"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 175: വരി 175:


::മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലും എതിർപ്പില്ല. നയം രൂപീകരിക്കാം. ('സമവായം' എന്ന വാക്കിന്റെ പ്രയോഗത്തെപ്പറ്റി ഒരു ചർച്ച താഴെ തുടങ്ങിയിട്ടുണ്ട്. നോക്കുമല്ലോ.)--[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] ([[ഉപയോക്താവിന്റെ സംവാദം:Naveen Sankar|സംവാദം]]) 06:07, 11 ഏപ്രിൽ 2013 (UTC)
::മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലും എതിർപ്പില്ല. നയം രൂപീകരിക്കാം. ('സമവായം' എന്ന വാക്കിന്റെ പ്രയോഗത്തെപ്പറ്റി ഒരു ചർച്ച താഴെ തുടങ്ങിയിട്ടുണ്ട്. നോക്കുമല്ലോ.)--[[ഉപയോക്താവ്:Naveen Sankar|Naveen Sankar]] ([[ഉപയോക്താവിന്റെ സംവാദം:Naveen Sankar|സംവാദം]]) 06:07, 11 ഏപ്രിൽ 2013 (UTC)


{{#ifeq: {{FULLPAGENAME}}|ഫലകം:തീരുമാനം||{{ombox
| type = notice
| image = [[ചിത്രം:Nuvola apps korganizer.png|50ബിന്ദു]]
| style = width: 400px;
| text ='''തീരുമാനം:''' ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല എന്നും ഇൻഫോബോക്സുകളിൽ spouse/partner എന്ന അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം എന്നും തീരുമാനമെടുത്തു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 06:37, 11 ഏപ്രിൽ 2013 (UTC)
}}}}


==അപരമൂർത്തികൾ എന്നു സംശയിക്കപ്പെടുന്നവർ==
==അപരമൂർത്തികൾ എന്നു സംശയിക്കപ്പെടുന്നവർ==

06:37, 11 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


ചെക്ക്‌യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച

ഇതിൽ മൂന്ന് ചെക്ക്‌യൂസർമാർ മതി എന്നതിൽ സമവായം എവിടെയാണ്? ഒന്നുകിൽ ആരുമില്ലാതിരിക്കുക, അല്ലെങ്കിൽ പരിശോധനാഫലങ്ങൾ ഒത്തുനോക്കാൻ എപ്പോഴും സജീവരായ രണ്ടുപേർ ഉണ്ടാവത്തക്കവിധത്തിൽ എണ്ണം നിജപ്പെടുത്താതിരിക്കുക, ഇതാണെന്റെ നിർദേശം. --ജേക്കബ് (സംവാദം) 04:22, 30 മാർച്ച് 2013 (UTC)[മറുപടി]
അതൊരു സമവായമായി കരുതാനാവില്ല. എണ്ണം നിജപ്പെടുത്തുന്ന ഏതു നിബന്ധനയും ഒഴിവാക്കേണ്ടതാണ്. --ജേക്കബ് (സംവാദം) 18:14, 30 മാർച്ച് 2013 (UTC)[മറുപടി]
നിജമായ എണ്ണം വേണമെന്നാണ് ചർച്ചയിൽ പങ്കെടുത്ത നാലുപേർ അഭിപ്രായപ്പെട്ടത്.
  • സിദ്ധാർത്ഥൻ, അനൂപ് (രണ്ടുപേർ വേണമെന്ന്), രാജേഷ് ഒടയാഞ്ചൽ (4 പേർ), കിരൺ (രണ്ടിൽ കൂടുതലായ എണ്ണം).
  • ഞാനും റസിമാനും നിജമായ എണ്ണം വേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടു. റസിമാൻ മൂന്നോ നാലോ എണ്ണമായാലും കുഴപ്പമില്ല എന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തി.

ചുരുക്കത്തിൽ ഈ ചർച്ചയിൽ ഞാൻ മാത്രമാണ് നിജമായ എണ്ണം വേണ്ടതില്ല എന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നത്. പക്ഷേ പൊതുസമവായം നിജമായ എണ്ണം വേണം എന്നായതിനാലും (നാലിനെതിരേ ഒന്നോ രണ്ടോ വോട്ടുകൾ) അതിന്റെ എണ്ണത്തിൽ തീർപ്പായിട്ടില്ലാതിരുന്നതിനാലും ഞാൻ മൂന്ന് ചെക്ക് യൂസർമാർ എന്ന സമവായം മുന്നോട്ടു വച്ചു. മാർഗ്ഗനിർദ്ദേശമനുസരിച്ച് ഒരാഴ്ച്ച കാത്തിരുന്നുവെങ്കിലും ഒരാൾ (സിദ്ധാർത്ഥൻ)‌ ഇതിനോട് അനുകൂലാഭിപ്രായം പറഞ്ഞു എന്നല്ലാതെ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതോടെ തീരുമാനമെടുത്തു. ഇത് സമവായമല്ലെങ്കിൽ മറ്റെന്താണ് സമവായം? വേണമെങ്കിൽ ഇനി ചെയ്യാവുന്നത് ഈ തീരുമാനം ഭേദഗതി ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഒരു ചർച്ചയാണ്. പഴയ സമവായം (എന്റെ അഭിപ്രായം അതിനെതിരായിരുന്നുവെങ്കിലും) ഒരു തരത്തിലും തള്ളിക്കളയാനാവില്ല തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:09, 31 മാർച്ച് 2013 (UTC)[മറുപടി]

ചെക്ക് യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. തീരുമാനമായ ചർച്ചകൾ നിലവറയിലേയ്ക്കു മാറ്റി. ഇത് ഏറ്റവും മുകളിൽ വരുന്നത് പ്രാധാന്യം ലഭിക്കാൻ നല്ലതാണ് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:42, 31 മാർച്ച് 2013 (UTC)[മറുപടി]

പഴയ ചർച്ചയിൽ ചെക്ക് യൂസർമാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതില്ല എന്നാണ് ഞാൻ അഭിപ്രായപ്പെട്ടിരുന്നത്. പക്ഷേ രൂപീകരിക്കപ്പെട്ട സമവായം മാറ്റേണ്ടതില്ല എന്നാണ് ഈ ചർച്ചയിൽ എന്റെ നിലപാട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:28, 4 ഏപ്രിൽ 2013 (UTC)[മറുപടി]

സമവായം മാറ്റേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു.--സിദ്ധാർത്ഥൻ (സംവാദം) 04:32, 4 ഏപ്രിൽ 2013 (UTC)[മറുപടി]

മൂന്നു ചെക്ക് യൂസർമാർ എന്ന തീരുമാനം മാറ്റേണ്ടതില്ല എന്നാണ് രണ്ടുപേർ (അജയ്, സിദ്ധാർത്ഥൻ) അഭിപ്രായപ്പെട്ടത്. ജേക്കബ് ജോസ് എണ്ണം നിജപ്പെടുത്തേണ്ടതില്ല എന്നഭിപ്രായപ്പെട്ടു. രണ്ടാഴ്ച്ചയായപ്പോൾ ഇതാണ് സ്ഥിതി. ചെക്ക് യൂസർമാരുടെ എണ്ണം മൂന്നായി തുടരാം എന്നാണ് അഭിപ്രായസമന്വയം. ഇതിൽ തീരുമാനമെടുക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:34, 11 ഏപ്രിൽ 2013 (UTC)[മറുപടി]

ഭാര്യയും പങ്കാളിയും

""കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പങ്കാളിയായിരുന്നു ആര്യ അന്തർജ്ജനം" വാചകം ഇവിടെനിന്നും What is the difference between ഭാര്യ and പങ്കാളി? --Vinayaraj (സംവാദം) 14:17, 19 മാർച്ച് 2013 (UTC)[മറുപടി]

ഭാര്യ = ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് = ഭരിക്കുന്നവൻ എന്നും അർത്ഥമുണ്ട്. ഇംഗ്ലീഷിൽ husband, wife എന്നതിനുപകരം ഇപ്പോൾ പൊതുവേ പ്രയോഗിക്കുന്നവാക്ക് spouse എന്നാണ്. നിയമപരമായി വിവാഹം കഴിക്കാത്തവർക്കും, സ്വവർഗ്ഗാനുരാഗികൾക്കും ഒക്കെ ഉപയോഗിക്കാവുന്ന പദമാണ് പങ്കാളി എന്നത്. പങ്കാളി എന്നത് ഒരു ജെൻഡർ ന്യൂട്രൽ ആയ പദമായതിനാലാണ് അത് അവിടെ പ്രയോഗിച്ചത്. ശീലം നമുക്ക് ഇത്തരം വാക്കുകളെ ദഹിപ്പിക്കില്ലെന്നത് മറ്റൊരുകാര്യം :) --Adv.tksujith (സംവാദം) 19:21, 19 മാർച്ച് 2013 (UTC)[മറുപടി]
ഇങ്ങനെ വിവേചനം ഉണ്ടാക്കുന്ന എല്ലാ പദങ്ങളും ഭാഷയിൽ നിന്നും നീക്കം ചെയ്യുന്നതിന് സർവ്വവിധപിന്തുണയും അറിയിക്കുന്നു. പക്ഷേ അത് ഭാഷയിൽ നിന്നും ആകെ ആവണം. പാഠപുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നും അനുദിനപ്രയോഗങ്ങളിൽ നിന്നും മീഡിയകളിൽ നിന്നുമെല്ലാം. ഭാര്യ, ഭർത്താവ് എന്നീ പദങ്ങൾ ഏതൊക്കെയോ സംസ്കൃതരൂപങ്ങളിൽ നിന്നാവാം മലയാളത്തിലെത്തിയത്. സാംസ്കൃതധാതുവിന് വേറെ പല അർത്ഥങ്ങളുമായിരുന്നിരിക്കണം. എന്നാൽ ഇന്ന് നമ്മുടെ ഭാഷയിൽ അത് ഉപയോഗിച്ച് ശീലിച്ച് മറ്റു ചില അർത്ഥങ്ങൾ കൈവന്നിട്ടുണ്ടല്ലോ. അതു കൊണ്ടാണല്ലോ അനുദിനപ്രയോഗങ്ങളിൽ അത് ഉപയോഗിക്കുന്നത്. ഭാഷയെ സംസ്കരിക്കാനുള്ള ധൃതിയിൽ വിക്കിപ്പീഡിയയിൽ മാത്രം ആ മാറ്റങ്ങൾ വരുത്തിത്തുടങ്ങുന്നത് ആശാസ്യമാണോ എന്നൊരു സംശയം. മനുവിന്റെ പിൻമുറക്കാരായതിനാലാണ് മനുഷ്യൻ എന്ന വാക്ക് വന്നതെന്നും, അതിൽ യോജിക്കാനാവാത്തതു കൊണ്ട് മനുഷ്യൻ എന്ന വാക്ക് തെറ്റായ അർത്ഥത്തിലാണെന്നെല്ലാം വാദിച്ചാൽ ശരിയാവുമോ? വീണ്ടും പറയട്ടേ, Gender neutral പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനോട് പരിപൂർണ്ണ പിന്തുണ ലേഖകനോട് അറിയിക്കുമ്പോൾ തന്നെ, നമ്മുടെ convictions നടപ്പിലാക്കാൻ വിക്കിപ്പീഡിയ വേദിയാക്കാമോ എന്ന് സംശയിക്കുന്നു. --Vinayaraj (സംവാദം) 01:22, 20 മാർച്ച് 2013 (UTC)[മറുപടി]

അതു തന്നെയാണ് എന്റെയും ചോദ്യം, "നമ്മുടെ convictions" പിന്തുടരണമെന്ന് മറ്റുള്ളവരോടും നിർബന്ധിക്കണമോ എന്ന് ! --Adv.tksujith (സംവാദം) 01:47, 20 മാർച്ച് 2013 (UTC)[മറുപടി]

ജീവിതപങ്കാളി എന്നുതന്നെ സൂചിപ്പിച്ചാൽ മതി. അല്ലെങ്കിൽ പങ്കാളി എന്നും. അല്ലാതെ ഭാര്യ ഭർത്താവ് വേണ്ടതില്ല--Edukeralam|ടോട്ടോചാൻ (സംവാദം) 10:05, 22 മാർച്ച് 2013 (UTC)[മറുപടി]

ഭാര്യ, ഭർത്താവ് എന്ന് ഉപയോഗിക്കേണ്ടതില്ല എന്ന് പറയുന്നതിന്റെ സംഗതിയെന്താണ്.ജീവിതപങ്കാളിയെന്ന് പലയിടത്തും ഉപയോഗിക്കുന്നതിനാൽ വിക്കിയിലും അത് ഉപയോഗിക്കാം. പക്ഷേ അതുകൊണ്ട് ഭാര്യ, ഭർത്താവ് എന്നീ പദങ്ങളെ വിക്കിയിൽനിന്ന് എടുത്തുമാറ്റേണ്ട ആവശ്യമൊന്നുമില്ല. പങ്കാളി എന്നു മാത്രം ഉപയോഗിക്കാനും പാടില്ല. ജീവിതത്തിലെ പങ്കാളിയായതിനാൽ ജീവിതപങ്കാളി എന്നുതന്നെ ഉപയോഗിക്കണം. പങ്കാളിത്തം മറ്റു പലതുമിലുമുണ്ട് ബിസിനസ് ഉദാഹരണം. ഒരു കാര്യം കൂടി ഭാഷാപരിഷ്കരണം എന്ന ലക്ഷ്യത്തിലേക്ക് വിക്കിപീഡിയ തിരിയുകയാണെങ്കിൽ അത് ഒറിജിനൽ റിസർച്ച് ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്.--സിദ്ധാർത്ഥൻ (സംവാദം) 10:34, 22 മാർച്ച് 2013 (UTC)[മറുപടി]
മലയാളഭാഷയിലാണു് ആ ലേഖനമെങ്കിൽ "ഭാര്യ" എന്നുതന്നെ വേണം അവിടെ ഉപയോഗിക്കാൻ. gender neutral ആകുക എന്നതു് ഒരു സമൂഹത്തിനെസംബന്ധിച്ചിടത്തോളം നല്ല കാര്യമായിരിക്കാം. അതിന്റെ ഭാഗമായി ഭാഷയിലെ ചില പദങ്ങളും (ഭാഷയുടെ തന്നെ വിവിധമണ്ഡലങ്ങളിൽ) മാറ്റിവെക്കേണ്ടിവന്നേക്കാം. പക്ഷേ, ഭാര്യ, ഭർത്താവ്, പതി, പത്നി, സഹധർമ്മിണി തുടങ്ങിയ രൂഢമൂലങ്ങളായ വാക്കുകളെ മുറിച്ചുമാറ്റിക്കൊണ്ടല്ല അത്തരം പരിഷ്കാരം തുടങ്ങിവെക്കേണ്ടതു്. പ്രത്യേകിച്ചും വിക്കിപീഡിയയ്ക്കകത്തു തന്നെ അതു വരേണ്ടതു് മറ്റു രംഗങ്ങളിലെ വ്യാപകമായ പ്രയോഗസാധുതയ്ക്കു ശേഷം വേണം. മുകളിൽ എഴുതിയ വാചകത്തിൽ (ആമുഖത്തിൽ തന്നെ) പങ്കാളി എന്നു വായിക്കുമ്പോൾ ഇ. എം.എസ്. നേരാംവണ്ണം വേളി കഴിക്കാതെ, എന്തോ സംബന്ധപ്പരിപാടിയുമായാണു കഴിഞ്ഞിരുന്നതെന്നു തോന്നും. (അതുതന്നെ ഒരു തെറ്റാണെന്നു വ്യവക്ഷയില്ല. പക്ഷേ, തെറ്റുകളും ശരികളും അതാതുകാലങ്ങളിൽ മാറിമറിഞ്ഞു വ്യാഖ്യാനിക്കപ്പെടാവുന്നതാണല്ലോ.)
(എന്റെ സ്വന്തം കാഴ്ച്ചപ്പാടിൽ, ഭാര്യ-ഭർത്താവു് എന്നു വിളിക്കപ്പെടുന്നതിൽപോലും അസ്കിത തോന്നുന്നത്ര വികലവും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു സാമൂഹ്യദുരാചാരമൊന്നുമല്ല gender neutralityയുടെ ആധുനികബോധം. എല്ലാരും കൂടി കുളിപ്പിച്ചുകുളിപ്പിച്ച് ഒടുവിൽ ഈയൊരു പുതിയ രാഷ്ട്രനിർമ്മാണധാരയെക്കൂടി ഇല്ലാതാക്കുമോ എന്നാണിപ്പോഴത്തെ എന്റെ പേടി.) വിശ്വപ്രഭViswaPrabhaസംവാദം 23:06, 22 മാർച്ച് 2013 (UTC)[മറുപടി]
""എല്ലാരും കൂടി കുളിപ്പിച്ചുകുളിപ്പിച്ച് ഒടുവിൽ ഈയൊരു പുതിയ രാഷ്ട്രനിർമ്മാണധാരയെക്കൂടി ഇല്ലാതാക്കുമോ എന്നാണിപ്പോഴത്തെ എന്റെ പേടി."" float --സിദ്ധാർത്ഥൻ (സംവാദം) 02:43, 23 മാർച്ച് 2013 (UTC)[മറുപടി]

ക്ഷമിക്കുക. മലയാളത്തിൽ സാധാരണയായി പ്രയോഗിക്കുക "ജീവിതപങ്കാളി" എന്നാണ്. [1] ഈ അടുത്തിടെ വായിച്ച ഒരു ലേഖനത്തിൽ പങ്കാളി എന്നുകണ്ടത് മനസ്സിൽ കിടന്നത് കാരണം അങ്ങനെ എഴുതിപ്പോയതാണ് :) അത് തിരുത്തി ജീവിതപങ്കാളി ആക്കിയേക്കാം. ആതും പറ്റില്ലെന്ന് ഉത്തമബോദ്ധ്യമുള്ളവർക്ക് "ഭാര്യ" എന്ന് തിരുത്താമല്ലോ. അതിനും വിക്കിപീഡിയിയിൽ തടസ്സമൊന്നുമില്ലല്ലോ... മറ്റൊരിടത്ത് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചോട്ടോ... "നമ്മുടെ ലേഖനങ്ങളെല്ലാം പുരുഷന്മാർ പുരുഷപക്ഷ കാഴ്ചപ്പാടിൽ എഴുതുന്നവയാണ്. ഭാഷയിലും കാഴ്ചപ്പാടിലും നൂറുശതമാനം പക്ഷപാതരപരമായവ. പക്ഷേ അതിലൊന്നും നിഷ്പക്ഷതയുടെ പ്രശ്നംകാണാത്ത നാം, ആരെങ്കിലും സ്ത്രീപക്ഷമായി എഴുതാൻ തുടങ്ങിയാൽ അവിടെ POV യും തെളിവുമൊക്കെയായി ചാടിവീഴും..."

ഇവിടെ സ്ത്രീപക്ഷമായിട്ടൊന്നും എഴുതിയില്ല. ജെൻഡർ ന്യൂട്രാലായി എഴുതാൻ ശ്രമിച്ചതേയുള്ളൂ... അപ്പോൾ അസ്വസ്തതകൾ ആരംഭിച്ചു.... അപ്പോൾ സ്ത്രീപക്ഷമായി എഴുതിയാലുള്ള അവസ്ഥ എന്തായിരിക്കും.? ഇനി മുന്നോട്ടുള്ള പോക്ക് ആലോടിക്കുകയേ വേണ്ട ! --Adv.tksujith (സംവാദം) 02:58, 23 മാർച്ച് 2013 (UTC)[മറുപടി]

സ്ത്രീപക്ഷമായോ പുരുഷപക്ഷമായോ ഒരു വിജ്ഞാനകോശം രചിക്കപ്പെടുന്നതിനോട് യോജിപ്പില്ല. ലിംഗനിരപേക്ഷമായ ഭാഷ തന്നെയാണ് വിജ്ഞാനകോശത്തിന് ഉത്തമം. ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾ വേണ്ടെന്നല്ല, മറിച്ച് അത്യാവശ്യമുള്ളയിടത്തു മാത്രം അത് ഉപയോഗിച്ചാൽ മതിയാകും. ജീവിതപങ്കാളി എന്നു എഴുതുന്നതാണ് നല്ലത്. --Edukeralam|ടോട്ടോചാൻ (സംവാദം) 10:41, 25 മാർച്ച് 2013 (UTC)[മറുപടി]

ദാ പ്രശസ്തരുടെ ഭാര്യമാർ എന്നൊരു വർഗ്ഗം! പ്രശസ്തരുടെ ഭർത്താക്കന്മാർ എന്ന വർഗ്ഗം ഉണ്ടോ ആവോ? ഇനി അങ്ങനെയൊന്നുണ്ടാക്കിയാൽ അതും വേണ്ടെന്നു പറഞ്ഞ് വരുമോ? --Edukeralam|ടോട്ടോചാൻ (സംവാദം) 10:48, 25 മാർച്ച് 2013 (UTC)[മറുപടി]

തെറ്റൊന്നും ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇത്തരമൊരു വർഗ്ഗം പരിശോധിക്കുന്ന ഒരാൾക്ക് ഇയാൾ ഏത് പ്രശസ്തയുടെ/പ്രശസ്തന്റെ ഭർത്താവ്/ഭാര്യ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ ആ വർഗ്ഗത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടു. ഉദാഹരണമായി ഇന്ദിരാ ഗാന്ധി-ഫിറോസ് ഗാന്ധി, സോണിയ ഗാന്ധി-രാജീവ് ഗാന്ധി, ജയ ബച്ചൻ-അമിതാബ് ബച്ചൻ, ദിലീപ്-മഞ്ജുവാര്യർ.. അങ്ങനെയങ്ങനെ... പിന്നെ ലിംഗവ്യത്യാസം ആവശ്യമില്ലാത്തിടത്തുമാത്രമേ അത്തരം വാക്കുകൾ ഉപയോഗിക്കേണ്ടതുള്ളൂ. ഒരു പുരുഷനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയെ ഭാര്യ എന്നുതന്നെ പ്രയോഗിക്കുന്നതിൽ എന്തിന് അമാന്തിക്കണം. പ്രത്യേകിച്ചും ജീവിതപങ്കാളി എന്ന വാക്കിന് സ്വവർഗ്ഗപങ്കാളിയെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെന്ന സാഹചര്യത്തിൽ. --സിദ്ധാർത്ഥൻ (സംവാദം) 11:11, 25 മാർച്ച് 2013 (UTC)[മറുപടി]

പങ്കാളി സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയപ്പെടണമെന്ന വാശിയാണ് പ്രശ്നം. അത്യാവശ്യമുള്ളിടത്തു മാത്രം അത് തിരിച്ചറിഞ്ഞാൽ പോരേ? --Edukeralam|ടോട്ടോചാൻ (സംവാദം) 08:33, 1 ഏപ്രിൽ 2013 (UTC)[മറുപടി]

കുറഞ്ഞ വാക്കുകളിലൂടെ കൂടുതൽ കാര്യങ്ങൾ പകരുക എന്നതാണ് ഏറ്റവും പ്രധാനം. ഭാര്യ എന്ന വാക്കിലൂടെ നൽകുന്ന വിവരങ്ങൾ പങ്കാളിയും ജീവിതപങ്കാളിയും നൽകുന്നില്ല. ഇൻഫോബോക്സിലും മറ്റും സ്പൗസ് എന്നതിനു പറ്റിയ വാക്കാണ് ജീവിതപങ്കാളി. --Vssun (സംവാദം) 10:09, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ഭാര്യ/ഭർത്താവ് എന്ന പ്രയോഗങ്ങൾ spouse = ജീവിതപങ്കാളി പങ്കാളി
ഒഴിവാക്കേണ്ടതാണ്
അനുയോജ്യമായ വാക്കാണ്
  1. Vssun (ഇൻഫോബോക്സിൽ ഉപയോഗിക്കാം. ഗദ്യഭാഗത്ത് ഭാര്യ/ഭർത്താവ് ആണ് ഉചിതം)
  2. Edukeralam|ടോട്ടോചാൻ
  3. Adv.tksujith
  4. സിദ്ധാർത്ഥൻ
  5. ഇർഷാദ് പി.പി
ഉപയോഗിക്കാവുന്നതാണ്
  1. -Adv.tksujith (പിന്നീട് ഈ അഭിപ്രായത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.)
ഒഴിവാക്കേണ്ടതില്ല
  1. സിദ്ധാർത്ഥൻ
  2. വിശ്വപ്രഭ
  3. vssun (ഇൻഫോബോക്സുകളിൽ സ്പൗസ് എന്നതിനുപകരം ജീവിതപങ്കാളി എന്നുപയോഗിക്കാം. ഗദ്യഭാഗത്ത് ഭാര്യ എന്നോ ഭർത്താവ് എന്നോ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ ജീവിതപങ്കാളി എന്നുപയോഗിക്കരുത് എന്ന നിർബന്ധവുമില്ല.)
  4. സുഗീഷ്
അനുയോജ്യമല്ല
ഉപയോഗിക്കാവുന്നതല്ല
  1. Vinayaraj
  2. സിദ്ധാർത്ഥൻ
നിഷ്പക്ഷം/വ്യക്തമല്ല
  1. Edukeralam|ടോട്ടോചാൻ(അത്യാവശ്യമുള്ളയിടത്തു മാത്രം അത് ഉപയോഗിച്ചാൽ മതിയാകും)
  2. Adv.tksujith
നിഷ്പക്ഷം/വ്യക്തമല്ല
  1. സിദ്ധാർത്ഥൻ(ജീവിതപങ്കാളിയെന്ന് പലയിടത്തും ഉപയോഗിക്കുന്നതിനാൽ വിക്കിയിലും അത് ഉപയോഗിക്കാം.....ഒരു പുരുഷനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയെ ഭാര്യ എന്നുതന്നെ പ്രയോഗിക്കുന്നതിൽ എന്തിന് അമാന്തിക്കണം. പ്രത്യേകിച്ചും ജീവിതപങ്കാളി എന്ന വാക്കിന് സ്വവർഗ്ഗപങ്കാളിയെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെന്ന സാഹചര്യത്തിൽ)
  2. സുഗീഷ്(രണ്ടും കെട്ടു ജീവിക്കാൻ മനുഷ്യർ എന്നാണാവോ ഉഭയലിംഗ ജീവിയായത്? അങ്ങനെ ഒരു സമവായത്തിലെത്തേണ്ടുന്ന ഒരു കാര്യമാണോ എന്നു തോന്നുന്നു എങ്കിൽ വോട്ടിനിട്.. ആണും പെണ്ണും ഭാര്യയ്ക്കും ഭർത്താവിനും വോട്ട് നൽകട്ടെ.)
നിഷ്പക്ഷം/വ്യക്തമല്ല
  1. സുഗീഷ്(രണ്ടും കെട്ടു ജീവിക്കാൻ മനുഷ്യർ എന്നാണാവോ ഉഭയലിംഗ ജീവിയായത്? അങ്ങനെ ഒരു സമവായത്തിലെത്തേണ്ടുന്ന ഒരു കാര്യമാണോ എന്നു തോന്നുന്നു എങ്കിൽ വോട്ടിനിട്.. ആണും പെണ്ണും ഭാര്യയ്ക്കും ഭർത്താവിനും വോട്ട് നൽകട്ടെ.)

ഇങ്ങനെയൊക്കെയാണ് അഭിപ്രായങ്ങൾ വന്നത്. ഏതെങ്കിലും ഒരു തീരുമാനമെടുക്കാനുള്ള സമവായം ഉള്ളതായി ഉറപ്പിച്ചു പറയാൻ സാധിക്കുന്നില്ല. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:39, 4 ഏപ്രിൽ 2013 (UTC)[മറുപടി]

രണ്ടാമത്തെ കോളത്തിലെ എന്റെ അഭിപ്രായം പൂർണ്ണമായ അർത്ഥത്തിലല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഫോബോക്സുകളിൽ സ്പൗസ് എന്നതിനുപകരം ജീവിതപങ്കാളി എന്നുപയോഗിക്കാം എന്നാണ് പറഞ്ഞത്, ഗദ്യഭാഗത്ത് ഭാര്യ എന്നോ ഭർത്താവ് എന്നോ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ ജീവിതപങ്കാളി എന്നുപയോഗിക്കരുത് എന്ന നിർബന്ധവുമില്ല. --Vssun (സംവാദം) 06:54, 4 ഏപ്രിൽ 2013 (UTC)[മറുപടി]
ഇവിടെ സമവായം
  1. ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല.
  2. എങ്കിലും പൊതുപദം എന്ന നിലയിൽ spouse എന്ന അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.
  3. പക്ഷേ പങ്കാളി എന്ന പദം ഈ അർത്ഥത്തിൽ ഉപയോഗിക്കാൻ പാടില്ല.
എന്നായി കരുതാമോ?--സിദ്ധാർത്ഥൻ (സംവാദം) 07:05, 4 ഏപ്രിൽ 2013 (UTC)[മറുപടി]
ഭാര്യയെ ഭാര്യ എന്നും ഭർത്താവിനെ ഭർത്താവെന്നും തന്നെ ചേർക്കണം. ഭാര്യയ്ക്കും ഭർത്താവിനും ഇല്ലാത്തെ എന്തു പ്രത്യേകതയാണ് നപുംസകമായ പങ്കാളി/ജീവിതപങ്കാളിക്കുള്ളത്. നപുംസകങ്ങൾ കൂടി വരുന്നു ലോകത്തെല്ലായിടത്തും. ഒന്നുകിൽ പെണ്ണായി ജീവിക്കുക. അല്ലെങ്കിൽ ആണായി ജീവിക്കുക. രണ്ടും കെട്ടു ജീവിക്കാൻ മനുഷ്യർ എന്നാണാവോ ഉഭയലിംഗ ജീവിയായത്? അങ്ങനെ ഒരു സമവായത്തിലെത്തേണ്ടുന്ന ഒരു കാര്യമാണോ എന്നു തോന്നുന്നു എങ്കിൽ വോട്ടിനിട്.. ആണും പെണ്ണും ഭാര്യയ്ക്കും ഭർത്താവിനും വോട്ട് നൽകട്ടെ.
ഇനി വക്കീല് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യം നമ്മുടെ ലേഖനങ്ങളെല്ലാം പുരുഷന്മാർ പുരുഷപക്ഷ കാഴ്ചപ്പാടിൽ എഴുതുന്നവയാണ്. ഭാഷയിലും കാഴ്ചപ്പാടിലും നൂറുശതമാനം പക്ഷപാതരപരമായവ. . ഇവിടെ ലേഖനങ്ങൾ ചേർക്കാൻ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ല എന്നു തന്നെയാണ് അതിന്റെ മറുപടി. --സുഗീഷ് (സംവാദം) 07:32, 4 ഏപ്രിൽ 2013 (UTC)[മറുപടി]
മുകളിലത്തെ അഭിപ്രായമാണ് മാതൃകാ നിലപാട്. ഇനി എന്റെ "ആരോപണത്തിന്" വേറെ ഉദാഹരണമൊന്നും വേണ്ടല്ലോ :) --Adv.tksujith (സംവാദം) 15:57, 5 ഏപ്രിൽ 2013 (UTC)[മറുപടി]
ഇവിടെ
  1. ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല.
  2. പൊതുപദം എന്ന നിലയിൽ ഇൻഫോബോക്സുകളിൽ spouse/partner എന്നീ അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.
എന്ന സമവായമുണ്ട് എന്നു തോന്നുന്നു.

പങ്കാളി എന്ന പദം ജീവിതപങ്കാളിയെ സൂചിപ്പിക്കാൻ ഇൻഫോബോക്സിൽ ഉപയോഗിക്കാവുന്നതല്ല എന്ന സമവായവുമുണ്ട് എന്നു കരുതുന്നു.വോട്ടിനിടേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല --അജയ് ബാലചന്ദ്രൻ (സംവാദം) 05:13, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ജീവിതപങ്കാളി എന്ന പദം തന്നെയാണ് അനുയോജ്യം. ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നീ പദങ്ങൾ തന്നെ ജീവിതപങ്കാളിക്കു പകരം ഉപയോഗിക്കണം എന്ന നിർബന്ധം വേണ്ട. ഗദ്യത്തിലായാലും ജീവിതപങ്കാളി എന്നതുതന്നെയാണ് ഉചിതം. ജീവിതപങ്കാളി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയപ്പെടണം എന്ന നിബന്ധനയോടും യോജിപ്പില്ല. --Edukeralam|ടോട്ടോചാൻ (സംവാദം) 11:02, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ഭാര്യ/ഭർത്താവ് എന്നുള്ള പദം തന്നെയാണ് അനുയോജ്യം. അതു തന്നെയാണ് വേണ്ടതും.

ഈ ഒരു ഖണ്ഡികയിൽ നിന്നും ഇ.എം.എസ്സ് എന്നത് പുരുഷൻ/ആൺ എന്ന് മനസ്സിലാക്കാം എന്നു കരുതുന്നു. ഇദ്ദേഹത്തെ ആൺ/പുരുഷൻ എന്ന രീതിയിൽ തിരിച്ചറിയപ്പെടാത്ത വിധത്തിൽ ഈ ഖണ്ഡിക ഒന്നു മാറ്റിയെഴുതി നൽകാമെങ്കിൽ പങ്കാളി മതി എന്ന അഭിപ്രായത്തിൽ ഞാനും കൂടാം. അതുവരെ എന്റെ വോട്ട് പങ്കാളി എന്നത് വിക്കിയിൽ വേണ്ട എന്നുതന്നെയാണ്...--സുഗീഷ് (സംവാദം) 11:21, 9 ഏപ്രിൽ 2013 (UTC) [മറുപടി]

ടോട്ടോചാനും സുഗീഷും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ടേബിളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഭിപ്രായത്തി‌ൽ നിന്ന് കാതലായ മാറ്റമുള്ളതായി തോന്നുന്നില്ല. രണ്ടാളുടെയും അഭിപ്രായം കണക്കിലെടുത്താലും ആദ്യം പറഞ്ഞ അഭിപ്രായസമന്വയത്തിന് ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് കാണുന്നത്.

  1. ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല.
  2. പൊതുപദം എന്ന നിലയിൽ ഇൻഫോബോക്സുകളിൽ spouse/partner എന്നീ അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.

സുഗീഷ് പറഞ്ഞതിന്റെ അർത്ഥം ഭാര്യ, ഭർത്താവ് എന്നീ പദങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ്. ടോട്ടോചാൻ പറഞ്ഞതും ഈ രണ്ട് അഭിപ്രായങ്ങളും തമ്മിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല. ഒരു ലേഖകന് ജീവിതപങ്കാളി എന്ന് എഴുതണമെന്ന് തോന്നിയാൽ അത് പാടില്ല എന്ന് ഇതിനർത്ഥമില്ലല്ലോ? മാത്രമല്ല, ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾ ഉപയോഗിക്കാം എന്ന അഭിപ്രായത്തിന് ഭൂരിപക്ഷ പിന്തുണയുണ്ടുതാനും. ഇൻഫോബോക്സിൽ ഇപ്പോൾ പങ്കാളി എന്നാണുപയോഗിക്കുന്നത്. അതിനുപകരം ജീവിതപങ്കാളി എന്നാക്കാം എന്ന അഭിപ്രായത്തിനും ഭൂരിപക്ഷ പിന്തുണയുണ്ട് (പങ്കാളി ഒഴിവാക്കണം എന്ന അഭിപ്രായത്തിന് ഭൂരിപക്ഷ പിന്തുണയുണ്ട്). --അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 10 ഏപ്രിൽ 2013 (UTC)[മറുപടി]

മാറ്റിയെഴുതി. അദ്ദേഹം എന്ന വാക്ക് സ്ത്രീകളെ സൂചിപ്പിക്കാനും ഉപയോഗിക്കാമല്ലോ. അപ്പോൾ അത് കളയേണ്ടതില്ല. --Edukeralam|ടോട്ടോചാൻ (സംവാദം) 11:09, 10 ഏപ്രിൽ 2013 (UTC)[മറുപടി]

എന്തിനീ വ്യായാമം? ആണ് ആണായും പെണ് പെണ്ണായും ഇരിക്കട്ടെ. ഭർത്താവ് ഭർത്താവായും ഭാര്യ ഭാര്യയായും ഇരിക്കട്ടെ. അച്ഛൻ അച്ഛനായും അമ്മ അമ്മയായും ഇരിക്കട്ടെ. സഹോദരൻ സഹോദരനായും സഹോദരി സഹോദരിയായും ഇരിക്കട്ടെ. ടോട്ടോചാനേ.. നേതാവ് എന്ന പദം നപുംസകമായിട്ടില്ല. നേത്രി എന്ന് സ്ത്രീലിംഗം വരും. അഭിനേതാവ്-അഭിനേത്രി ഓർക്കുക. 'നേതൃ' എന്ന ധാതുവിൽ നിന്ന് ഉദ്ഭവം --Naveen Sankar (സംവാദം) 13:01, 10 ഏപ്രിൽ 2013 (UTC)[മറുപടി]

വ്യായാമമെങ്കിൽ അങ്ങനെ.. നേതാവ് എന്ന പദം ഉപയോഗിച്ചുപയോഗിച്ച് സ്ത്രീപുരുഷഭേദമന്യേ ഉപയോഗിക്കവുന്നതാണ്. നേത്രി എന്നത് obsolete ആയിക്കോളും കാലക്രമേണ. അഭിനേതാവും ഇതുപോലെ തന്നെ. പിന്നെ ഇ.എം.എസിനെക്കുറിച്ചുള്ള ഖണ്ഡിക മാറ്റിയെഴുതണം എന്നു പറഞ്ഞതുകൊണ്ടു ചെയ്തു എന്നുമാത്രം. ലിംഗവിവേചനമില്ലാത്ത ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ചുമതലയും നമുക്കുണ്ടെന്നാണ് എന്റെ വിശ്വാസം . --Edukeralam|ടോട്ടോചാൻ (സംവാദം) 15:54, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ലിംഗവിവേചനമില്ലാത്ത ഭാഷ ഉപയോഗിക്കാനുള്ള അവകാശത്തെ മുകളിൽ നിർദ്ദേശിച്ച സമവായം നിരാകരിക്കുന്നില്ലല്ലോ? അതിനോട് താങ്കൾക്ക് എതിരഭിപ്രായമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:57, 10 ഏപ്രിൽ 2013 (UTC)[മറുപടി]
അങ്ങനെയാണെങ്കിൽ ഭർത്താവ് എന്ന് ഉപയോഗിച്ചുപയോഗിച്ച് ഭാര്യ എന്ന പദം obsolete ആക്കിയാൽ പോരേ.. പിന്നെ 'സ്ത്രീപുരുഷഭേദമന്യേ' ഉപയോഗിക്കുന്നതിനും എന്തിനീ പുരുഷപദങ്ങൾ മാത്രം ഉപയോഗിക്കുന്നു. അഭിനേത്രി എന്ന സ്ത്രീപദം ഉപയോഗിച്ചുപയോഗിച്ച് അഭിനേതാവ് എന്നതിനെ obsolete ആക്ക്.. അവിടെ എന്തിന് പുരുഷപദത്തിനു പിന്നാലെ പോകുന്നു. 'സഖി' പോരായിരുന്നോ സഖാവേ കോമ്രേഡിനെ പരിഭാഷപ്പെടുത്താൻ..--Naveen Sankar (സംവാദം) 16:37, 10 ഏപ്രിൽ 2013 (UTC)[മറുപടി]

float നവീൻ, വളരെ മനോഹരവും ധീരവുമായ നിർദ്ദേശം. അത് നടപ്പാക്കാൻ മുന്നോട്ടിറങ്ങാമോ !

മുകളിലത്തെ സമവായത്തോട് യോജിക്കുന്നു. അതിനാൽ അതുസംബന്ധമായി കൂടുതൽ ചർച്ചയില്ല. എങ്കിലും അക്കാദമിക് ഇന്ററസ്റ്റിൽ ചോദിക്കട്ടെ, ഇവിടെ എന്തുകൊണ്ടാണ് അഭിനേത്രി, സഖി, നേത്രി തുടങ്ങിയ പദങ്ങൾക്ക് പ്രയോഗലോപം വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്തുകൊണ്ട് അതിന്റെ പുല്ലിംഗങ്ങൾക്ക് ലഭിച്ച പ്രചാരം സ്ത്രീലിംഗങ്ങൾക്ക് കിട്ടിയില്ല? ഭാഷയിലെയും സമൂഹത്തിലെയും പുരുഷമേധാവിത്വമല്ലേ അതിന് കാരണം ?

അതുകൊണ്ടുതന്നെയാണ് വിക്കിപീഡിയ സമൂഹം വിമൻസ് ഹിസ്റ്ററി മന്ത് പോലുള്ള പരിപാടികൾ ആരംഭിക്കുന്നത്. വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനം, സ്വതന്ത്രസംസ്കാരം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാണ്. എന്നാൽ എല്ലാ വിക്കിപീഡിയരും അതിനോട് യോജിക്കണമെന്ന് യാതരു നിർബന്ധമില്ല. പ്രത്യേകിച്ച് സജീവ മലയാളം വിക്കിപീഡിയയരിൽ പലരും അത്തരം നിലപാടുള്ളതായി കാണുന്നു. അതിന് അവർക്ക് പൂർണ്ണമായും അവകാശമുണ്ട്. അതാണല്ലോ സ്വതന്ത്രസമൂഹത്തിന്റെ പ്രത്യേകതയും. പക്ഷേ, വ്യക്തിപരമായി യോജിപ്പില്ലെങ്കിൽപ്പോലും സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സമവായവും സ്വീകരിക്കാൻ ദയവുചെയ്ത് അവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിപീഡിയയെ പൊതുസമൂഹം കാണുന്നത് വളരെ പ്രതീക്ഷയോടെയാണെന്നുതും നാം ഓർക്കണം... --Adv.tksujith (സംവാദം) 03:16, 11 ഏപ്രിൽ 2013 (UTC)[മറുപടി]

മോഹൻലാൽ ഒരു നല്ല 'അഭിനേത്രി'യാണ് എന്നു കേട്ടാൽ ചൊറിയും. എന്നാൽ സുഗതകുമാരി ഒരു നല്ല 'കവി'യാണെന്ന് കേട്ടാൽ സന്തോഷവും!!!! അഭിനേതാവ് അഭിനേതാവായും അഭിനേത്രി അഭിനേത്രിയായും കവി കവിയായും കവയിത്രി കവയിത്രിയായും തന്നെയിരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ കാണാനാണ് ഇഷ്ടവും. പെണ്ണിനെ ആണാക്കുന്ന, ആണിനെ പെണ്ണാക്കുന്ന, നപുംസകങ്ങളെ സൃഷ്ടിക്കുന്ന പരിവർത്തനങ്ങൾക്ക് എതിരാണ്. പങ്കാളി എന്നത് partner എന്നതിന്റെ പരിഭാഷയായി അംഗീകരിക്കാം. ജീവിതപങ്കാളി എന്നത് life-partner എന്നതിന്റെയും. spouse എന്നതിന്റെ അർഥതലങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാക്ക് കൊണ്ടുവരൂ... --Naveen Sankar (സംവാദം) 03:45, 11 ഏപ്രിൽ 2013 (UTC)[മറുപടി]

@Naveen Sankar: ഞാൻ സമവായനിർദ്ദേശം ഒന്നുകൂടി (എനിക്കുമനസ്സിലായ നിലയിൽ) വിശദീകരിക്കാം.

  1. ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല. ഭൂരിപക്ഷ പിന്തുണ ഈ അഭിപ്രായത്തിനുണ്ടായിരുന്നു. ഈ പദങ്ങൾ തുടർന്നും ഉപയോഗിക്കാമെന്നു തന്നെയാണ് സമവായം. പക്ഷേ ഈ പ്രയോഗങ്ങൾ മാത്രമേ പാടുള്ളൂ എന്ന് സമവായമില്ല. അതായത് എലിസബത്ത് എ.കെ. ആന്റണിയുടെ ഭാര്യയാണ്. ഇവർതമ്മിലുള്ള വിവാഹം നടന്നത് 1976-ലാണ് എന്ന് (തിരിച്ചും) ഒരു ലേഖകന് എഴുതാം എന്ന് അഭിപ്രായ സമന്വയമുണ്ട്. പക്ഷേ എലിസബത്ത് എ.കെ. ആന്റണിയുടെ ജീവിതപങ്കാളിയാണ്. ഇവർതമ്മിലുള്ള വിവാഹം നടന്നത് 1976-ലാണ് എന്നെഴുതിക്കൂട എന്ന് അഭിപ്രായസമന്വയം ഈ ചർച്ചയിൽ ഉണ്ടായിട്ടില്ല. (ഇങ്ങനെ എഴുതാം എന്ന അഭിപ്രായമുള്ളവരാണ് ഇതെപ്പറ്റി അഭിപ്രായം പറഞ്ഞ ഭൂരിപക്ഷം ആൾക്കാരും).
  2. പൊതുപദം എന്ന നിലയിൽ ഇൻഫോബോക്സുകളിൽ spouse/partner എന്നീ അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം. (ഇതിനും ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നു) ഭാര്യയ്ക്കായി പ്രത്യേക ഇൻഫോബോക്സും ഭർത്താവിനായി പ്രത്യേക ഇൻഫോ ബോക്സും ഉണ്ടാക്കാത്തിടത്തോളം (ഇത് തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്) ഇവിടെ ഒരു ജെൻഡർ ന്യൂട്രൽ പദം കൂടിയേ തീരൂ. ഇപ്പോൾ ഉപയോഗിക്കുന്നത് പങ്കാളി എന്നാണ്. ഇത് കാണുക. അതിനേക്കാൾ ഇൻഫോബോക്സിൽ ചേർക്കാൻ പറ്റിയ വാക്കാണ് ജീവിതപങ്കാളി എന്നതാണ് നിലവിൽ ഉണ്ടായിരിക്കുന്ന അഭിപ്രായസമന്വയം. ഇപ്പോൾ തന്നെ ഫലകം:Infobox writer -ൽ ജീവിതപങ്കാളി എന്നാണ് ചേർത്തിരിക്കുന്നത്. ഇവിടെയും ഭാര്യ, ഭർത്താവ് എന്ന വ്യത്യാസം വേണമെന്നുണ്ടെങ്കിൽ ഫലകം:Infobox writer male, ഫലകം:Infobox writer female, ഫലകം:Infobox indian politician male, ഫലകം:Infobox indian politician female എന്നിങ്ങനെ എല്ലാ ഫലകങ്ങളും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉണ്ടാക്കേണ്ടിവരില്ലേ? അങ്ങനെയൊരു സമവായം ഈ ചർച്ചയിൽ ഉണ്ടായിട്ടില്ല.

ഈ രണ്ടു കാര്യങ്ങളിൽ താങ്കൾ പറയുന്നതിനോ, ടോട്ടോ ചാൻ പറയുന്നതിനോ വിരുദ്ധമായി എന്തെങ്കിലുമുണ്ടോ? നിലവിലുള്ള പങ്കാളി എന്ന വാക്കിനുപകരം ജീവിതപങ്കാളി എന്ന് ഇൻഫോബോക്സിൽ ഉപയോഗിക്കുന്നതിനോട് താങ്കൾക്ക് എതിർപ്പെന്തെങ്കിലും ഉണ്ടോ (ഇത് ഭാഷയിൽ ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾക്ക് സാധാരണയായി ഉള്ള ഒരർത്ഥം തന്നെയല്ലേ?) --അജയ് ബാലചന്ദ്രൻ (സംവാദം) 04:23, 11 ഏപ്രിൽ 2013 (UTC)[മറുപടി]

മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലും എതിർപ്പില്ല. നയം രൂപീകരിക്കാം. ('സമവായം' എന്ന വാക്കിന്റെ പ്രയോഗത്തെപ്പറ്റി ഒരു ചർച്ച താഴെ തുടങ്ങിയിട്ടുണ്ട്. നോക്കുമല്ലോ.)--Naveen Sankar (സംവാദം) 06:07, 11 ഏപ്രിൽ 2013 (UTC)[മറുപടി]


അപരമൂർത്തികൾ എന്നു സംശയിക്കപ്പെടുന്നവർ

ഇംഗ്ലീഷ് വിക്കിയിലെ സോക്ക് പപ്പറ്റ് ഇൻവെസ്റ്റിഗേഷൻ എന്ന താളിലെ മാർഗ്ഗനിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് ഭാഗികമായി മൊഴിമാറ്റം ചെയ്ത ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്. മൊഴിമാറ്റത്തിലും തെറ്റു തിരുത്തലിലും സഹായിക്കാനും ഉള്ളടക്കം ചർച്ച ചെയ്യാനുമപേക്ഷ. മലയാളം വിക്കിപീഡിയയ്ക്ക് യോജിച്ച തരത്തിൽ തീരുമാനമായാൽ ഈ താളിന്റെ മുകളിൽ ഒട്ടിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 07:35, 24 മാർച്ച് 2013 (UTC)[മറുപടി]

വലിയക്ഷരങ്ങളിലെ തിരിച്ചുവിടൽ

മലയാളം വിക്കിതാളുകൾക്ക് ഇംഗ്ലീഷ് വലിയക്ഷരങ്ങളിൽ തിരിച്ചുവിടൽ ആവശ്യമില്ല. സെന്റൻസ് കെയ്സിലുള്ള ഇംഗ്ലീഷ് വാക്കുകൾ മാത്രമേ തിരിച്ചുവിടലിനായി ഉപയോഗിക്കേണ്ടതുള്ളൂ. അതിനാൽ MORACEAE‎, SOLANACEAE‎, APOCYNACEAE‎ തുടങ്ങിയ തിരിച്ചുവിടലുകൾ ഒഴിവാക്കാം.--സിദ്ധാർത്ഥൻ (സംവാദം) 14:06, 31 മാർച്ച് 2013 (UTC)[മറുപടി]

WP:3RR പോലെയുള്ള വലിയക്ഷര തിരിച്ചുവിടലോ? അവ വിക്കിപീഡിയ താ‌ളുകളിലും സഹായം താളുകളിലും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:13, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ഷോർട്ട്കട്ടുകൾ ഇവിടെ ഉദ്ദേശിക്കുന്നില്ല. പ്രധാനമായം ലേഖനം നെയിംസ്പേസാണ് പ്രതിപാദ്യം. ഇംഗ്ലീഷ് വാക്കുകളിലെ തിരിച്ചുവിടലുകൾ പ്രധാനമായും സെർച്ചിംഗ് ആവശ്യത്തിനുവേണ്ടിയാണല്ലോ. ഇതിന് സെന്റൻസ് കെയ്സ് ധാരാളം.--സിദ്ധാർത്ഥൻ (സംവാദം) 06:34, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ താളിൽ] വലിയ അക്ഷരങ്ങളിൽ ചുമന്ന നിറത്തിലുള്ള കണ്ണികൾ പ്രവർത്തനരഹിതമാണ്. അതുകൊണ്ടാണ് അവ തിരിച്ചു വിട്ടത്. അപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്. ഇനിയുമുണ്ട് വലിയ അക്ഷരങ്ങളിൽ ചുമന്ന നിറത്തിലുള്ള പ്രവർത്തിക്കാത്ത കണ്ണികൾ. ഉദാഹരണത്തിന് ANNONACEAE. എന്നാൽ താൾ നിലവിലുണ്ട് താനും. അപ്പോഴാണ് ഞാൻ അങ്ങനെ തിരിച്ചുവിട്ടത്. --Vinayaraj (സംവാദം) 09:11, 1 ഏപ്രിൽ 2013 (UTC)[മറുപടി]
അവിടെ രണ്ടു കാര്യം ചെയ്യാം. ഒന്ന്. പേജ് തിരുത്തി ഫാമിലിയുടെ പേരെല്ലാം സെന്റൻസ് കെയ്സിലേക്ക് മാറ്റാം. അപ്പർ കെയ്സിൽ എന്തായാലും ഇത്തരം വാക്കുകൾ ഉപയോഗിക്കുക പതിവില്ലല്ലോ. രണ്ട്: ANNONACEAE എന്ന രീതിയിൽ തിരുത്തുക.--സിദ്ധാർത്ഥൻ (സംവാദം) 10:15, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ - കരട്

മലയാളം വിക്കിപീഡിയയിലെ പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ 2007-ൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു പകർത്തിയവയാണ് (അന്ന് അതിന് നയരൂപീകരണമുണ്ടായതായി അറിയില്ല). അവ ഇംഗ്ലീഷിൽ തന്നെയാണ് ഇപ്പോഴും മലയാളം വിക്കിപീഡിയയിൽ തുടരുന്നത്. ഇത് മലയാളത്തിലാക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇപ്പോഴത്തെ വേർഷൻ കൂടി പരിഗണിച്ച് തർജ്ജമചെയ്ത ഒരു കരടാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത് ചർച്ച ചെയ്ത് നമുക്ക് ആവശ്യമുള്ള മാറ്റങ്ങളോടുകൂടി പാസാക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 2 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതെപ്പറ്റി സുഗീഷ് സംവാദം താളിൽ നടത്തിയ പരാമർശങ്ങൾ ഇങ്ങോട്ട് ചർച്ച ചെയ്യാനുള്ള സൗകര്യത്തിനായി നീക്കുന്നു.


എനിക്ക് പ്രത്യക്ഷത്തിൽ തോന്നിയതും കാര്യമായ വിയോജിപ്പുള്ളതുമായ കാര്യങ്ങൾ ഇവിടെ എടുത്തുചേർത്തു പറഞ്ഞിരിക്കുന്നു.

"കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം പ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം.. കൂടുതൽ വാർത്തവരുന്നതുകൊണ്ട് ഒരു വസ്തു/ഒരു വ്യക്തി/ഒരു വിഷയം ശ്രദ്ധേയമാകുന്നില്ല എന്നതുതന്നെ കാരണം. അല്പം കൂടി വിശദമാക്കിയാൽ - സി.പി.ഐ.എമ്മിലെ വിഭാഗീയത, കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ, അവസാനമായ ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ല.
ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ് ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. പ്രത്യേകിച്ചും പരാമർശിക്കുന്ന വിഷയം മലയാളം/ മലയാളത്തെ സംബന്ധിക്കുന്നതോ ആണെങ്കിൽ? അതുകൊണ്ട് അതൊഴിവാക്കേണ്ടതാണ്.
ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്. ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്.
വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാം അത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല. പിന്നെ ഭാഷയും

എന്റെ അഭിപ്രായത്തിൽ ശ്രദ്ധേയതയെ ഇങ്ങനെ തരം തിരിക്കാമെന്നു കരുതുന്നു.

  • ഒന്നാം കക്ഷി: എനിക്കുവേണ്ടി ഞാൻ. (ശ്രദ്ധേയത ഇല്ല)
  • രണ്ടാം കക്ഷി: എനിക്കുവേണ്ടി അവൻ. (ശ്രദ്ധേയത ഇല്ല)
  • മൂന്നാം കക്ഷി: അവനുവേണ്ടി മറ്റൊരുവൻ ചെയ്ത കാര്യത്തിൽ എന്നേക്കുറിച്ച് വിശദമായ പരാമർശം.(ശ്രദ്ധേയത ഉണ്ട്)
തത്കാലം ഇവിടെ നിർത്തുന്നു. --സുഗീഷ് (സംവാദം) 08:06, 2 ഏപ്രിൽ 2013 (UTC)[മറുപടി]

  • പ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം അവലംബം സ്വതന്ത്രമായിരിക്കണം എന്നത് "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക" എന്ന പോയിന്റായി (നാലാമത്തേത്) ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് രണ്ടു തവണ പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.
  • ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ല ഇത് ശ്രദ്ധേയമാകുന്നില്ല എന്ന കാര്യം "അനുമാനിക്കാം" എന്ന തലക്കെട്ടിലും, അഞ്ചാമത്തെ കുറിപ്പിലും, അവസാനത്തെ പാരഗ്രാഫിലും നൽകപ്പെട്ടിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ മന്ത്രിയുടെ ഉദാഹരണം അഞ്ചാമത്തെ കുറിപ്പിൽ ഒരു ഉദാഹരണമായി ചേർക്കാവുന്നതാണ്.
  • ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. ഈ ആശങ്കയ്ക്ക് സാധുതയുണ്ട്. പക്ഷേ വിജ്ഞാനം ഏതൊരു ഭാഷയിലുണ്ടെങ്കിലും വിജ്ഞാനം തന്നെയാണല്ലോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചൈനീസ്, ജാപ്പനീസ്, ജർമൻ, കൊറിയൻ മുതലായ ഭാഷകളിൽ നിന്നുള്ള അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ഈ ഭാഷകൾ അറിയാവുന്ന ഒന്നിലധികം ലേഖകരുണ്ടാവുമെന്നും അവർ ഇത് വേരിഫൈ ചെയ്യുമെന്ന പ്രതീക്ഷ അവിടത്തെ വിക്കി സമൂഹത്തിനുണ്ട് എന്നുമുള്ളതുകൊണ്ടാവാം ഇത്. മലയാളം വിക്കിപീഡിയയിൽ ഇത്തരം അവലംബങ്ങൾ ഇംഗ്ലീഷിൽ നിന്നുള്ള ലേഖനങ്ങൾ തർജ്ജമ ചെയ്യുമ്പോൾ അനുവദിക്കേണ്ടതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അവലംബങ്ങൾ ചേർക്കുന്നത് മലയാളത്തിൽ നേരിട്ട് ആദ്യമായുണ്ടാക്കുന്ന താളിലാണെങ്കിൽ അവലംബത്തിന്റെ പ്രസക്തഭാഗത്തിന്റെ ഉദ്ധരണി ലേഖകൻ മലയാളത്തിൽ തർജ്ജമചെയ്ത് ഉൾപ്പെടുത്തേണ്ടതാണ് എന്ന നയം സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.
  • ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്. രണ്ടാം കക്ഷി എന്നല്ല എഴുതിയിരിക്കുന്നത്. സെക്കന്ററി (ദ്വിതീയ) സ്രോതസ്സ് എന്നാണ്. സാധാരണഗതിയിൽ സ്രോതസ്സുകളിൽ രണ്ടാം കക്ഷി എന്നൊന്നില്ല. ഒന്നാം കക്ഷിയും മൂന്നാം കക്ഷിയുമേ ഉള്ളൂ. പക്ഷേ സർവസാധാരണമായിത്തന്നെ പ്രാധമിക, ദ്വിതീയ ത്രിതീയ സ്രോതസ്സുകളുണ്ട്. രണ്ട് വർഗ്ഗീകരണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഇത് കാണുക. ദ്വിതീയ സ്രോതസ്സ് എന്നത് മൂന്നാം കക്ഷി എന്നാക്കുന്നത് തെറ്റാണ്.
  • അത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല. മുകളിലത്തെ പോയിന്റ് കാണുക. തെറ്റായ വാദഗതിയാണിത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:28, 2 ഏപ്രിൽ 2013 (UTC)[മറുപടി]

വിവിധതരം സ്രോതസ്സുകളെപ്പറ്റി തെറ്റായി ധരിക്കുന്നത് ഒഴിവാക്കാൻ ഒരു പൂരകതാൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ദയവായി ഇതും വായിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:27, 2 ഏപ്രിൽ 2013 (UTC)[മറുപടി]

അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ

ഇതുസംബന്ധിച്ച് ഇവിടെ ഒരു താൾ തുടങ്ങിയിട്ടുണ്ട് (ഇംഗ്ലീഷിൽ നിന്നുള്ള തർജ്ജമയാണ്). ശൈലീസംബന്ധമായതും മലയാളം വിക്കിയിൽ തീരുമാനമെടുത്തിട്ടില്ലാത്തതുമായ പല വിഷയങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ജനനമരണ തീയതികൾ നൽകാനുള്ള ശൈലി നിലവിലുണ്ട്. അക്കങ്ങൾ മാത്രം എഴുതുന്ന സന്ദർഭത്തിൽ എന്തു ശൈലി സ്വീകരിക്കാം എന്ന് തീരുമാനിക്കാവുന്നതാണ്.

ചർച്ച ചെയ്ത് ഈ വിഷയങ്ങളിൽ ആവശ്യമായ മാറ്റങ്ങളും തിരുത്തുകളും വരുത്തുവാൻ അപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 15:24, 5 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയ:ലേഖനങ്ങളിലെ അവലംബങ്ങൾ - തുടക്കക്കാർക്ക് എന്ന ലേഖനം ഇതിന്റെ തന്നെ ഒരു ലഘൂകരിച്ച രൂപമാണ്.

തീരെ തുടക്കക്കാർക്ക് സഹായം:അവലംബം ചേർക്കൽ - ഒരാമുഖം/1 എന്ന ഒരു സഹായം താളും ഉണ്ടാക്കിയിട്ടുണ്ട്. ഇവ രണ്ടും ശരിയായ തരത്തിൽ ഉപയോഗിക്കാവുന്നതെങ്ങനെ എന്ന സംശയവുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:24, 7 ഏപ്രിൽ 2013 (UTC)[മറുപടി]

ചില്ലക്ഷരം ർ-നുശേഷമുള്ള ഇരട്ടിപ്പ്

സർവ്വകലാശാല എന്ന താളിലെ സംവാദത്തിൽനിന്നുള്ള തുടർച്ചയാണ് ഈ നയരൂപീകരണ ചർച്ച. സൌകര്യത്തിനായി പ്രസ്തുത സംവാദം താഴെ കൊടുക്കുന്നു.


സർവ്വകലാശാല വ്വ എന്നു വേണോ തലക്കെട്ടിൽ? --കിരൺ ഗോപി 09:08, 5 ഒക്ടോബർ 2010 (UTC)[മറുപടി]

രണ്ടുശൈലികളും ഉപയോഗത്തിലുണ്ട്. --Vssun (സുനിൽ) 13:01, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വീണ്ടും അതേ പ്രശ്നം ഉരുത്തിരിഞ്ഞുവരുന്നു. നമുക്ക് ഒരു ശൈലിയല്ലേ വേണ്ടത്. അതേതെന്ന് തീരുമാനിക്കുന്നത് ഇനിയും വൈകിക്കരുത്. ഏതായാലും മലയാളം തന്നെ. വ്യാകരണപരമായി രണ്ടും ശരിതന്നെ. എങ്കിൽ ഏതെങ്കിലുമൊരു വഴിക്ക് മാത്രം നമുക്ക് തിരിയാം. --സിദ്ധാർത്ഥൻ 13:08, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വ്യത്യസ്ത ശൈലികളായാൽ പ്രശ്നമാണ്. വിക്കിയിലെ ചില സർവകലാശാലകളുടേ ലേഖനത്തിൽ വ ആണ് ഉപയോഗിച്ചിരിക്കുന്നത്.ഉദാ: കേരള സർ‌വകലാശാല, മറ്റു ചിലയിടങ്ങളിൽ വ്വ യും ഉദാ: കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല ഏതെങ്കിലും ഒന്നു തീരുമാനിക്കണം. ബാക്കി തിരിച്ചു വിടലുകളുമാകാം.--കിരൺ ഗോപി 13:32, 8 ഒക്ടോബർ 2010 (UTC)[മറുപടി]

സർവകലാശാല മതി. ചുവടെകൊടുത്തിരിക്കുന്ന കണ്ണികൾ കാണുക:

  1. കേരള സർവകലാശാല വെബ്സൈറ്റ്
  2. കണ്ണൂർ സർവകലാശാല വെബ്സൈറ്റ്
  3. മാതൃഭൂമി - സർവകലാശാല വാർത്തകൾ
  4. മാതൃഭൂമി ലേഖനം മലയാള സർവകലാശാല ചെയ്യേണ്ടത്

--Naveen Sankar (സംവാദം) 10:49, 6 ഏപ്രിൽ 2013 (UTC)[മറുപടി]

ർ തീവ്രപ്രയത്നമായും ലഘുപ്രയത്നമായും ഉച്ചരിക്കുന്നതിനാലാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്ന് തോന്നുന്നു. ർ-നുശേഷം ഒരേ അക്ഷരത്തിന്റെ ഇരട്ടിപ്പ് , വേണ്ട എന്നും (ഉദാഹരണം: സർവകലാശാല (സർവ്വകലാശാല), ഗവർണർ (ഗവർണ്ണർ)) എന്നാൽ വ്യത്യസ്ത അക്ഷരങ്ങൾ ഇരട്ടിക്കണമെന്നും (ഉദാഹരണം: അർദ്ധം (അർധം ), വിദ്യാർത്ഥി (വിദ്യാർഥി ) നയപരമായി തീരുമാനമെടുത്താലോ? --സിദ്ധാർത്ഥൻ (സംവാദം) 11:11, 6 ഏപ്രിൽ 2013 (UTC)[മറുപടി]

എന്റെ നിർദ്ദേശം ഏറ്റവും അവസാനമായി നല്കിയ അഭിപ്രായത്തിലുണ്ട്. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 07:18, 9 ഏപ്രിൽ 2013 (UTC)[മറുപടി]

സിദ്ധാർഥൻ പറഞ്ഞപോലെ നയമുണ്ടാക്കാൻ വരട്ടെ..ചർക്ക,അർക്കൻ, ചേർച്ച, ചർച്ച, പാർട്ടി, വാർത്ത, കർപ്പൂരം.. തുടങ്ങി കചടതപ പിന്നിൽ വരുന്ന വാക്കുകൾ ഒരുപാടുണ്ട്. --Naveen Sankar (സംവാദം) 07:27, 9 ഏപ്രിൽ 2013 (UTC)[മറുപടി]
ഞാനും അതിനെപ്പറ്റി ചിന്തിക്കുകയായിരുന്നു. ആർത്തി, തോർത്ത് എന്നീ വാക്കുകളാണ് എനിക്കു തോന്നിയ ഉദാഹരണങ്ങൾ. സർവകലാശാല വേണോ സർവ്വകലാശാല വേണോ എന്ന മട്ടിൽ ഓരോ വാക്കിനും വേണ്ട ശൈലി രൂപീകരിക്കുന്നതാവും നല്ലത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:33, 9 ഏപ്രിൽ 2013 (UTC)[മറുപടി]

അതല്ല, ഇതിന് വ്യാകരണപരമായി ഒരു അടിസ്ഥാനമുണ്ട്. കാരണം ഇവിടെ ഇരട്ടിപ്പ് പറഞ്ഞിരിക്കുന്നതെല്ലാം ഖരാക്ഷരങ്ങൾക്കാണ്. ചില്ല് തീവ്രമായി ഉച്ചരിക്കുന്നിടത്താണ് ഇരട്ടിപ്പ് വേണ്ടതെന്നല്ലേ വൃത്തമഞ്ജരിയിൽ പറയുന്നത്. ചില്ലുകളേയും കൂട്ടക്ഷരങ്ങളേയും തീവ്രമായി ഉച്ചരിക്കേണ്ടതിന് കേരളപാണിനീയത്തിൽ എന്ത് നിയമമാണ് നല്കിയിട്ടുള്ളത്? ആ നിയമം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇവിടെ വ്യക്തമാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകുകയില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 07:39, 9 ഏപ്രിൽ 2013 (UTC)[മറുപടി]

വിക്കിപീഡിയയിൽ ഈ ചർച്ച പെട്ടെന്ന് അഭിപ്രായസമന്വയത്തിൽ എത്തുന്ന ഒന്നാവുമെന്ന് തോന്നുന്നില്ല. അധ്യാപകൻ/അദ്ധ്യാപകൻ, വിദ്യാർഥി/വിദ്യാർത്ഥി, സിദ്ധാർഥൻ/സിദ്ധാർത്ഥൻ, അധ്യായം/അദ്ധ്യായം, സ്ഥാനാർഥി/സ്ഥാനാർത്ഥി, സർവവിജ്ഞാനകോശം/സർവ്വവിജ്ഞാനകോശം..നിരന്നുകിടക്കുകയല്ലേ... ഹി..ഹി.. ഹി..(ഇങ്ങനെ ആരെങ്കിലും ചിരിക്കുമോ ആവോ!)--Naveen Sankar (സംവാദം) 07:45, 9 ഏപ്രിൽ 2013 (UTC)[മറുപടി]
'സിദ്ധാർത്ഥൻ'(siddhartthan) സിദ്ധാർഥനാകാൻ (siddharthan) തയാറാകുമോ? (എന്തായാലും വെറും സിധാർഥൻ (sidharthan) അല്ല)--Naveen Sankar (സംവാദം) 07:48, 9 ഏപ്രിൽ 2013 (UTC)[മറുപടി]
@നവീൻ വ്യത്യസ്താക്ഷരങ്ങൾ (സിദ്ധാർത്ഥനിൽ ഖരവും അതിഖരവും) ഇരട്ടിക്കണമെന്നുതന്നെയായിരുന്നു ഞാൻ നിർദ്ദേശിച്ചത്. :-) അതാണ് ഞാൻ ചോദിച്ചത്. ഒരേ അക്ഷരം ഇരട്ടിക്കാതിരിക്കുന്നതിന് (ഖരം ഇരട്ടിക്കണം എന്ന് മനസ്സിലായി) കേരളപാണിനീയത്തിൽ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? വ്യത്യസ്താക്ഷരങ്ങൾ ഇരട്ടിക്കണമെന്ന് തന്നെ നമുക്ക് നിർദ്ദേശിക്കുകയും ചെയ്യാം.--സിദ്ധാർത്ഥൻ (സംവാദം) 08:06, 9 ഏപ്രിൽ 2013 (UTC)[മറുപടി]
വ്യത്യസ്താക്ഷരങ്ങൾ ഇരട്ടിക്കണമെന്നില്ല സിദ്ധാർഥാ. (സിദ്ധാർഥൻ ചൂണ്ടിക്കാണിക്കുന്നത് ഇരട്ടിപ്പല്ല, മറിച്ച് അതിഖരത്തോടൊപ്പം ഖരത്തിന്റെയും ഘോഷത്തോടൊപ്പം മൃദുവിന്റെയും ആഗമമാണ് താനും). ഞാൻ ഇംഗ്ലീഷ് വർണങ്ങളുപയോഗിച്ച് വിശദീകരിക്കാൻ ശ്രമിച്ചത് 'സിദ്ധാർഥൻ' എന്ന പദത്തിന്റെ വർണവിന്യാസമാണ്. സ്വന്തം പേരിന് സ്വീകരിച്ചിരിക്കുന്ന ഇംഗീഷ് വർണവിന്യാസം ഒന്ന് സ്വയം താരതമ്യം ചെയ്ത് ശരി/തെറ്റ് കണ്ടെത്തുക.
സർഗം/സർഗ്ഗം ഏതാണ് ശരി - സർഗ്ഗം എന്നുതന്നെ വേണം എന്ന് വാശിപിടിക്കുന്നവർ അർബുദം/അർബ്ബുദം ഇവയിൽ ഏത് സ്വീകരിക്കും (ഗ-യും ബ-യും മൃദുവാണെന്നോർക്കുക)? സ്വർഗം/സ്വർഗ്ഗം, പർവതം/പർവ്വതം, പാർവതി/പാർവ്വതി, സ്വർണം/സ്വർണ്ണം, വർണം/വർണ്ണം, കാർതുമ്പി/കാർത്തുമ്പി, അർപണം/അർപ്പണം, അർപിതം/അർപ്പിതം - താരതമ്യം ചെയ്യാൻ ധാരാളം വാക്കുകൾ. എന്തിനും ഏതിനും മുഖ്യധാരാപത്രങ്ങൾ എങ്ങനെയെഴുതുന്നു എന്ന് നോക്കുന്ന, അല്ല്ലെങ്കിൽ പത്രങ്ങളെ ആധാരമാക്കി വാദിക്കുന്ന, വിക്കിപീഡിയക്കാർ ഈ ഒരു കാര്യത്തിൽ മാത്രം അത് ചെയ്യാത്തതെന്ത്? --Naveen Sankar (സംവാദം) 11:53, 9 ഏപ്രിൽ 2013 (UTC)[മറുപടി]
എങ്കിപ്പിന്നെ അജയ് പറഞ്ഞപോലെ പൊതുശൈലിയിലേക്ക് നമുക്ക് പോകാമോ? അങ്ങനെ വരുമ്പോൾ മുഖ്യധാരാപത്രങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകൾ ഇവിടെ ഉപയോഗിക്കാമെന്നാണോ ഉദ്ദേശ്യം? എന്താണ് ഇക്കാര്യത്തിൽ മുന്നോട്ടുവെക്കാനുള്ള ഒരു നിർദ്ദേശം?--സിദ്ധാർത്ഥൻ (സംവാദം) 17:12, 9 ഏപ്രിൽ 2013 (UTC)[മറുപടി]

'സമവായം'

വിക്കിപീഡിയയിൽ 'പൊതുസമ്മതം', 'അഭിപ്രായസമന്വയം' (consensus) എന്നൊക്കെയുള്ള അർഥത്തിൽ 'സമവായം' എന്ന ഒരു വാക്ക് ഉപയോഗിച്ചു കാണുന്നു (ചില ദൃശ്യ-ശ്രാവ്യമാധ്യമങ്ങളും ദിനപ്പത്രങ്ങളും സമവായം എന്ന വാക്ക് 'അഭിപ്രായസമന്വയം' എന്ന അർഥത്തിൽ പ്രയോഗിക്കുന്നുണ്ട്). ഈ വാക്ക് ശരിയാണോ എന്ന് പരിശോധിക്കാൻ എല്ലാ വിക്കിപീഡിയക്കാരോടും അഭ്യർഥിക്കുന്നു. --Naveen Sankar (സംവാദം) 17:19, 9 ഏപ്രിൽ 2013 (UTC)[മറുപടി]
സമവായം

നാ 1. കൂട്ടം, സമൂഹം 2. അടുപ്പം, കലർപ്പ്, സംയോഗം. (സമവായ)

ഇതാണ് ശബ്ദതാരാവലിയിലെ സമവായത്തിന്റെ അർത്ഥം.ഇതിന് അഭിപ്രായസമന്വയം എന്ന അർത്ഥം കൊടുത്തുകാണുന്നില്ല. സമവായത്തിലെത്തുക എന്നത് സമൂഹം തീരുമാനമെടുത്തു എന്ന അർത്ഥത്തിൽ പ്രയോഗിക്കാമോ?

സമവായസംബന്ധം

നാ പൂർണ്ണമായ ചേർച്ച, എല്ലാ അംശങ്ങളിലുമുള്ള ചേർച്ച (വസ്തുവും അതിന്റെ ഗുണവുമെന്നപോലുള്ള അവിനാഭാവബന്ധം). (സമവായ-സംബന്ധ)

ഈ വാക്ക് ഒരുപക്ഷേ ഉപയോഗിക്കാമായിരിക്കും. സമവായസംബന്ധത്തിലെത്തുക എന്നത് പക്ഷേ കൃത്രിമമായി തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:51, 10 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ / മലയാളവിക്കിപീഡിയ / മലയാള വിക്കിപീഡിയ

'മലയാളം വിക്കിപീഡിയ', 'മലയാളവിക്കിപീഡിയ', 'മലയാള വിക്കിപീഡിയ' - ഏതാണ് ശരി? --Naveen Sankar (സംവാദം) 17:19, 9 ഏപ്രിൽ 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയ എന്നാണ് നമ്മുടെ പ്രധാന താളിൽ ഉപയോഗിക്കുന്നത്. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല (ഇക്കാര്യത്തിലെ എന്റെ അറിവ് പരിമിതമാണ് - എന്റെ അഭിപ്രായം തെറ്റാണെന്ന് കാര്യകാരണസഹിതം ചൂണ്ടിക്കാട്ടിയാൽ അഭിപ്രായം മാറ്റാം). --അജയ് ബാലചന്ദ്രൻ (സംവാദം) 04:32, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ഇവിടെ നോക്കൂ.. 'മലയാളം സർവകലാശാല' എന്നത് തിരുത്തി 'മലയാള സർവകലാശാല' ആയസ്ഥിതിക്ക്.....--Naveen Sankar (സംവാദം) 09:24, 10 ഏപ്രിൽ 2013 (UTC)[മറുപടി]

സ്വതന്ത്ര സർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവവിജ്ഞാനകോശം / സ്വതന്ത്ര സർവവിജ്ഞാനകോശം

സ്വതന്ത്ര സർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവ്വവിജ്ഞാനകോശം / സ്വതന്ത്രസർവവിജ്ഞാനകോശം / സ്വതന്ത്ര സർവവിജ്ഞാനകോശം - ഏതാണ് ശരി?--Naveen Sankar (സംവാദം) 17:23, 9 ഏപ്രിൽ 2013 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം എന്നാണ് അവരുടെ പ്രധാനതാളിൽ കൊടുത്തിരിക്കുന്നത്.

വിക്കിപീഡിയയുടെ പ്രധാനതാളിലെ പ്രയോഗം ആർക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ എന്നാണ്. അതിൽ അഭിപ്രായവ്യത്യാസങ്ങളെന്തെങ്കിലും ഉണ്ടാകേണ്ട കാര്യമുണ്ടോ? രണ്ടും കൂട്ടിച്ചേർക്കണോ? സ്വതന്ത്രവിജ്ഞാനകോശം എന്നാണോ ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 04:41, 10 ഏപ്രിൽ 2013 (UTC)[മറുപടി]

ലോഗോയിൽ ചേർത്തും പ്രധാനതാളിൽ ചേർക്കാതെയും !!!!.. സർവ്വ/സർവ - ഇതിന്റെ കാര്യത്തിലോ?--Naveen Sankar (സംവാദം) 09:27, 10 ഏപ്രിൽ 2013 (UTC)[മറുപടി]