(Go: >> BACK << -|- >> HOME <<)

Jump to content

വരയൻ നഖവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

വരയൻ നഖവാലൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. striatus
Binomial name
Nychogomphus striatus
(Fraser, 1924)
Synonyms

Onychogomphus striatus Fraser, 1924

കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ ഒരംഗമാണ് വരയൻ നഖവാലൻ. Nychogomphus striatus എന്നാണ് ഇതിന്റെ ശാസ്ത്രനാമം.[2][3][4] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയായ ഇതിനെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. നേപ്പാളിൽ നിന്നും ഈ തുമ്പിയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത് കൂടുതൽ പഠന വിധേയമാക്കേണ്ടതുണ്ട് എന്നാണ് വിദഗ്ദാഭിപ്രായം[5].


ഇടത്തരം വലിപ്പമുള്ള ഒരു തുമ്പിയാണ് വരയൻ നഖവാലൻ. ഇവയുടെ കണ്ണുകൾക്ക് നല്ല പച്ച നിറമാണ്.

ഈ തുമ്പിയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ജീവിതചക്രത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ ലഭ്യമല്ല. എങ്കിലും സമാനമായ മറ്റ് സ്പീഷീസുകളെപ്പോലെ ഇവയും ഉരുളൻ കല്ലുകൾ നിറഞ്ഞ കാട്ടരുവികളിൽ മുട്ടയിട്ടു വളരുന്നതായി അനുമാനിക്കപ്പെടുന്നു[4].

ഇതും കാണുക

അവലംബം

  1. "Onychogomphus striatus". IUCN Red List of Threatened Species. IUCN. 2009: e.T163644A5628959. 2009. Retrieved 2018-11-16. {{cite journal}}: Cite uses deprecated parameter |authors= (help)
  2. Chao, H.F. (1990) The Gomphid Dragonflies of China (Odonata: Gomphidae). Science and Technology Publishing House Fuzhou, 486 pp. [Chinese, with English summary]
  3. Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. Magnolia Press, Auckland, New Zealand. 4849: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.
  4. 4.0 4.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 249–250.
  5. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. p. 249. ISBN 9788181714954.
"https://ml.wikipedia.org/w/index.php?title=വരയൻ_നഖവാലൻ&oldid=3434497" എന്ന താളിൽനിന്ന് ശേഖരിച്ചത്