(Go: >> BACK << -|- >> HOME <<)

Jump to content

"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 105: വരി 105:


::തീർച്ചയായും. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 08:31, 29 മാർച്ച് 2013 (UTC)
::തീർച്ചയായും. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] <small>[[ഉസം:Drajay1976|സംവാദം]]</small> 08:31, 29 മാർച്ച് 2013 (UTC)

{{#ifeq: {{FULLPAGENAME}}|ഫലകം:തീരുമാനം||{{ombox
| type = notice
| image = [[ചിത്രം:Nuvola apps korganizer.png|50ബിന്ദു]]
| style = width: 400px;
| text ='''തീരുമാനം:''' സമവായമനുസരിച്ച് [[വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ വ്യക്തിവിചാരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല|ഇവിടെ]] മാറ്റങ്ങൾ വരുത്തി. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 04:44, 4 ഏപ്രിൽ 2013 (UTC)
}}}}


==പെട്ടെന്നൊരു ദിവസം തട്ടിക്കൂട്ടുന്ന കാര്യങ്ങൾ==
==പെട്ടെന്നൊരു ദിവസം തട്ടിക്കൂട്ടുന്ന കാര്യങ്ങൾ==

04:44, 4 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ


ചെക്ക്‌യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച

ഇതിൽ മൂന്ന് ചെക്ക്‌യൂസർമാർ മതി എന്നതിൽ സമവായം എവിടെയാണ്? ഒന്നുകിൽ ആരുമില്ലാതിരിക്കുക, അല്ലെങ്കിൽ പരിശോധനാഫലങ്ങൾ ഒത്തുനോക്കാൻ എപ്പോഴും സജീവരായ രണ്ടുപേർ ഉണ്ടാവത്തക്കവിധത്തിൽ എണ്ണം നിജപ്പെടുത്താതിരിക്കുക, ഇതാണെന്റെ നിർദേശം. --ജേക്കബ് (സംവാദം) 04:22, 30 മാർച്ച് 2013 (UTC)[മറുപടി]
അതൊരു സമവായമായി കരുതാനാവില്ല. എണ്ണം നിജപ്പെടുത്തുന്ന ഏതു നിബന്ധനയും ഒഴിവാക്കേണ്ടതാണ്. --ജേക്കബ് (സംവാദം) 18:14, 30 മാർച്ച് 2013 (UTC)[മറുപടി]
നിജമായ എണ്ണം വേണമെന്നാണ് ചർച്ചയിൽ പങ്കെടുത്ത നാലുപേർ അഭിപ്രായപ്പെട്ടത്.
  • സിദ്ധാർത്ഥൻ, അനൂപ് (രണ്ടുപേർ വേണമെന്ന്), രാജേഷ് ഒടയാഞ്ചൽ (4 പേർ), കിരൺ (രണ്ടിൽ കൂടുതലായ എണ്ണം).
  • ഞാനും റസിമാനും നിജമായ എണ്ണം വേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടു. റസിമാൻ മൂന്നോ നാലോ എണ്ണമായാലും കുഴപ്പമില്ല എന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തി.

ചുരുക്കത്തിൽ ഈ ചർച്ചയിൽ ഞാൻ മാത്രമാണ് നിജമായ എണ്ണം വേണ്ടതില്ല എന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നത്. പക്ഷേ പൊതുസമവായം നിജമായ എണ്ണം വേണം എന്നായതിനാലും (നാലിനെതിരേ ഒന്നോ രണ്ടോ വോട്ടുകൾ) അതിന്റെ എണ്ണത്തിൽ തീർപ്പായിട്ടില്ലാതിരുന്നതിനാലും ഞാൻ മൂന്ന് ചെക്ക് യൂസർമാർ എന്ന സമവായം മുന്നോട്ടു വച്ചു. മാർഗ്ഗനിർദ്ദേശമനുസരിച്ച് ഒരാഴ്ച്ച കാത്തിരുന്നുവെങ്കിലും ഒരാൾ (സിദ്ധാർത്ഥൻ)‌ ഇതിനോട് അനുകൂലാഭിപ്രായം പറഞ്ഞു എന്നല്ലാതെ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതോടെ തീരുമാനമെടുത്തു. ഇത് സമവായമല്ലെങ്കിൽ മറ്റെന്താണ് സമവായം? വേണമെങ്കിൽ ഇനി ചെയ്യാവുന്നത് ഈ തീരുമാനം ഭേദഗതി ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഒരു ചർച്ചയാണ്. പഴയ സമവായം (എന്റെ അഭിപ്രായം അതിനെതിരായിരുന്നുവെങ്കിലും) ഒരു തരത്തിലും തള്ളിക്കളയാനാവില്ല തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:09, 31 മാർച്ച് 2013 (UTC)[മറുപടി]

ചെക്ക് യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. തീരുമാനമായ ചർച്ചകൾ നിലവറയിലേയ്ക്കു മാറ്റി. ഇത് ഏറ്റവും മുകളിൽ വരുന്നത് പ്രാധാന്യം ലഭിക്കാൻ നല്ലതാണ് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:42, 31 മാർച്ച് 2013 (UTC)[മറുപടി]

പഴയ ചർച്ചയിൽ ചെക്ക് യൂസർമാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതില്ല എന്നാണ് ഞാൻ അഭിപ്രായപ്പെട്ടിരുന്നത്. പക്ഷേ രൂപീകരിക്കപ്പെട്ട സമവായം മാറ്റേണ്ടതില്ല എന്നാണ് ഈ ചർച്ചയിൽ എന്റെ നിലപാട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:28, 4 ഏപ്രിൽ 2013 (UTC)[മറുപടി]

സമവായം മാറ്റേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു.--സിദ്ധാർത്ഥൻ (സംവാദം) 04:32, 4 ഏപ്രിൽ 2013 (UTC)[മറുപടി]

പുതിയ വാക്കുകൾ

ചർച്ചയുടെ മുകളിൽ കയറിയതിന് ക്ഷമിക്കുക. കണ്ടെത്തലുകൾ സംബന്ധിച്ച ഈ കരട് ഈ ചർച്ചയുടെ കൂടെ ചർച്ച ചെയ്ത് അഭിപ്രായസമന്വയത്തിലെത്തി മലയാളം വിക്കിപീഡിയയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെ പാസാക്കാമോ?--അജയ് ബാലചന്ദ്രൻ സംവാദം 10:07, 13 മാർച്ച് 2013 (UTC)[മറുപടി]


സംവാദം:സിംഹക്കടുവ ഒന്നു ശ്രദ്ധിക്കുമോ? അവിടെ എഴുതിയതാണെങ്കിലും, ഒന്നു കൂടി പകർത്തുന്നു.

ആംഗലേയ ഭാഷപോലെ അല്ല നമ്മുടേത്, അവർക്കു ലോകത്തിലുള്ളതിനെല്ലാം അവരുടെ ഭാഷയിൽ പേരുണ്ടാക്കാനുള്ള അവസരം ആദ്യം തന്നെ കിട്ടിയിട്ടുള്ളവരാണ്. നമ്മൾ അവരുടെ വായിൽ നോക്കാതെ നമ്മുടെ സ്വന്തമായി ഇനി ഉണ്ടാക്കിയാൽ മാത്രമേ, ബസ്, സോപ്പ് പോലുള്ള സാധനങ്ങൽക്ക്, ഒരു പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന പദങ്ങൾക്കു പോലും മലയാളം ഇനി ഉണ്ടാകൂ. ഇവിടെ - ആംഗലേയ വിക്കിയിൽ പുതിയ വാക്കു കണ്ടുപിടിക്കരുതെന്ന ഒരു തത്വം ഉണ്ടെന്ന കാരണത്താൽ പുതിയ വാക്കുകളെ നിരസിക്കരുതെന്നാണെന്റെ വാദം. നയമില്ലേൽ ഉണ്ടാക്കണം. പുതിയവാക്കാണെന്നു തോന്നിയാൽ കുറേ നാൾ തിരഞ്ഞെടുപ്പോ, അഭിപ്രായസമന്വയമോ ഉണ്ടാക്കി പുതിയ വാക്കുകളെ ഉൾപ്പെടുത്തണം. --Manuspanicker (സംവാദം) 08:36, 13 മാർച്ച് 2013 (UTC)[മറുപടി]
മലയാളത്തിൽ വാക്ക് പുതുതായി ഉണ്ടാക്കുന്നതിൽ തെറ്റില്ല. അത് വിക്കിപീഡിയ ചെയ്യരുതെന്നല്ലേ നമുക്ക് നയമുള്ളൂ? പുതിയ മലയാളം വാക്ക് നമ്മൾ ഉണ്ടാക്കിയെടുക്കുന്നതിലും നല്ലത് ഇംഗ്ലീഷ് വാക്ക് മലയാളീകരിച്ച് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നാം സ്വീകരിക്കുന്നതല്ലേ? ഇംഗ്ലീഷിലെ ശാസ്ത്രസംജ്ഞകളും ജീവജാലങ്ങളുടെ വർഗ്ഗീകരണവും മെഡിക്കൽ പദങ്ങളെല്ലാം തന്നെ ലാറ്റിനിൽ നിന്നും മറ്റും (ആംഗലേയവൽക്കരണത്തോടെ) സ്വീകരിച്ചവയാണ്. അങ്ങനെയാണ് ഇംഗ്ലീഷ് വളർന്നത്. സിംഹക്കടുവയുടെ "ഇംഗ്ലീഷ്" വാക്കായ ലൈഗർ എന്ന വാക്കിലെ ലയൺ ലാറ്റിനിൽ നിന്നും ടൈഗർ ഒരുപക്ഷേ പേർഷ്യൻ വാക്കിൽ നിന്നുമാണ് ഇംഗ്ലീഷ് സ്വീകരിച്ചത്. നമുക്കെന്തുകൊണ്ട് ലൈഗർ സ്വീകരിച്ചുകൂട (ഏതെങ്കിലും പത്രമാദ്ധ്യമങ്ങൾ ആ വാക്കുപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും)?
മനുജി പറഞ്ഞ ഉദാഹരണങ്ങൾ രണ്ടും എന്തായാലും ഇപ്പോൾ മലയാളം വാക്കുകളാണ്. വളരെപ്പേർക്ക് സഞ്ചരിക്കാവുന്ന ഒരു മോട്ടോർ വാഹനമാണ് ബസ്സ് എന്നും തുണി അലക്കാനോ ദേഹം കഴുകി വൃത്തിയാക്കാനോ ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് സോപ്പ് എന്നും ശബ്ദതാരാവലി പറയുന്നു. ഇനി സോപ്പ് ഇംഗ്ലീഷുകാർ സ്വന്തമായി ഉണ്ടാക്കിയ വാക്കുപോലുമല്ല ഹൈ ജർമൻ ഭാഷയിൽ നിന്ന് ഫ്രഞ്ചിലൂടെയാണ് സോപ്പ് ഇംഗ്ലീഷിലെത്തിപ്പെട്ടതത്രേ. എന്റെ അഭിപ്രായത്തിൽ വാക്ക് പുതുതായി ഉണ്ടാക്കാനുള്ള ശ്രമം മലയാളം വിക്കിപീഡിയയിൽ ഏറ്റവും ഒടുവിൽ നടക്കേണ്ടതാണ്.
  • മലയാളത്തിൽ വാക്കില്ലെങ്കിൽ മറ്റു ഭാഷകളിൽ നിന്നുള്ള വാക്കുകൾ മലയാളത്തിൽ പത്രമാദ്ധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം. ഇംഗ്ലീഷ് തന്നെയല്ല, സംസ്കൃതവും തമിഴും ഹിന്ദുസ്ഥാനിയുമെല്ലാം ഇവിടെ സ്വീകാര്യമാവണം
  • അതില്ലെങ്കിൽ താളുകൾക്ക് ഡിസ്ക്രിപ്റ്റീവ് തലക്കെട്ടുകൾ കൊടുക്കാൻ ശ്രമിക്കണം (ഉദാ: ആൺ സിംഹത്തിന്റെയും പെൺ കടുവയുടെയും കുഞ്ഞ്). താളിനുള്ളിൽ വേണമെങ്കിൽ സിംഹക്കടുവ പോലുള്ള തർജ്ജമപ്രയോഗം ആവശ്യമായ വിശദീകരണത്തോടെ നടത്താം.
  • ഇങ്ങനെയൊന്നും നടന്നില്ലെങ്കിൽ മാത്രമേ പുതിയ വാക്ക് സൃഷ്ടിക്കുന്നതിലേയ്ക്ക് നാം നീങ്ങാവൂ.
  • ആദ്യമേ പുതിയ വാക്ക് സൃഷ്ടിക്കാൻ ശ്രമം നടന്നാൽ നിരുത്സാഹപ്പെടുത്തുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 09:14, 13 മാർച്ച് 2013 (UTC)[മറുപടി]
എടുത്തടിച്ചപോലെ ഒരു പുതിയ വാക്കിനു പോകണമെന്നല്ല എന്റെ വിവക്ഷ. ഞാൻ കേട്ടിട്ടുള്ളത് പ്രകാരം അറബികൾക്കാണെന്നു തോന്നുന്നു, നമ്മുടെ റെഫ്രിഡ്ജറേറ്ററിനു വരെയും അറബിയുണ്ട് പോലും, അത് നിത്യജീവിതത്തിൽ അവരുപയോഗിക്കുകയും ചെയ്യുന്നുണ്ടതേ! നമ്മളുടെ കാര്യം ഈ പറഞ്ഞപോലെ ആംഗലേയ പദങ്ങൾ അതേപോലെ തന്നെ ഉപയോഗിക്കുന്നു. പറഞ്ഞതു ശരിയാണ് സോപ്പും ബസും നമ്മൾക്ക് മലയാളം തന്നെ, പക്ഷേ അയലത്തു നോക്കിയാൽ തമിഴിനും മറ്റും ഇതുപോലുള്ളവയ്ക്കുപോലും അവരുടേതായ വാക്കുകൾ ഉണ്ട്. നമ്മൾ തീർച്ചയായും തത്സമമായ പദങ്ങളെങ്കിലും ഉരുത്തിരിയിച്ചെടുക്കണമെന്നാണെന്റെ പക്ഷം. ഒരു പക്ഷേ ഇത് വിക്കിപീഡിയയ്ക്കുള്ളിൽ ചെയ്യേണ്ടതല്ലായിരിക്കാം. പക്ഷേ നാം ആ വഴിയും കൂടി കഴിവതും ശ്രമിക്കണം എന്നുമാത്രം. --Manuspanicker (സംവാദം) 09:41, 13 മാർച്ച് 2013 (UTC)[മറുപടി]

ഇവിടെനിന്നും തർജ്ജമ ചെയ്തെടുത്തതാണ് ഏറ്റവും മുകളിൽ കയറ്റിയ കരട്. റെഫറൻസ് ഡെസ്ക് പോലെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല. സാധാരണ നയരൂപീകരണ ചർച്ചകളിൽ ഒരു തീരുമാനവുമുണ്ടാകാത്തതുകൊണ്ടാണ് ഒരു കരടുമായി മുകളിൽ കയറിയത്. --അജയ് ബാലചന്ദ്രൻ സംവാദം 10:11, 13 മാർച്ച് 2013 (UTC)[മറുപടി]

ഒരു പക്ഷേ നമ്മുടെ ചർച്ചാവിഷയത്തിനു വെളിയിലായിരിക്കാം, പക്ഷേ, വിക്കി'പീഡിയ' എന്നതുതന്നെ മലയാളീകരിക്കണം എന്നാണെന്റെ പക്ഷം. എൻസൈക്ലോപീഡിയ എന്നതിന്റെ പീഡിയയല്ലേ ഈ പീഡിയ. നമ്മുടെ വിജ്ഞാനകോശം എന്നതിന്റെ ഭാഗങ്ങൾ തന്നെ ചേർക്കണം, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു എന്നൊക്കെയുള്ള പോലെ. :) --Manuspanicker (സംവാദം) 10:32, 13 മാർച്ച് 2013 (UTC)[മറുപടി]

ഇവിടെ 'കണ്ടെത്തലുകൾ സംബന്ധിച്ച ഈ കരടിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസത്തോടെ ഇതേ കാര്യങ്ങൾ പറയുന്നുണ്ട്. ഇത് പണ്ട് നയരൂപീകരണ ചർച്ച നടത്തി തീരുമാനമായ കാര്യമാണോ? ആണെങ്കിൽ കരട് പിൻവലിച്ച് ഇതിനെ പരിഷ്കരിക്കുന്നതു സംബന്ധിച്ച ചർച്ചയാവാം. നോട്ടപ്പിശകുകാരണമാണ് പുതിയ കരടുണ്ടാക്കിയത്. --അജയ് ബാലചന്ദ്രൻ സംവാദം 11:19, 13 മാർച്ച് 2013 (UTC)[മറുപടി]

എവിടെയും പറഞ്ഞോ അച്ചടിച്ചോ കണ്ടിട്ടില്ലാത്ത ഇത്തരത്തിൽ പെട്ട പുതിയ പേരുകൾ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നു . പുതിയ വാക്കുകൾ സൃഷ്ടിക്കാൻ ഉള്ള സ്ഥലം ഇതല്ല എന്ന് വിശ്വസിക്കുന്നു. ഇംഗ്ലീഷിൽ നിന്നും ഉള്ള എല്ലാ പേരുകളും ഇങ്ങനെ മാറ്റൽ ശരിയായ ഒരു രീതി അല്ല , ഭാഷ വളരാൻ പുതിയ വാക്കുകൾ വേണം എന്ന് ഉറപിച്ചു പറയാം എന്നാൽ അതിന്റെ തുടകം ഇവിടെ വേണ്ട എന്നേ അഭിപ്രായം ഉള്ളൂ - Irvin Calicut....ഇർവിനോട് പറയു 11:34, 13 മാർച്ച് 2013 (UTC)[മറുപടി]

Wikipedians who wish to hold casual discussions with fellow Wikipedians can use the IRC channels, such as #wikipedia. Note that this is an IRC channel, not a message board. There are also a number of early-stage projects that attempt to use a wiki for discussion and debate. എന്ന ഭാഗം ഇവിടെനിന്നും തർജ്ജമ ചെയ്തെടുത്ത കരടിൽ ചേർത്തിട്ടില്ല. ചേർക്കണോ? --അജയ് ബാലചന്ദ്രൻ സംവാദം 06:00, 15 മാർച്ച് 2013 (UTC)[മറുപടി]

നയങ്ങളിൽ ഭൂരിഭാഗവും ഇംഗ്ലീഷിൽ നിന്ന് അതേപടി തർജ്ജുമ ചെയ്തവയാണ്. മിക്കതും ഉ:praveenp ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. നമുക്കാവശ്യമുള്ള രീതിയിൽ മാറ്റങ്ങൾ വേണമെങ്കിൽ ഇവിടെ ചർച്ച ചെയ്യാം. --Vssun (സംവാദം) 17:39, 24 മാർച്ച് 2013 (UTC)[മറുപടി]
തത്വത്തിൽ float
പോയിന്റ് 2-ൽ മദ്യപാനക്കളി പരിചയമില്ലാത്ത വാക്കാണ്. ഉദാഹരണമായതിനാൽ മറ്റെന്തെങ്കിലും ഉപയോഗിച്ചുകൂടേ? കളി എന്നു മാത്രമുപയോഗിച്ചാലും തരക്കേടില്ല.
നിലവിലെ പോയിന്റ് 3-ൽ ബ്ലോഗ് എന്ന പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. കരടിലെ പോയിന്റിൽ സ്വകാര്യ ഉപന്യാസങ്ങൾ, ബ്ലോഗുകൾ എന്നാക്കുന്നത് നന്നായിരിക്കില്ലേ?

ഈ പോയിന്റുകളെക്കുറിച്ച് ചർച്ച കഴിഞ്ഞിട്ട് ബാക്കിയുള്ളവയിൽ അഭിപ്രായം പറയാം --Vssun (സംവാദം) 00:19, 26 മാർച്ച് 2013 (UTC)[മറുപടി]

രണ്ടിനോടും യോജിക്കുന്നു. എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ലാത്തതിനാൽ കരടിൽ രണ്ട് മാറ്റങ്ങളും വരുത്തി. ഇവിടുത്തെ മൂന്നാമത്തെ പോയിന്റിൽ "വികാരങ്ങൾ" എന്നത് "വികാരവിചാരങ്ങൾ എന്നാക്കിയിട്ടുണ്ട് (കൂടുതൽ വ്യക്തത അതിനാണെന്ന് തോന്നുന്നു). --അജയ് ബാലചന്ദ്രൻ സംവാദം 06:23, 26 മാർച്ച് 2013 (UTC)[മറുപടി]

വികാരവിചാരങ്ങൾക്ക് float. നിലവിലെ നയത്തിലുള്ള പോയിന്റ് 4-ഉം 5-ഉം ഏതാണ്ട് ഒരേ കാര്യം തന്നെയല്ലേ പറയുന്നത്. രണ്ടിനെയും ഒന്നാക്കേണ്ടതുണ്ടോ? --Vssun (സംവാദം) 12:20, 26 മാർച്ച് 2013 (UTC)[മറുപടി]

4, 6, 7 എന്നീ പോയിന്റുകൾ നീക്കം ചെയ്തിട്ട് ഈ തലക്കെട്ടിനുകീഴിലെ വിവരങ്ങൾ ചേർക്കുന്നതാവും കൂടുതൽ നല്ല പരിഹാരമെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:40, 26 മാർച്ച് 2013 (UTC)[മറുപടി]

അനുകൂലിക്കുന്നു. --Vssun (സംവാദം) 01:58, 28 മാർച്ച് 2013 (UTC)[മറുപടി]
രണ്ടുകാര്യങ്ങളിൽ സമവായമുള്ളതായി കാണുന്നു. ഉപയോക്താക്കൾക്കാർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ അത് വ്യക്തമാക്കാവുന്നതാണ്. എതിർപ്പില്ലെങ്കിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുന്നതാണ്.
  1. ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിലെ 1,2,3,5 എന്നീ പോയിന്റുകൾക്ക് പകരം ഈ കൊടുത്തിരിക്കുന്ന നാലു പോയിന്റുകൾ ചേർക്കുക
  2. ഇവിടെ കൊടുത്തിരിക്കുന്ന 4, 6, 7 എന്നീ പോയിന്റുകൾക്ക് പകരം ഈ തലക്കെട്ട് ചേർക്കുക--അജയ് ബാലചന്ദ്രൻ സംവാദം 09:04, 30 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല

വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളിൽ നിലവിൽ പ്രസംഗം പരസ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചെറിയ പ്രസ്താവനയേ ഉള്ളൂ. മോഹനൻ വൈദ്യർ പോലുള്ള താളുകൾ വന്ന സ്ഥിതിക്ക് അത് വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

ഇവിടെനിന്ന് തർജ്ജമ ചെയ്ത ഒരു കരട് ഉണ്ടാക്കിയിട്ടുണ്ട്. ഇത് ചർച്ച ചെയ്ത് മലയാളം വിക്കിപീഡിയയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെ പാസാക്കിയാലോ? ഈ കരട് മുകളിൽ ചർച്ച ചെയ്ത പല വിഷയങ്ങൾക്കും ഒരുത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 10:49, 14 മാർച്ച് 2013 (UTC)[മറുപടി]

മുകളിൽ ചർച്ച ചെയ്യുന്നത് ഇതുതന്നെയാണല്ലോ അല്ലേ. അതിനൊപ്പം ഇതും ക്ലോസ് ചെയ്യാമല്ലോ അല്ലേ? --Vssun (സംവാദം) 01:09, 29 മാർച്ച് 2013 (UTC)[മറുപടി]
തീർച്ചയായും. --അജയ് ബാലചന്ദ്രൻ സംവാദം 08:31, 29 മാർച്ച് 2013 (UTC)[മറുപടി]

പെട്ടെന്നൊരു ദിവസം തട്ടിക്കൂട്ടുന്ന കാര്യങ്ങൾ

പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ എന്നതുസംബന്ധിച്ച് ഒരു കരട് ഉണ്ടാക്കിയിട്ടുണ്ട്. ആത്മകഥകളും പ്രാദേശിക ക്ലബുകളും മറ്റും സംബന്ധിച്ച താളുകൾ ധാരാളം വരുന്നുണ്ട്. ഈ താളിലെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്ക്കാവശ്യമായ മാറ്റങ്ങളോടെ നയമായി അംഗീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഈ താളിന്റെ തർജ്ജമയാണിത്. --അജയ് ബാലചന്ദ്രൻ സംവാദം 10:39, 15 മാർച്ച് 2013 (UTC)[മറുപടി]

വിക്കി:പരിശോധനായോഗ്യത, വിക്കി:ശ്രദ്ധേയത എന്നീ രണ്ടു നയങ്ങൾ കൊണ്ട് കവർ ചെയ്യേണ്ട കാര്യങ്ങളല്ലേ ഇത്? ഇപ്പറഞ്ഞ നയങ്ങളിലൂടെ/താളുകളിലൂടെ പകർന്നുനൽകാനാവാത്ത എന്താണ് ഇതിലുള്ളത്? --Vssun (സംവാദം) 08:35, 28 മാർച്ച് 2013 (UTC)[മറുപടി]

ശരിയാണ്. ഇതിൽ നയപരമായി പുതിയതായി (സുനിൽ ചൂണ്ടിക്കാണിച്ച നയങ്ങളല്ലാതെ) ഒന്നുമില്ല. എനിക്കു തോന്നുന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ (അവിടെനിന്ന് തർജ്ജമ ചെയ്തതാണ് സംഗതി) ഇത്തരമൊരു പ്രശ്നം (തട്ടിക്കൂട്ട്) നേരിടുമ്പോൾ പ്രശ്നമുണ്ടാക്കുന്നയാളിനോട് ചൂണ്ടിക്കാണിക്കാൻ അൽപ്പം വിശദമായി എഴുതിയുണ്ടാക്കിയ ഒരു താക്കീത് മാത്രമാണിതെന്നാണ്. അതേ ഉപയോഗത്തിനേ ഇത് മലയാളത്തിലും കൊള്ളുകയുള്ളൂ. ഇതിൽ പുതിയ നയങ്ങളൊന്നുമില്ല്ലാത്തതിനാൽ നിലവിലുള്ള നയങ്ങളിൽ നിന്ന് വ്യതിചലനം വല്ലതും ഈ താളിലുണ്ടോ എന്ന് പഞ്ചായത്തിൽ പരിശോധിച്ച് നോക്കിയാൽ മതിയായിരിക്കും എന്ന് തോന്നുന്നു.

ഇത്തരം ഒരു സഹായതാൾ തർജ്ജമചെയ്ത് മലയാളത്തിലാക്കിയാൽ അതിന് മലയാളത്തിലെ നയത്തിൽ നിന്ന് വ്യതിചലനം വല്ലതുമുണ്ടോ എന്ന് പരിശോധിച്ച് അപ്രൂവൽ ന‌ൽകുന്ന ഒരു സംവിധാനമുണ്ടാക്കാൻ നയം വല്ലതും രൂപീകരിക്കേണ്ടതുണ്ടോ? മലയാളം വിക്കിപീഡിയയിലെ ഇത്തരം പല താളുകളും ചർച്ചയിലൂടെ അംഗീകരിക്കപ്പെട്ടവയല്ല എന്ന് ചികഞ്ഞുനോക്കുമ്പോൾ കാണുന്നു. അത് ചിലപ്പോൾ പ്രശ്നമാകില്ലേ?

ഇവിടെ നടക്കുന്ന മറ്റൊരു ചർച്ചയിൽ (ബ്ലോഗുകളിലേയ്ക്കുള്ള കണ്ണി സംബന്ധിച്ചത്) അങ്ങനെയൊരു പ്രശ്നമാണോ സംഭവിച്ചത് എന്നെനിക്ക് സംശയമുണ്ട്. ഒരിടത്ത് പറഞ്ഞിരിക്കുന്നത് ബ്ലോഗുകളിലേയ്ക്കുള്ള കണ്ണികൾ ഉപയോക്തൃ താളിൽ കൊടുക്കാൻ പാടില്ല എന്നാണ്. അത് തത്തുല്യമായ ഇംഗ്ലീഷ് താളിന്റെ നേരിട്ടുള്ള തർജ്ജമയല്ല! കണ്ണി കൊടുക്കാമോ എന്ന വിഷയം മലയാളം വിക്കിപീഡിയയിൽ നയരൂപീകരണ ചർച്ചയിൽ വന്നതായും കാണുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 09:31, 28 മാർച്ച് 2013 (UTC)[മറുപടി]

പ്രത്യേകം നയങ്ങളില്ലാത്തപ്പോൾ ഇംഗ്ലീഷിലെ നയങ്ങൾ ഉപയോഗിക്കുക എന്നതാണ് കീഴ്വഴക്കം. ഇതിന്റെ ആദ്യപടിയാണ് ഇംഗ്ലീഷിൽ നിന്നുള്ള താളുകൾ തർജ്ജുമ ചെയ്യുക എന്നത്. തർജ്ജുമക്കു ശേഷം ഇംഗ്ലീഷ് താളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടാകാം. --Vssun (സംവാദം) 01:12, 29 മാർച്ച് 2013 (UTC)[മറുപടി]

അഡ്മിൻ പദവി ദുരുപയോഗം - 16 മാർച്ച് 2013

ഇത് കാണുക. ഇത് അഡ്മിൻ പദവി ദുരുപയോഗം ആണെന്ന് സംശയിക്കപ്പെടുന്നു. ഇവിടെ പലർക്കും യൂസർ പേജിൽ സ്വന്തം ബ്ലോഗിലേക്ക് ലിങ്ക് ഉണ്ട്. ഒന്നുകിൽ ആരും സ്വന്തം ബ്ലോഗ് വെബ്സൈറ്റ് എന്നിവയുടെ ലിങ്ക് ഇടാൻ പാടില്ല എന്ന നയരൂപീകരണം ഉണ്ടാവണം. പക്ഷെ ഒരു ബ്ലോഗിന്റെ ഉള്ളടക്കം തന്റെ അഭിരുചിയ്ക്ക് ചേർന്നതല്ല അതിനാൽ അത് എന്റെ ബ്ലോഗ് എന്ന് പറഞ്ഞ് ഒരു ഉപയോക്താവിന് പ്രദർശിപ്പിക്കാൻ പാടില്ല എന്നൊക്ക പറയുന്നത്. എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം. As long as the linked blog or website contains no hate speech, pornography or some generally unacceptable content this should not be raised as an issue. Thank you --ബി. സ്വാമി (സംവാദം) 12:22, 16 മാർച്ച് 2013 (UTC)[മറുപടി]

ഇവിടെ ഉള്ള നയം ഇതാണ്. വിക്കിപീഡിയയിൽ ബ്ലോഗ് സ്ഥാപിക്കാൻ പാടില്ല എന്നതാണ് നയം. അത് കൂടുതൽ വ്യക്തതയുള്ളതാക്കാൻ ഈ ചർച്ച ഉപയോഗിക്കാമെന്ന് തോന്നുന്നു. ഒരു വിഭാഗം ബ്ലോഗുകളെ മാത്രം ഉപയോക്തൃ താളിൽ കണ്ണി ചേർക്കാൻ അനുവദിക്കണോ എല്ലാ ബ്ലോഗ് കണ്ണികളൂം നീക്കം ചെയ്യണോ എന്നത് സമൂഹത്തിന് തീരുമാനിക്കാവുന്നതാണ്. എന്റെ അഭിപ്രായത്തിൽ അനുവദിക്കുന്നില്ല എങ്കിൽ ഒരു ബ്ലോഗും അനുവദിക്കേണ്ടതില്ല. അല്ലെങ്കിൽ വിക്കിപീഡിയയെയോ വിക്കി സംരംഭങ്ങളെയോ കുറിച്ചുള്ളതോ മലയാള ഭാഷയെയോ സാഹിത്യത്തെയോ കുറിച്ചുള്ളതോ ആയ ബ്ലോഗുകൾ മാത്രം ചേർക്കാനനുവദിക്കാം എന്ന തീരുമാനമെടുക്കണം. --അജയ് ബാലചന്ദ്രൻ സംവാദം 14:05, 16 മാർച്ച് 2013 (UTC)[മറുപടി]
ഇവിടെ വിഷയം ഈ ഫലകം എന്റെ യൂസർ പേജിൽ പ്രദർശിപ്പിച്ചു എന്നും. അതിൽ ക്ലിക്ക് ചെയ്തപ്പോൾ കണ്ടത് ശ്രീമാൻ റോജിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നുമാണ്. ഒരു പരീക്ഷണത്തിന് ഞാൻ ഇവിടത്തെ ഒരു ബ്യൂറോക്രാറ്റിന്റെ യൂസർ പേജിലെ my blog ലിങ്ക് ക്ലിക്ക് ചെയ്തു. പൊങ്ങി വന്ന പേജിൽ കണ്ടത് "want to meet Filipina Girls?" എന്ന പരസ്യമാണ്. മിസ്റ്റർ റോജി പാലാ ഇത്രയും കാലമായി അത് കണ്ടില്ലേ ? എന്റെ ബ്ലോഗ് അതിലും എത്രയോ ഭേദം :) --ബി. സ്വാമി (സംവാദം) 14:17, 16 മാർച്ച് 2013 (UTC)[മറുപടി]
ബി.സ്വാമീ, ഇവിടുത്തെ ചർച്ച ദയവായി നയരൂപീകരണത്തിൽ പരിമിതപ്പെടുത്തു. എന്റെ അഭിപ്രായത്തിൽ ഇപ്പോഴുള്ള നയത്തിലെ വാക്കുകൾ (ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല) വ്യക്തമാണോ, അതിൽ ഭേദഗതികളെന്തെങ്കിലും വേണമോ എന്നതാണ് ഇവിടെ ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ. --അജയ് ബാലചന്ദ്രൻ സംവാദം 14:28, 16 മാർച്ച് 2013 (UTC)[മറുപടി]
ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല എന്ന നയത്തിനോട് യാതൊരു എതിർപ്പും ഇല്ല. എഴുത്തുകളരി മറ്റാരും കാണാൻ സാദ്ധ്യതയില്ലാത്ത സ്ഥലമായത്കൊണ്ട് കുറച്ച് text ഞാൻ അവിടെ സംഭരിച്ചു വെച്ചു എന്ന കാര്യം ശരിയാണ്. അത് ശ്രീ റോജി പാലാ നീക്കം ചെയ്തതിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ഇവിടെ ഞാൻ ഉദ്ധരിച്ച വിഷയം അതല്ല. It's simply : 1) can a user place a link to his own website or blog on his user page 2) If the website or blog does not contain any generally objectionable material, but, if Mr. Rojy Pala does not like it should the user remove the link ? എന്നതാണ്. --ബി. സ്വാമി (സംവാദം) 14:42, 16 മാർച്ച് 2013 (UTC)[മറുപടി]

ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല എന്നതിന്റെ അർത്ഥം കൂടുതൽ വ്യക്തമായി ഇവിടെ കൊടുത്തിട്ടുണ്ട്.

അത് ഇവിടെ വ്യക്തമായാണോ കൊടുത്തിരിക്കുന്നത് എന്നതാണ് എന്റെ അഭിപ്രായത്തിൽ പ്രധാന വിഷയം. വിക്കിപീഡിയയ്ക്ക് യോജിക്കാത്ത ലിങ്കുകൾ താങ്കളുടെയോ (മറ്റാരുടെയെങ്കിലുമോ പേജുകളിൽ) കൊടുത്തിരിക്കുന്നതുകണ്ടാൽ കാര്യനിർവാഹകർ അത് നീക്കം ചെയ്യുന്നത് ഒരു വിഷയമാണോ? ബ്യൂറോക്രാറ്റുകളുടെ ഉപയോക്തൃ താളിലും ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ ഉണ്ട് എന്ന് താങ്കൾ പറയുന്നത് നയരൂപീകരണ ചർച്ചയ്ക്ക് വിഷയമാകേണ്ടതാണ് എന്നു തോന്നുന്നു. എന്റെ അഭിപ്രായത്തിൽ നയം രൂപീകരിക്കാനുള്ള വിഷയങ്ങൾ ഇവയാണ്.

  • ചില ബ്ലോഗുകൾ മാത്രം അനുവദിക്കുകയും ചിലവ അനുവദിക്കാതിരിക്കുകയും ആണോ വേണ്ടത്? ഇതുപോലുള്ള ബ്ലോഗുകൾ അനുവദിക്കുന്നത് നല്ലതല്ലേ?
  • നിലവിലുള്ള നയം ഭേദഗതി ചെയ്ത് ചില ബ്ലോഗുകളെങ്കിലും യൂസർ പേജുകളിൽ അനുവദിക്കാൻ തീരുമാനിച്ചാൽ എത്തരം ബ്ലോഗുകൾ ആണ് അനുവദിക്കേണ്ടത്?
  • നിലവിലുള്ള നയം തുടരാൻ തീരുമാനിച്ചാൽ (അത് പാലിക്കപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ട സ്ഥിതിക്ക്) എല്ലാ ഉപയോക്തൃ താളുകളും വൃത്തിയാക്കേണ്ടി വരില്ലേ? (ബോട്ടോടിച്ച് ചെയ്യാൻ സാധിക്കുമോ?)
  • ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല എന്ന വാക്യത്തിന്റെ ഘടന അർത്ഥം വ്യക്തമാകാൻ മാറ്റേണ്ടതുണ്ടോ?

എന്നിവയാണ്. റോജി താങ്കളുടെ പേജിൽ നിന്ന് താങ്കളുടെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് നീക്കം ചെയ്തത് നിലവിലുള്ള നയപ്രകാരം ശരിയായ നടപടി തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 15:10, 16 മാർച്ച് 2013 (UTC)[മറുപടി]

ചുരുക്കത്തിൽ എന്റെ ബ്ലോഗിന്റെ നിലവാരം വർദ്ധിപ്പിച്ചാൽ എന്റെ ബ്ലോഗിലേയ്ക്ക് ലിങ്ക് ഇടാം . ഇല്ലേ മിസ്റ്റർ അജയ് ? അതോ ഞാൻ പൊതുവെ ആള് ശരിയല്ല ഒരു ലിങ്കും ഇടാൻ പാടില്ല അങ്ങനെ വല്ലതുമുണ്ടോ ? കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയാൽ നന്നായിരുന്നു. --ബി. സ്വാമി (സംവാദം) 15:25, 16 മാർച്ച് 2013 (UTC)[മറുപടി]
നിലവിലുള്ള നയം ബ്ലോഗുകളിലേക്ക് കണ്ണി നൽകാനേ പാടില്ല എന്നാണ്. വെബ് സൈറ്റ് ആണെങ്കിൽ അനാവശ്യമോ വിക്കിപീഡിയയ്ക്ക് യോജിക്കാത്തതോ ആയ ഉള്ളടക്കമാണുള്ളതെങ്കിൽ അതിലേയ്ക്ക് കണ്ണി നൽകാൻ വിക്കിപീഡിയ അനുവദിക്കുന്നില്ല എന്നും മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള നയം വ്യക്തമാക്കുന്നു. നിലവാരമുള്ളതോ ഇല്ലാത്തതോ ആയ ബ്ലോഗാണോ എന്നത് വിഷയമല്ല. ഉപയോക്താവിന്റെ നിലവാരവും വിഷയമല്ല. ഇവിടെ കൊടുത്തിട്ടുള്ള വിശദീകരണത്തിന്റെ ഉദ്ധരണി മുകളിൽ കൊടുത്തിട്ടുണ്ട്. ഒന്നുകൂടി വായിച്ചുനോക്കൂ. ബ്യൂറോക്രാറ്റുകൾ ബ്ലോഗുകളിലേയ്ക്ക് കണ്ണികൾ നൽകിയിട്ടുണ്ട് എന്ന് താങ്കൾ പറഞ്ഞത് എന്റെ അഭിപ്രായത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയം തന്നെയാണ്. --അജയ് ബാലചന്ദ്രൻ സംവാദം 15:41, 16 മാർച്ച് 2013 (UTC)[മറുപടി]
എങ്കിൽ എല്ലാവരുടെയും കണ്ണികൾ നീക്കം ചെയ്ത്. ആ ഫലകം ഡിലീറ്റ് ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. നിലവാരമാണ് പ്രശ്നമെങ്കിൽ ഗൌരവതരം വിക്കിപ്പീഡിയം എന്ന ഒരു പുതിയ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അത് ഓക്കേയാണോ ? ഏതായാലും താങ്കൾ ഇപ്പോൾ ചെയ്യുന്നത് "ganging up against a newcomer" എന്ന കലാപരിപാടിയാണ് എന്ന് വിനീതപൂർവം അറിയിക്കുന്നു. --ബി. സ്വാമി (സംവാദം) 15:50, 16 മാർച്ച് 2013 (UTC)[മറുപടി]
എന്നെയാണോ ഉദ്ദേശിച്ചത്? നിലവിലുള്ള നയത്തിന്റെ ഉദ്ധരണിയല്ലേ ഞാൻ മുകളിൽ കാണിച്ചത്? ആ നയം നടപ്പിലാക്കുകയാണെങ്കിൽ എല്ലാവർക്കും ബാധകമാക്കണം എന്നു തന്നെയല്ലേ ഞാൻ മുകളിൽ എഴുതിയതിന്റെ അർത്ഥം? അതല്ല നയത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ എങ്ങനെ വേണം എന്നത് ചർച്ച ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. പെർസിക്യൂഷൻ കോംപ്ലക്സ് ഉപേക്ഷിക്കൂ ബി. സ്വാമീ. എനിക്ക് താങ്കൾ എഴുതുന്ന ഭൂരിഭാഗം താളുകളും വിജ്ഞാനപ്രദമായിട്ടാണ് തോന്നുന്നത്, താങ്കളെ ആക്രമിച്ചോടിക്കേണ്ട കാര്യമൊന്നും ആർക്കുമുണ്ടാവില്ല. ഞാൻ ഈ താളിൽ വരുന്നത് നയരൂപീകരണത്തിന് മാത്രമാണ്. ഒന്നു കൂടി പറയട്ടെ. നയരൂപീകരണത്തിൽ ശ്രദ്ധിക്കൂ. വിഷയത്തിൽ നിന്ന് വഴിമാറിപ്പോകാതിരിക്കൂ. --അജയ് ബാലചന്ദ്രൻ സംവാദം 16:04, 16 മാർച്ച് 2013 (UTC)[മറുപടി]
@Ajay- ശരി. താങ്കളുടെ വാക്കുകളെ സംശയത്തിന്റെ ദൃഷ്ടികൾകൊണ്ട് വീക്ഷിച്ചതിന് മാപ്പ് എല്ലാരും കണ്ണികൾ നീക്കം ചെയ്യണം എന്ന സമവായത്തിലെത്തുംവരെ ഞാനും നീക്കം ചെയ്യുന്നില്ല. ജയ് സഖഫി --ബി. സ്വാമി (സംവാദം) 16:14, 16 മാർച്ച് 2013 (UTC)[മറുപടി]

യൂസർ പേജിൽ നിന്നും മറ്റ് സൈറ്റുകളിലേക്കോ ബ്ലോഗുകളിലേക്കോ ലിങ്കുകളോ നൽകുന്നതിനെ എതിർക്കേണ്ടതില്ല. അതിനെ എതിർക്കുന്ന നയം മാറ്റിയെഴുതണം എന്നു തന്നെയാണ് എന്റെ നിലപാട്. ഏതെങ്കിലും ലേഖനങ്ങളിൽ നിന്നും അനാവശ്യമായ ലിങ്കുകൾ നൽകുന്നത് ഒഴിവാക്കാം. യൂസർ പേജ് ഒരു യൂസറുടെ താത്പര്യങ്ങളെ സൂചിപ്പിക്കുന്നതു കൂടിയാണ്. അത് ഒരു ബ്ലോഗായിപ്പോയാൽപ്പോലും എതിർക്കുവാൻ പാടില്ലാത്തതുമാണ്. യൂസർ പേജ് ഒരിക്കലും ഒരു ലേഖനമല്ലല്ലോ. --Edukeralam|ടോട്ടോചാൻ (സംവാദം) 10:15, 22 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ എന്തൊക്കയാല്ല എന്ന താളിൽ, വിക്കിപീഡിയയെ ഒരു ബ്ലോഗ് ആയി ഉപയോഗപ്പെടുത്താൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത് അവിടെ ലിങ്കിന്റെ കാര്യം പറഞ്ഞിട്ടില്ല. അതിലൊരു മാറ്റം വേണമെന്നും തോന്നുന്നില്ല.
പലയാളുകളും സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിച്ച കാര്യങ്ങൾ വിക്കിപീഡിയ ലേഖനങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പകർപ്പവകാശലംഘനമല്ല എന്നു കാണിക്കാൻ വിക്കിപീഡിയ ഉപയോക്താവും ബ്ലോഗുടമയും ഒരാളാണെന്ന് കാണിക്കാൻ ബ്ലോഗിൽ വിക്കി ഉപയോക്തൃതാളിലേക്കും, വിക്കി ഉപയോക്തൃതാളിൽ ബ്ലോഗിലേക്കും ഉള്ള ലിങ്കുകൾ ചേർക്കാനാണ് ആവശ്യപ്പെടാറുള്ളത്. ഉപയോക്തൃതാളുകൾ സ്വന്തം ഐഡന്റിറ്റിയും താൽപര്യങ്ങളും കാണിക്കാനുള്ള ഇടമായതുകൊണ്ട് സ്വന്തം ബ്ലോഗിലേക്ക് കണ്ണി നൽകാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.

--Vssun (സംവാദം) 01:25, 29 മാർച്ച് 2013 (UTC)[മറുപടി]

താഴെപ്പറഞ്ഞ കാര്യത്തിൽ സമവായമുണ്ട് എന്നു കരുതുന്നു.

  • റോജി ചെയ്തത് അഡ്മിൻ പദവിയുടെ ദുരുപയോഗമല്ല.
  • വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളിൽ മാറ്റത്തിന്റെ ആവശ്യമില്ല.
  • ഇവിടെ താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും മറ്റു ബ്ലോഗുകളിലേക്കോ അനാവശ്യമായ അല്ലെങ്കിൽ വിക്കിപീഡിയയ്ക്ക് യോജിക്കാത്തതോ ആയ വെബ്സൈറ്റുകളിലേക്കോ കണ്ണികൾ നൽകുന്നത് വിക്കിപീഡിയ അനുവദിക്കുന്നില്ല എന്നു പറഞ്ഞിരിക്കുന്നത് മാറ്റേണ്ടതുണ്ട്.

മാറ്റം താഴെപ്പറയുന്ന രീതിയിൽ വരുത്താമോ?

float--Vssun (സംവാദം) 05:08, 30 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ:ഉപയോക്തൃതാൾ എന്ന താളിൽ മാറ്റങ്ങൾ വരുത്തി പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 08:50, 30 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ:ഉപയോക്തൃതാൾ എന്ന താളിൽ വരു‌ത്തിയ മാറ്റങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 15:15, 30 മാർച്ച് 2013 (UTC)[മറുപടി]

വെടിവെപ്പ്

ഇപ്പോൾ കുറേ വെടിവെപ്പ് കേസുകളുടെ ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ വെടിവെപ്പ് എന്നത് എങ്ങനെ എഴുതണമെന്നത് ഒരു തീരുമാനാക്കേണ്ടതുണ്ട്. ഇപ്പോൾ പല രീതിയിലാണ് ഇതെഴുതിക്കൊണ്ടിരിക്കുന്നത്. നോക്കുക: ഒഞ്ചിയം വെടിവെപ്പ്, കൂത്തുപറമ്പ് വെടിവെയ്പ്പ്, പുതുപ്പള്ളി വെടിവയ്പ്പ്, അറബിക്കടലിലെ ഇറ്റാലിയൻ വെടിവെയ്പ് 2012. വെടിവെപ്പ് എന്നുപയോഗിക്കണമെന്നാണ് എന്റെ പക്ഷം. വെയ്പ്പ് എന്നതിൽ എ, യ് എന്നീ രണ്ട് താലവ്യങ്ങൾ അടുത്തടുത്തുവരുന്നു എന്നാണ് എന്റെ ഓർമ്മ. അത് ആവശ്യമില്ല. --സിദ്ധാർത്ഥൻ (സംവാദം) 06:04, 18 മാർച്ച് 2013 (UTC)[മറുപടി]

ഞാൻ തന്നെ വിക്കിപീഡിയയിൽ രണ്ടു തരത്തിൽ എഴുതിയിട്ടുണ്ട്!!! വെടിവെയ്പ്, വെടിവയ്പ്പ്, വെടിവെയ്പ്പ്. വെടിവെപ്പ് എന്ന എല്ലാ വകഭേദങ്ങളും വിക്കിപീഡിയയ്ക്ക് പുറത്ത് പത്രമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഭാഷാശാസ്ത്രപരമായി വെടിവെപ്പ് ആണ് ശരിയെങ്കിൽ അത് വിക്കിപീഡിയയിൽ ഉപയോഗിക്കാൻ തീരുമാനമെടുക്കാമെന്നാണ് എന്റെ അഭിപ്രാ‌യം. --അജയ് ബാലചന്ദ്രൻ സംവാദം 06:34, 18 മാർച്ച് 2013 (UTC)[മറുപടി]

വെയ്ക്കുക എന്നുവായിക്കുമ്പോഴുണ്ടാകുന്ന ഇടയിലെ യകാരം വെപ്പിനില്ലെന്നു കരുതുന്നു. അതുകൊണ്ട് വെടിവെപ്പ് ആയിരിക്കും ശരി. വാക്കുകളുടെ അഭികാമ്യമായ ശൈലിക്കുവേണ്ടി ഒരു താൾ തുടങ്ങി അതിൽ ഇത്തരം വാക്കുകൾ ഉൾക്കൊള്ളിക്കാവുന്നതാണ്. --Vssun (സംവാദം) 01:31, 29 മാർച്ച് 2013 (UTC)[മറുപടി]
വാക്കുകളുടെ ശൈലീപുസ്തകം പ്രത്യേകം തയ്യാറാക്കുന്നതിന് ഒരു float. --സിദ്ധാർത്ഥൻ (സംവാദം) 03:40, 29 മാർച്ച് 2013 (UTC)[മറുപടി]
വാക്കുകളുടെ ശൈലീപുസ്തകം തയ്യാറാക്കുന്നതിനോട് യോജിക്കുന്നു. വിക്കിപീഡിയ:ശൈലീപുസ്തകം#മാസങ്ങളുടെ പേരുകൾ, വിക്കിപീഡിയ:ശൈലീപുസ്തകം#ഭൂമിശാസ്ത്ര നാമങ്ങൾ എന്നിവ വാക്കുകളുടെ ശൈലീപുസ്തകത്തിലേയ്ക്ക് മാറ്റുന്നതാവും നല്ലത് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:26, 30 മാർച്ച് 2013 (UTC)[മറുപടി]
float. വിക്കിപീഡിയ:ശൈലീപുസ്തകത്തിന്റെ ഉപതാളായി ഇത് നൽകിയാൽ മതിയാകില്ലേ? തലക്കെട്ട് എന്തുവേണം? വിക്കി:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി? --Vssun (സംവാദം) 10:26, 31 മാർച്ച് 2013 (UTC)[മറുപടി]
നമ്മുടെ ഡിഫോ‌ൾട്ട് ശൈലീപുസ്തകം വിജ്ഞാനകോശത്തിൽ വേണ്ട ശൈലി (തലക്കെട്ടുകളുടെ ഘടന, ടാക്സോബോക്സ്, അവലംബം മുതലായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതിനെ വി‌ളിക്കാവുന്നത് വിജ്ഞാനകോശശൈലീപുസ്തകം എന്നാണെന്ന് തോന്നുന്നു. പക്ഷേ അതിന്റെ പേരുമാറ്റണമെന്നില്ല. പുതിയ ഉപതാളിൽ ഭാഷാ ശൈലിയെപ്പറ്റിയാണല്ലോ പ്രതിപാദിക്കാവുന്നത്. അതിനുപറ്റിയ പേര് ഭാഷാശൈലീപുസ്തകം എന്നതുപോലെ എന്തെങ്കിലുമായിരിക്കില്ലേ? (ഉദാ: വിക്കി:ശൈലീപുസ്തകം/ഭാഷ?) വിക്കി:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി എന്നതും നല്ലതുതന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:47, 31 മാർച്ച് 2013 (UTC)[മറുപടി]
തലക്കെട്ട് ഭാഷ എന്നാക്കുമ്പോൾ അതിന്റെ വ്യാപ്തി വളരെക്കൂടില്ലേ.
വിക്കി:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി എന്ന താളിന്റെ കരടുണ്ടാക്കിയിട്ടുണ്ട്. ആവശ്യത്തിന് മാറ്റങ്ങൾ വരുത്തുക. തലക്കെട്ട് മാറ്റണമെങ്കിൽ ആകാം. --Vssun (സംവാദം) 11:03, 31 മാർച്ച് 2013 (UTC)[മറുപടി]

വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്

തട്ടിപ്പുകൾ ഉണ്ടാക്കരുത് എന്നതുസംബന്ധിച്ച ഇംഗ്ലിഷ് വിക്കി ലേഖനത്തിന്റെ തർജ്ജമയായി ഒരു കരട് ഉണ്ടാക്കിയിട്ടുണ്ട്. ചർച്ച ചെയ്ത് വേണ്ട ഭേദഗതികളോടെ പാസാക്കാൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 06:26, 18 മാർച്ച് 2013 (UTC)[മറുപടി]

ഇത് വായിച്ചപ്പോൾ ഭീഷണിയുടെ വ്യാപ്തിയെക്കുറിച്ച് ഒരു ബോധമുണ്ടായി. നമ്മുടെയെല്ലാം പ്രിയങ്കരനായ ജിംബോ ചേട്ടന്റെ ധാർമികരോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഹോക്സന്മാർ സജീവമാകുന്ന ഏപ്രിൽ ഒന്ന് അടുത്ത് വരുകയാണ്. നാം ജാഗരൂകരായി ഹോക്സുകളെ നേരിടാൻ ഒരു ആന്റി ഹോക്സ് ടാസ്ക് ഫോഴ്സ് രൂപികരിക്കണം സർ. മുൻ നിരയിൽ പ്രവർത്തിക്കാൻ ഈ സ്വാമി തയ്യാർ --ബി. സ്വാമി (സംവാദം) 18:29, 18 മാർച്ച് 2013 (UTC)[മറുപടി]

ജിംബോ --Roshan (സംവാദം) 18:57, 18 മാർച്ച് 2013 (UTC)[മറുപടി]


ഭാര്യയും പങ്കാളിയും

""കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പങ്കാളിയായിരുന്നു ആര്യ അന്തർജ്ജനം" വാചകം ഇവിടെനിന്നും What is the difference between ഭാര്യ and പങ്കാളി? --Vinayaraj (സംവാദം) 14:17, 19 മാർച്ച് 2013 (UTC)[മറുപടി]

ഭാര്യ = ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് = ഭരിക്കുന്നവൻ എന്നും അർത്ഥമുണ്ട്. ഇംഗ്ലീഷിൽ husband, wife എന്നതിനുപകരം ഇപ്പോൾ പൊതുവേ പ്രയോഗിക്കുന്നവാക്ക് spouse എന്നാണ്. നിയമപരമായി വിവാഹം കഴിക്കാത്തവർക്കും, സ്വവർഗ്ഗാനുരാഗികൾക്കും ഒക്കെ ഉപയോഗിക്കാവുന്ന പദമാണ് പങ്കാളി എന്നത്. പങ്കാളി എന്നത് ഒരു ജെൻഡർ ന്യൂട്രൽ ആയ പദമായതിനാലാണ് അത് അവിടെ പ്രയോഗിച്ചത്. ശീലം നമുക്ക് ഇത്തരം വാക്കുകളെ ദഹിപ്പിക്കില്ലെന്നത് മറ്റൊരുകാര്യം :) --Adv.tksujith (സംവാദം) 19:21, 19 മാർച്ച് 2013 (UTC)[മറുപടി]
ഇങ്ങനെ വിവേചനം ഉണ്ടാക്കുന്ന എല്ലാ പദങ്ങളും ഭാഷയിൽ നിന്നും നീക്കം ചെയ്യുന്നതിന് സർവ്വവിധപിന്തുണയും അറിയിക്കുന്നു. പക്ഷേ അത് ഭാഷയിൽ നിന്നും ആകെ ആവണം. പാഠപുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നും അനുദിനപ്രയോഗങ്ങളിൽ നിന്നും മീഡിയകളിൽ നിന്നുമെല്ലാം. ഭാര്യ, ഭർത്താവ് എന്നീ പദങ്ങൾ ഏതൊക്കെയോ സംസ്കൃതരൂപങ്ങളിൽ നിന്നാവാം മലയാളത്തിലെത്തിയത്. സാംസ്കൃതധാതുവിന് വേറെ പല അർത്ഥങ്ങളുമായിരുന്നിരിക്കണം. എന്നാൽ ഇന്ന് നമ്മുടെ ഭാഷയിൽ അത് ഉപയോഗിച്ച് ശീലിച്ച് മറ്റു ചില അർത്ഥങ്ങൾ കൈവന്നിട്ടുണ്ടല്ലോ. അതു കൊണ്ടാണല്ലോ അനുദിനപ്രയോഗങ്ങളിൽ അത് ഉപയോഗിക്കുന്നത്. ഭാഷയെ സംസ്കരിക്കാനുള്ള ധൃതിയിൽ വിക്കിപ്പീഡിയയിൽ മാത്രം ആ മാറ്റങ്ങൾ വരുത്തിത്തുടങ്ങുന്നത് ആശാസ്യമാണോ എന്നൊരു സംശയം. മനുവിന്റെ പിൻമുറക്കാരായതിനാലാണ് മനുഷ്യൻ എന്ന വാക്ക് വന്നതെന്നും, അതിൽ യോജിക്കാനാവാത്തതു കൊണ്ട് മനുഷ്യൻ എന്ന വാക്ക് തെറ്റായ അർത്ഥത്തിലാണെന്നെല്ലാം വാദിച്ചാൽ ശരിയാവുമോ? വീണ്ടും പറയട്ടേ, Gender neutral പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനോട് പരിപൂർണ്ണ പിന്തുണ ലേഖകനോട് അറിയിക്കുമ്പോൾ തന്നെ, നമ്മുടെ convictions നടപ്പിലാക്കാൻ വിക്കിപ്പീഡിയ വേദിയാക്കാമോ എന്ന് സംശയിക്കുന്നു. --Vinayaraj (സംവാദം) 01:22, 20 മാർച്ച് 2013 (UTC)[മറുപടി]

അതു തന്നെയാണ് എന്റെയും ചോദ്യം, "നമ്മുടെ convictions" പിന്തുടരണമെന്ന് മറ്റുള്ളവരോടും നിർബന്ധിക്കണമോ എന്ന് ! --Adv.tksujith (സംവാദം) 01:47, 20 മാർച്ച് 2013 (UTC)[മറുപടി]

ജീവിതപങ്കാളി എന്നുതന്നെ സൂചിപ്പിച്ചാൽ മതി. അല്ലെങ്കിൽ പങ്കാളി എന്നും. അല്ലാതെ ഭാര്യ ഭർത്താവ് വേണ്ടതില്ല--Edukeralam|ടോട്ടോചാൻ (സംവാദം) 10:05, 22 മാർച്ച് 2013 (UTC)[മറുപടി]

ഭാര്യ, ഭർത്താവ് എന്ന് ഉപയോഗിക്കേണ്ടതില്ല എന്ന് പറയുന്നതിന്റെ സംഗതിയെന്താണ്.ജീവിതപങ്കാളിയെന്ന് പലയിടത്തും ഉപയോഗിക്കുന്നതിനാൽ വിക്കിയിലും അത് ഉപയോഗിക്കാം. പക്ഷേ അതുകൊണ്ട് ഭാര്യ, ഭർത്താവ് എന്നീ പദങ്ങളെ വിക്കിയിൽനിന്ന് എടുത്തുമാറ്റേണ്ട ആവശ്യമൊന്നുമില്ല. പങ്കാളി എന്നു മാത്രം ഉപയോഗിക്കാനും പാടില്ല. ജീവിതത്തിലെ പങ്കാളിയായതിനാൽ ജീവിതപങ്കാളി എന്നുതന്നെ ഉപയോഗിക്കണം. പങ്കാളിത്തം മറ്റു പലതുമിലുമുണ്ട് ബിസിനസ് ഉദാഹരണം. ഒരു കാര്യം കൂടി ഭാഷാപരിഷ്കരണം എന്ന ലക്ഷ്യത്തിലേക്ക് വിക്കിപീഡിയ തിരിയുകയാണെങ്കിൽ അത് ഒറിജിനൽ റിസർച്ച് ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്.--സിദ്ധാർത്ഥൻ (സംവാദം) 10:34, 22 മാർച്ച് 2013 (UTC)[മറുപടി]
മലയാളഭാഷയിലാണു് ആ ലേഖനമെങ്കിൽ "ഭാര്യ" എന്നുതന്നെ വേണം അവിടെ ഉപയോഗിക്കാൻ. gender neutral ആകുക എന്നതു് ഒരു സമൂഹത്തിനെസംബന്ധിച്ചിടത്തോളം നല്ല കാര്യമായിരിക്കാം. അതിന്റെ ഭാഗമായി ഭാഷയിലെ ചില പദങ്ങളും (ഭാഷയുടെ തന്നെ വിവിധമണ്ഡലങ്ങളിൽ) മാറ്റിവെക്കേണ്ടിവന്നേക്കാം. പക്ഷേ, ഭാര്യ, ഭർത്താവ്, പതി, പത്നി, സഹധർമ്മിണി തുടങ്ങിയ രൂഢമൂലങ്ങളായ വാക്കുകളെ മുറിച്ചുമാറ്റിക്കൊണ്ടല്ല അത്തരം പരിഷ്കാരം തുടങ്ങിവെക്കേണ്ടതു്. പ്രത്യേകിച്ചും വിക്കിപീഡിയയ്ക്കകത്തു തന്നെ അതു വരേണ്ടതു് മറ്റു രംഗങ്ങളിലെ വ്യാപകമായ പ്രയോഗസാധുതയ്ക്കു ശേഷം വേണം. മുകളിൽ എഴുതിയ വാചകത്തിൽ (ആമുഖത്തിൽ തന്നെ) പങ്കാളി എന്നു വായിക്കുമ്പോൾ ഇ. എം.എസ്. നേരാംവണ്ണം വേളി കഴിക്കാതെ, എന്തോ സംബന്ധപ്പരിപാടിയുമായാണു കഴിഞ്ഞിരുന്നതെന്നു തോന്നും. (അതുതന്നെ ഒരു തെറ്റാണെന്നു വ്യവക്ഷയില്ല. പക്ഷേ, തെറ്റുകളും ശരികളും അതാതുകാലങ്ങളിൽ മാറിമറിഞ്ഞു വ്യാഖ്യാനിക്കപ്പെടാവുന്നതാണല്ലോ.)
(എന്റെ സ്വന്തം കാഴ്ച്ചപ്പാടിൽ, ഭാര്യ-ഭർത്താവു് എന്നു വിളിക്കപ്പെടുന്നതിൽപോലും അസ്കിത തോന്നുന്നത്ര വികലവും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു സാമൂഹ്യദുരാചാരമൊന്നുമല്ല gender neutralityയുടെ ആധുനികബോധം. എല്ലാരും കൂടി കുളിപ്പിച്ചുകുളിപ്പിച്ച് ഒടുവിൽ ഈയൊരു പുതിയ രാഷ്ട്രനിർമ്മാണധാരയെക്കൂടി ഇല്ലാതാക്കുമോ എന്നാണിപ്പോഴത്തെ എന്റെ പേടി.) വിശ്വപ്രഭViswaPrabhaസംവാദം 23:06, 22 മാർച്ച് 2013 (UTC)[മറുപടി]
""എല്ലാരും കൂടി കുളിപ്പിച്ചുകുളിപ്പിച്ച് ഒടുവിൽ ഈയൊരു പുതിയ രാഷ്ട്രനിർമ്മാണധാരയെക്കൂടി ഇല്ലാതാക്കുമോ എന്നാണിപ്പോഴത്തെ എന്റെ പേടി."" float --സിദ്ധാർത്ഥൻ (സംവാദം) 02:43, 23 മാർച്ച് 2013 (UTC)[മറുപടി]

ക്ഷമിക്കുക. മലയാളത്തിൽ സാധാരണയായി പ്രയോഗിക്കുക "ജീവിതപങ്കാളി" എന്നാണ്. [1] ഈ അടുത്തിടെ വായിച്ച ഒരു ലേഖനത്തിൽ പങ്കാളി എന്നുകണ്ടത് മനസ്സിൽ കിടന്നത് കാരണം അങ്ങനെ എഴുതിപ്പോയതാണ് :) അത് തിരുത്തി ജീവിതപങ്കാളി ആക്കിയേക്കാം. ആതും പറ്റില്ലെന്ന് ഉത്തമബോദ്ധ്യമുള്ളവർക്ക് "ഭാര്യ" എന്ന് തിരുത്താമല്ലോ. അതിനും വിക്കിപീഡിയിയിൽ തടസ്സമൊന്നുമില്ലല്ലോ... മറ്റൊരിടത്ത് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചോട്ടോ... "നമ്മുടെ ലേഖനങ്ങളെല്ലാം പുരുഷന്മാർ പുരുഷപക്ഷ കാഴ്ചപ്പാടിൽ എഴുതുന്നവയാണ്. ഭാഷയിലും കാഴ്ചപ്പാടിലും നൂറുശതമാനം പക്ഷപാതരപരമായവ. പക്ഷേ അതിലൊന്നും നിഷ്പക്ഷതയുടെ പ്രശ്നംകാണാത്ത നാം, ആരെങ്കിലും സ്ത്രീപക്ഷമായി എഴുതാൻ തുടങ്ങിയാൽ അവിടെ POV യും തെളിവുമൊക്കെയായി ചാടിവീഴും..."

ഇവിടെ സ്ത്രീപക്ഷമായിട്ടൊന്നും എഴുതിയില്ല. ജെൻഡർ ന്യൂട്രാലായി എഴുതാൻ ശ്രമിച്ചതേയുള്ളൂ... അപ്പോൾ അസ്വസ്തതകൾ ആരംഭിച്ചു.... അപ്പോൾ സ്ത്രീപക്ഷമായി എഴുതിയാലുള്ള അവസ്ഥ എന്തായിരിക്കും.? ഇനി മുന്നോട്ടുള്ള പോക്ക് ആലോടിക്കുകയേ വേണ്ട ! --Adv.tksujith (സംവാദം) 02:58, 23 മാർച്ച് 2013 (UTC)[മറുപടി]

സ്ത്രീപക്ഷമായോ പുരുഷപക്ഷമായോ ഒരു വിജ്ഞാനകോശം രചിക്കപ്പെടുന്നതിനോട് യോജിപ്പില്ല. ലിംഗനിരപേക്ഷമായ ഭാഷ തന്നെയാണ് വിജ്ഞാനകോശത്തിന് ഉത്തമം. ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾ വേണ്ടെന്നല്ല, മറിച്ച് അത്യാവശ്യമുള്ളയിടത്തു മാത്രം അത് ഉപയോഗിച്ചാൽ മതിയാകും. ജീവിതപങ്കാളി എന്നു എഴുതുന്നതാണ് നല്ലത്. --Edukeralam|ടോട്ടോചാൻ (സംവാദം) 10:41, 25 മാർച്ച് 2013 (UTC)[മറുപടി]

ദാ പ്രശസ്തരുടെ ഭാര്യമാർ എന്നൊരു വർഗ്ഗം! പ്രശസ്തരുടെ ഭർത്താക്കന്മാർ എന്ന വർഗ്ഗം ഉണ്ടോ ആവോ? ഇനി അങ്ങനെയൊന്നുണ്ടാക്കിയാൽ അതും വേണ്ടെന്നു പറഞ്ഞ് വരുമോ? --Edukeralam|ടോട്ടോചാൻ (സംവാദം) 10:48, 25 മാർച്ച് 2013 (UTC)[മറുപടി]

തെറ്റൊന്നും ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇത്തരമൊരു വർഗ്ഗം പരിശോധിക്കുന്ന ഒരാൾക്ക് ഇയാൾ ഏത് പ്രശസ്തയുടെ/പ്രശസ്തന്റെ ഭർത്താവ്/ഭാര്യ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ ആ വർഗ്ഗത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടു. ഉദാഹരണമായി ഇന്ദിരാ ഗാന്ധി-ഫിറോസ് ഗാന്ധി, സോണിയ ഗാന്ധി-രാജീവ് ഗാന്ധി, ജയ ബച്ചൻ-അമിതാബ് ബച്ചൻ, ദിലീപ്-മഞ്ജുവാര്യർ.. അങ്ങനെയങ്ങനെ... പിന്നെ ലിംഗവ്യത്യാസം ആവശ്യമില്ലാത്തിടത്തുമാത്രമേ അത്തരം വാക്കുകൾ ഉപയോഗിക്കേണ്ടതുള്ളൂ. ഒരു പുരുഷനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയെ ഭാര്യ എന്നുതന്നെ പ്രയോഗിക്കുന്നതിൽ എന്തിന് അമാന്തിക്കണം. പ്രത്യേകിച്ചും ജീവിതപങ്കാളി എന്ന വാക്കിന് സ്വവർഗ്ഗപങ്കാളിയെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെന്ന സാഹചര്യത്തിൽ. --സിദ്ധാർത്ഥൻ (സംവാദം) 11:11, 25 മാർച്ച് 2013 (UTC)[മറുപടി]

പങ്കാളി സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയപ്പെടണമെന്ന വാശിയാണ് പ്രശ്നം. അത്യാവശ്യമുള്ളിടത്തു മാത്രം അത് തിരിച്ചറിഞ്ഞാൽ പോരേ? --Edukeralam|ടോട്ടോചാൻ (സംവാദം) 08:33, 1 ഏപ്രിൽ 2013 (UTC)[മറുപടി]

കുറഞ്ഞ വാക്കുകളിലൂടെ കൂടുതൽ കാര്യങ്ങൾ പകരുക എന്നതാണ് ഏറ്റവും പ്രധാനം. ഭാര്യ എന്ന വാക്കിലൂടെ നൽകുന്ന വിവരങ്ങൾ പങ്കാളിയും ജീവിതപങ്കാളിയും നൽകുന്നില്ല. ഇൻഫോബോക്സിലും മറ്റും സ്പൗസ് എന്നതിനു പറ്റിയ വാക്കാണ് ജീവിതപങ്കാളി. --Vssun (സംവാദം) 10:09, 1 ഏപ്രിൽ 2013 (UTC)[മറുപടി]

നാൾവഴി മായ്ക്കൽ

  • നാൾപ്പതിപ്പ് മായ്ക്കുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച ഈ കരട് ഈ ത്രെഡിൽ ചർച്ച ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് വിക്കിയിലെ [ഈ നയമാണ്] തർജ്ജമ ചെയ്തത്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കുറേ ഭാഗം നീക്കം ചെയ്തിട്ടുണ്ട്.
  • The community's decision was that RevisionDelete should not be used without prior clear consensus for "ordinary" incivility, attacks, or for claims of editorial misconduct. The wider community may need to fully review these at the time and in future, even if offensive. എന്നത് ഇംഗ്ലീഷ് വിക്കി സമൂഹത്തിന്റെ സമവായമാണ്. ഇത് ഭാഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ഇത് കൂടുതൽ ചർച്ച ചെയ്യാവുന്നതാണ്.
  • Oversightable information സംബന്ധിച്ച ഭാഗവും തലക്കെട്ടിനുകീഴിലുള്ള വിവരവും നീക്കം ചെയ്തിട്ടുണ്ട്. നമുക്ക് ആ സംവിധാനം കൊണ്ടുവരുന്നത് മറ്റൊരു ത്രെഡിൽ ആവശ്യമെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്.
  • Arbitration Committee സംബന്ധിച്ച വിവരവും ഉൾപ്പെടുത്തിയിട്ടില്ല. അതും ആവശ്യമെങ്കിൽ മറ്റൊരു ത്രെഡിൽ ചർച്ച ചെയ്യാവുന്നതാണ്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ത്രെഡിനു മുകളിൽ കയറിയത്. --അജയ് ബാലചന്ദ്രൻ സംവാദം 08:51, 23 മാർച്ച് 2013 (UTC)[മറുപടി]

ചില തിരുത്തുകൾ ലേഖനത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ തിരുത്തുകളുടെ ദർശനീയത ഒഴിവാക്കുന്നതെന്തിനാ?. ഉദാഹരണം ഇവിടെ. നാൾവഴിയിൽ നിന്നും ഒഴിവാക്കുന്നതിന് എന്താണ് ന്യായം. എല്ലാ തിരുത്തുകളും എല്ലാവർക്കും കാണാനാകുന്നതല്ലേ നല്ലത്. ഇക്കാര്യത്തിൽ വല്ല നയവും രൂപീകരിച്ചിട്ടുണ്ടോ?--ഇർഷാദ്|irshad (സംവാദം) 05:06, 23 മാർച്ച് 2013 (UTC)[മറുപടി]

പകർപ്പവകാശലംഘനമായതിനാലാണ് ആ നാൾപ്പതിപ്പുകളുടെ ദർശനീയത മായ്ക്കപ്പെട്ടത്. --അജയ് ബാലചന്ദ്രൻ സംവാദം 05:11, 23 മാർച്ച് 2013 (UTC)[മറുപടി]

അപരമൂർത്തികൾ എന്നു സംശയിക്കപ്പെടുന്നവർ

ഇംഗ്ലീഷ് വിക്കിയിലെ സോക്ക് പപ്പറ്റ് ഇൻവെസ്റ്റിഗേഷൻ എന്ന താളിലെ മാർഗ്ഗനിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് ഭാഗികമായി മൊഴിമാറ്റം ചെയ്ത ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്. മൊഴിമാറ്റത്തിലും തെറ്റു തിരുത്തലിലും സഹായിക്കാനും ഉള്ളടക്കം ചർച്ച ചെയ്യാനുമപേക്ഷ. മലയാളം വിക്കിപീഡിയയ്ക്ക് യോജിച്ച തരത്തിൽ തീരുമാനമായാൽ ഈ താളിന്റെ മുകളിൽ ഒട്ടിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 07:35, 24 മാർച്ച് 2013 (UTC)[മറുപടി]

വലിയക്ഷരങ്ങളിലെ തിരിച്ചുവിടൽ

മലയാളം വിക്കിതാളുകൾക്ക് ഇംഗ്ലീഷ് വലിയക്ഷരങ്ങളിൽ തിരിച്ചുവിടൽ ആവശ്യമില്ല. സെന്റൻസ് കെയ്സിലുള്ള ഇംഗ്ലീഷ് വാക്കുകൾ മാത്രമേ തിരിച്ചുവിടലിനായി ഉപയോഗിക്കേണ്ടതുള്ളൂ. അതിനാൽ MORACEAE‎, SOLANACEAE‎, APOCYNACEAE‎ തുടങ്ങിയ തിരിച്ചുവിടലുകൾ ഒഴിവാക്കാം.--സിദ്ധാർത്ഥൻ (സംവാദം) 14:06, 31 മാർച്ച് 2013 (UTC)[മറുപടി]

WP:3RR പോലെയുള്ള വലിയക്ഷര തിരിച്ചുവിടലോ? അവ വിക്കിപീഡിയ താ‌ളുകളിലും സഹായം താളുകളിലും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:13, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ഷോർട്ട്കട്ടുകൾ ഇവിടെ ഉദ്ദേശിക്കുന്നില്ല. പ്രധാനമായം ലേഖനം നെയിംസ്പേസാണ് പ്രതിപാദ്യം. ഇംഗ്ലീഷ് വാക്കുകളിലെ തിരിച്ചുവിടലുകൾ പ്രധാനമായും സെർച്ചിംഗ് ആവശ്യത്തിനുവേണ്ടിയാണല്ലോ. ഇതിന് സെന്റൻസ് കെയ്സ് ധാരാളം.--സിദ്ധാർത്ഥൻ (സംവാദം) 06:34, 1 ഏപ്രിൽ 2013 (UTC)[മറുപടി]
ഈ താളിൽ] വലിയ അക്ഷരങ്ങളിൽ ചുമന്ന നിറത്തിലുള്ള കണ്ണികൾ പ്രവർത്തനരഹിതമാണ്. അതുകൊണ്ടാണ് അവ തിരിച്ചു വിട്ടത്. അപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്. ഇനിയുമുണ്ട് വലിയ അക്ഷരങ്ങളിൽ ചുമന്ന നിറത്തിലുള്ള പ്രവർത്തിക്കാത്ത കണ്ണികൾ. ഉദാഹരണത്തിന് ANNONACEAE. എന്നാൽ താൾ നിലവിലുണ്ട് താനും. അപ്പോഴാണ് ഞാൻ അങ്ങനെ തിരിച്ചുവിട്ടത്. --Vinayaraj (സംവാദം) 09:11, 1 ഏപ്രിൽ 2013 (UTC)[മറുപടി]
അവിടെ രണ്ടു കാര്യം ചെയ്യാം. ഒന്ന്. പേജ് തിരുത്തി ഫാമിലിയുടെ പേരെല്ലാം സെന്റൻസ് കെയ്സിലേക്ക് മാറ്റാം. അപ്പർ കെയ്സിൽ എന്തായാലും ഇത്തരം വാക്കുകൾ ഉപയോഗിക്കുക പതിവില്ലല്ലോ. രണ്ട്: ANNONACEAE എന്ന രീതിയിൽ തിരുത്തുക.--സിദ്ധാർത്ഥൻ (സംവാദം) 10:15, 1 ഏപ്രിൽ 2013 (UTC)[മറുപടി]

ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ - കരട്

മലയാളം വിക്കിപീഡിയയിലെ പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ 2007-ൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു പകർത്തിയവയാണ് (അന്ന് അതിന് നയരൂപീകരണമുണ്ടായതായി അറിയില്ല). അവ ഇംഗ്ലീഷിൽ തന്നെയാണ് ഇപ്പോഴും മലയാളം വിക്കിപീഡിയയിൽ തുടരുന്നത്. ഇത് മലയാളത്തിലാക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇപ്പോഴത്തെ വേർഷൻ കൂടി പരിഗണിച്ച് തർജ്ജമചെയ്ത ഒരു കരടാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത് ചർച്ച ചെയ്ത് നമുക്ക് ആവശ്യമുള്ള മാറ്റങ്ങളോടുകൂടി പാസാക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 2 ഏപ്രിൽ 2013 (UTC)[മറുപടി]

ഇതെപ്പറ്റി സുഗീഷ് സംവാദം താളിൽ നടത്തിയ പരാമർശങ്ങൾ ഇങ്ങോട്ട് ചർച്ച ചെയ്യാനുള്ള സൗകര്യത്തിനായി നീക്കുന്നു.


എനിക്ക് പ്രത്യക്ഷത്തിൽ തോന്നിയതും കാര്യമായ വിയോജിപ്പുള്ളതുമായ കാര്യങ്ങൾ ഇവിടെ എടുത്തുചേർത്തു പറഞ്ഞിരിക്കുന്നു.

"കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം പ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം.. കൂടുതൽ വാർത്തവരുന്നതുകൊണ്ട് ഒരു വസ്തു/ഒരു വ്യക്തി/ഒരു വിഷയം ശ്രദ്ധേയമാകുന്നില്ല എന്നതുതന്നെ കാരണം. അല്പം കൂടി വിശദമാക്കിയാൽ - സി.പി.ഐ.എമ്മിലെ വിഭാഗീയത, കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ, അവസാനമായ ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ല.
ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ് ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. പ്രത്യേകിച്ചും പരാമർശിക്കുന്ന വിഷയം മലയാളം/ മലയാളത്തെ സംബന്ധിക്കുന്നതോ ആണെങ്കിൽ? അതുകൊണ്ട് അതൊഴിവാക്കേണ്ടതാണ്.
ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്. ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്.
വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാം അത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല. പിന്നെ ഭാഷയും

എന്റെ അഭിപ്രായത്തിൽ ശ്രദ്ധേയതയെ ഇങ്ങനെ തരം തിരിക്കാമെന്നു കരുതുന്നു.

  • ഒന്നാം കക്ഷി: എനിക്കുവേണ്ടി ഞാൻ. (ശ്രദ്ധേയത ഇല്ല)
  • രണ്ടാം കക്ഷി: എനിക്കുവേണ്ടി അവൻ. (ശ്രദ്ധേയത ഇല്ല)
  • മൂന്നാം കക്ഷി: അവനുവേണ്ടി മറ്റൊരുവൻ ചെയ്ത കാര്യത്തിൽ എന്നേക്കുറിച്ച് വിശദമായ പരാമർശം.(ശ്രദ്ധേയത ഉണ്ട്)
തത്കാലം ഇവിടെ നിർത്തുന്നു. --സുഗീഷ് (സംവാദം) 08:06, 2 ഏപ്രിൽ 2013 (UTC)[മറുപടി]

  • പ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം അവലംബം സ്വതന്ത്രമായിരിക്കണം എന്നത് "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക" എന്ന പോയിന്റായി (നാലാമത്തേത്) ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് രണ്ടു തവണ പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.
  • ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ല ഇത് ശ്രദ്ധേയമാകുന്നില്ല എന്ന കാര്യം "അനുമാനിക്കാം" എന്ന തലക്കെട്ടിലും, അഞ്ചാമത്തെ കുറിപ്പിലും, അവസാനത്തെ പാരഗ്രാഫിലും നൽകപ്പെട്ടിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ മന്ത്രിയുടെ ഉദാഹരണം അഞ്ചാമത്തെ കുറിപ്പിൽ ഒരു ഉദാഹരണമായി ചേർക്കാവുന്നതാണ്.
  • ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. ഈ ആശങ്കയ്ക്ക് സാധുതയുണ്ട്. പക്ഷേ വിജ്ഞാനം ഏതൊരു ഭാഷയിലുണ്ടെങ്കിലും വിജ്ഞാനം തന്നെയാണല്ലോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചൈനീസ്, ജാപ്പനീസ്, ജർമൻ, കൊറിയൻ മുതലായ ഭാഷകളിൽ നിന്നുള്ള അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ഈ ഭാഷകൾ അറിയാവുന്ന ഒന്നിലധികം ലേഖകരുണ്ടാവുമെന്നും അവർ ഇത് വേരിഫൈ ചെയ്യുമെന്ന പ്രതീക്ഷ അവിടത്തെ വിക്കി സമൂഹത്തിനുണ്ട് എന്നുമുള്ളതുകൊണ്ടാവാം ഇത്. മലയാളം വിക്കിപീഡിയയിൽ ഇത്തരം അവലംബങ്ങൾ ഇംഗ്ലീഷിൽ നിന്നുള്ള ലേഖനങ്ങൾ തർജ്ജമ ചെയ്യുമ്പോൾ അനുവദിക്കേണ്ടതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അവലംബങ്ങൾ ചേർക്കുന്നത് മലയാളത്തിൽ നേരിട്ട് ആദ്യമായുണ്ടാക്കുന്ന താളിലാണെങ്കിൽ അവലംബത്തിന്റെ പ്രസക്തഭാഗത്തിന്റെ ഉദ്ധരണി ലേഖകൻ മലയാളത്തിൽ തർജ്ജമചെയ്ത് ഉൾപ്പെടുത്തേണ്ടതാണ് എന്ന നയം സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.
  • ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്. രണ്ടാം കക്ഷി എന്നല്ല എഴുതിയിരിക്കുന്നത്. സെക്കന്ററി (ദ്വിതീയ) സ്രോതസ്സ് എന്നാണ്. സാധാരണഗതിയിൽ സ്രോതസ്സുകളിൽ രണ്ടാം കക്ഷി എന്നൊന്നില്ല. ഒന്നാം കക്ഷിയും മൂന്നാം കക്ഷിയുമേ ഉള്ളൂ. പക്ഷേ സർവസാധാരണമായിത്തന്നെ പ്രാധമിക, ദ്വിതീയ ത്രിതീയ സ്രോതസ്സുകളുണ്ട്. രണ്ട് വർഗ്ഗീകരണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഇത് കാണുക. ദ്വിതീയ സ്രോതസ്സ് എന്നത് മൂന്നാം കക്ഷി എന്നാക്കുന്നത് തെറ്റാണ്.
  • അത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല. മുകളിലത്തെ പോയിന്റ് കാണുക. തെറ്റായ വാദഗതിയാണിത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:28, 2 ഏപ്രിൽ 2013 (UTC)[മറുപടി]

വിവിധതരം സ്രോതസ്സുകളെപ്പറ്റി തെറ്റായി ധരിക്കുന്നത് ഒഴിവാക്കാൻ ഒരു പൂരകതാൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ദയവായി ഇതും വായിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:27, 2 ഏപ്രിൽ 2013 (UTC)[മറുപടി]