരിച്ചത്