"ചഗതായ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
[[ബൽഖ്]] പ്രദേശവും [[അമു ദാര്യ|അമു ദാര്യക്ക്]] തൊട്ട് വടക്കുഭാഗവും കേന്ദ്രീകരിച്ച [[സുലുഭു വംശം]], ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള അര്ലാട്ട് വംശം, [[ഖുണ്ടുസ്]], [[ബാഘ്ലാന്]] മുതല്‍ [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്ക് [[ഗസ്നി]] വരെയുള്ള പ്രദേശത്തു നിന്നുള്ള [[ഖ്വാരാവ്ന വംശം|ഖ്വാരാവ്നകള്]], [[കന്ദഹാർ|കന്ദഹാറില്‍]] നിന്നുള്ള നെഗുദേരി തുടങ്ങിയ മംഗോളിയന്‍ വംശജര്‍ ഉലുക്കളില് ഉള്‍പ്പെടുന്നു. |
[[ബൽഖ്]] പ്രദേശവും [[അമു ദാര്യ|അമു ദാര്യക്ക്]] തൊട്ട് വടക്കുഭാഗവും കേന്ദ്രീകരിച്ച [[സുലുഭു വംശം]], ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള അര്ലാട്ട് വംശം, [[ഖുണ്ടുസ്]], [[ബാഘ്ലാന്]] മുതല്‍ [[ഹിന്ദുകുഷ്|ഹിന്ദുകുഷിന്]] തെക്ക് [[ഗസ്നി]] വരെയുള്ള പ്രദേശത്തു നിന്നുള്ള [[ഖ്വാരാവ്ന വംശം|ഖ്വാരാവ്നകള്]], [[കന്ദഹാർ|കന്ദഹാറില്‍]] നിന്നുള്ള നെഗുദേരി തുടങ്ങിയ മംഗോളിയന്‍ വംശജര്‍ ഉലുക്കളില് ഉള്‍പ്പെടുന്നു. |
||
പതിനാലാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഹിന്ദുകുഷിന് തെക്കുവശത്ത് ഖ്വാറവ്നാകളും അവരുടെ സഖ്യവും ചഘതായ് ഉലുക്കളുടെയിടയിലെ ശക്തികേന്ദ്രമായി പരിണമിച്ചു. 1346/47 കാലത്ത് ഖ്വാറവ്നാകളുടെ നേതാവായിരുന്ന ഖ്വാജാഘാന്‍, അന്നത്തെ ചഘതായ് ഖാന് ആയിരുന്ന ഖജാനെ (Qazan) പുറത്താക്കി, മരൊരാളെ ഖാന് ആയി വാഴിച്ചു. തുടര്‍ന്ന് അധികാരം കൈക്കലാക്കിയ അദ്ദേഹം ബെഗ് എന്നും ആമിര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. 1357/58 കാലത്ത് അദ്ദേഹത്തിന്റെ മരണം വരെ ഖാജാഘാന് അധികാരത്തിലിരുന്നു. തുടര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മകന് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഖാജാഘാന്റെ മരുമകനും മറ്റൊരു ഖ്വാറാവ്ന നേതാവുമായ ആമിര്‍ ഹുസൈനാണ് ഘാജാഘാന്റെ പിന്‍ഗാമിയായത്. |
പതിനാലാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഹിന്ദുകുഷിന് തെക്കുവശത്ത് ഖ്വാറവ്നാകളും അവരുടെ സഖ്യവും ചഘതായ് ഉലുക്കളുടെയിടയിലെ ശക്തികേന്ദ്രമായി പരിണമിച്ചു. 1346/47 കാലത്ത് ഖ്വാറവ്നാകളുടെ നേതാവായിരുന്ന ഖ്വാജാഘാന്‍, അന്നത്തെ ചഘതായ് ഖാന് ആയിരുന്ന ഖജാനെ (Qazan) പുറത്താക്കി, മരൊരാളെ ഖാന് ആയി വാഴിച്ചു. തുടര്‍ന്ന് അധികാരം കൈക്കലാക്കിയ അദ്ദേഹം ബെഗ് എന്നും ആമിര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. 1357/58 കാലത്ത് അദ്ദേഹത്തിന്റെ മരണം വരെ ഖാജാഘാന് അധികാരത്തിലിരുന്നു. തുടര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മകന് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഖാജാഘാന്റെ മരുമകനും മറ്റൊരു ഖ്വാറാവ്ന നേതാവുമായ ആമിര്‍ ഹുസൈനാണ് ഘാജാഘാന്റെ പിന്‍ഗാമിയായത്<ref name=afghans13/>. |
||
== തിമൂർ == |
== തിമൂർ == |
14:24, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ചഗതായ് ഖാനേറ്റ് Цагадайн улс Tsagadai Khan Uls | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1225–1687 | |||||||||||||
ചഗതായ് ഖാനേറ്റ് (പച്ചനിറത്തിൽ) 1300-ആമാണ്ടിനോടടുപ്പിച്ച്. | |||||||||||||
തലസ്ഥാനം | അൽമാലിക്ക്, ഖ്വാർഷി | ||||||||||||
പൊതുവായ ഭാഷകൾ | മംഗോൾ, തുർക്കിക്ക് | ||||||||||||
മതം | Tengerism, ബുദ്ധമതം, ക്രിസ്തുമതം, പിൽക്കാലത്ത് ഇസ്ലാം മതം | ||||||||||||
ഗവൺമെൻ്റ് | Semi-elective monarchy, later hereditary monarchy | ||||||||||||
• 1225–1242 | ചഗതായ് ഖാൻ | ||||||||||||
• 1388-1402 | സുൽത്താൻ മഹ്മൂദ് | ||||||||||||
• 1681-1687 | Muhammad Imin Khan | ||||||||||||
നിയമനിർമ്മാണം | Kurultai | ||||||||||||
ചരിത്ര യുഗം | Late Middle Ages | ||||||||||||
• മംഗോൾ സാമ്രാജ്യത്തിന്റെ ഈ ഭാഗം, ചഗതായ് ഖാന് പരമ്പരാഗതമായി ലഭിക്കുന്നു. | 1225 | ||||||||||||
• മോങ്കെ ഖാന്റെ മരണശേഷം, ചഗതായ് ഖാനേറ്റ് മംഗോൾ സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി. | 1260 | ||||||||||||
• Made peace with Temur Khan of the Yuan Dynasty and other khanates of the Mongol Empire and acknowledged the Great khans' supremacy | 1304 | ||||||||||||
• ട്രാൻസോക്ഷ്യാന, തിമൂർ പിടിച്ചടക്കി. | 1370 | ||||||||||||
1687 | |||||||||||||
വിസ്തീർണ്ണം | |||||||||||||
1310, 1350 est. | 1,000,000 km2 (390,000 sq mi) | ||||||||||||
നാണയവ്യവസ്ഥ | Coins (dirhams and Kebek coins) | ||||||||||||
|
മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ചെങ്കിസ് ഖാന്റെ രണ്ടാമത്തെ പുത്രനായ ചഗതായ് ഖാൻ, മദ്ധ്യേഷ്യയിൽ സ്ഥാപിച്ച സാമ്രാജ്യമാണ് ചഗതായ് സാമ്രാജ്യം അഥവാ ചഗതായ് ഖാനേറ്റ് എന്നറിയപ്പെടുന്നത്. ആദ്യകാലത്ത് മംഗോളിയൻ സാമ്രാജ്യത്തിന്റെ ഉപസാമ്രാജ്യമായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രമായി നിലകൊണ്ടു. സാമ്രാജ്യത്തിന്റെ ഔന്നത്യത്തിൽ, അതായത് പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനം, ഇത് അഫ്ഗാനിസ്താന്റെ വടക്കുള്ള അമു ദാര്യ നദി മുതൽ കിഴക്ക് ചൈനയുടേയും, മംഗോളിയയുടേയും അതിർത്തിയായ അൾതായ് പർവതനിര വരെ വിസ്തൃതമായിരുന്നു[1].
1360-കളിൽ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ തിമൂർ പിടിച്ചെടുത്തെങ്കിലും, 1220-കളുടെ അവസാനം മുതൽ പതിനേഴാം നൂറ്റാണ്ടുവരെ ഈ സാമ്രാജ്യം നിലനിന്നിരുന്നു.
സ്വാതന്ത്ര്യം
1227-ൽ ചെങ്കിസ് ഖാൻ മരണമടഞ്ഞതിനുശേഷമുള്ള സാമ്രാജ്യവിഭജനത്തിലാണ് ചഗതായ് ഖാന് ട്രാൻസോക്ഷ്യന പ്രദേശത്തിന്റെ ആധിപത്യം സിദ്ധിച്ചത്. ഇക്കാലത്ത് മംഗോളിയൻ മഹാഖാനായിരുന്ന ഒഗതായ് ഖാന്റെ കീഴിലുള്ള വിശാല മംഗോൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇത്. പിന്നീടുള്ള മഹാഖാന്മാരായിരുന്ന ഗൂയൂക്ക്, മോങ്കെ എന്നിവരുടെ കാലത്തും ഇതേ നില തുടർന്നു. 1259-ല്‍ മോങ്കെയുടെ മരണത്തോടെ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഖ്വിബിലായ്, അരീഖ്-ബോഖ്വെ എന്നിവര്‍ മംഗോള്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തിനായി പോരടിച്ചു. തുടര്‍ന്ന് ഖ്വിബിലായ്, സ്വയം മഹാഖാന്‍ ആയി പ്രഖ്യാപിച്ചെങ്കിലും ഇയാളുടെ സ്ഥാനം ചഗതായ്കൾ അംഗീകരിച്ചില്ല. ഇതിനെത്തുടർന്ന് ചഗതായ് സാമ്രാജ്യം സ്വതന്ത്രമായി[2].
ഇൽഖാനികളുമായുള്ള മത്സരം
ഇക്കാലത്ത് ഖ്വിബിലായ് ഖാനെ അംഗീകരിച്ചിരുന്ന ഇറാനിലെ മറ്റൊരു മംഗോളിയൻ സാമ്രാജ്യമായിരുന്ന ഇൽഖാനികളുമായി ചഗതായ്കൾ നിരന്തരം പോരടിച്ചുകൊണ്ടിരുന്നു.
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവും 14-ആം നൂറ്റാണ്ടീന്റെ തുടക്കത്തിലുമായി ട്രാന്‍സോക്ഷ്യാനയിലെ ചഗതായ് ഭരണാധികാരികള്‍ അമു ദാര്യക്ക് തെക്കോട്ട് അവരുടെ നിയന്ത്രണം വ്യാപിപ്പിച്ചു. 1318 മുതല്‍ 1326 വരെ ഭരണത്തിലിരുന്ന കെബെഗ് ഖാന് ആയിരുന്നു ഈ നടപടികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ചെങ്കിസ് ഖാന്റെ കാലത്ത് തകര്‍ക്കപ്പെട്ട ബാള്‍ഖ്, കെബെഗ് ഖാന് പുനര്‍നിര്‍മ്മിച്ചു. താമസിയാതെ ഖുണ്ടുസ്, ബാഘ്ലാൻ, ബദാഖ്ശാന്‍, കാബൂള്‍, ഗസ്നി, കന്ദഹാര്‍ എന്നീപ്രദേശങ്ങളടങ്ങുന്ന ഇന്നത്തെ അഫ്ഘാനിസ്താന്റെ ഭൂരിഭാഗവും ചഗതായികളുടെ നിയന്ത്രണത്തില്‍ വന്നു. 1333-ല്‍ കിഴക്കന്‍ അഫ്ഘാനിസ്താനിലൂടെ സഞ്ചരിച്ച ഇബ്ന് ബത്തൂത്ത, ഇവിടത്തെ എല്ലാ പ്രദേശങ്ങളിലേയും ചഗതായ് ഭരണകര്‍ത്താക്കളുടെ സാന്നിധ്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമയത്തും, സിസ്താന്‍ തദ്ദേശീയഭരണാധികാരികളാണ് നിയന്ത്രിച്ചിരുന്നത്.
ഇൽഖാനികളെ അപേക്ഷിച്ച് ചഗതായികള്ക്കിടയില് ഇസ്ലാമികവല്‍ക്കരണം സാവധാനത്തിലായിരുന്നു നടന്നത്. 1326-34 കാലത്ത് തര്മഷിറിന് ഖാന്റെ ഭരണകാലത്ത്, ചഗതായികൾ ഇസ്ലാം മതം സ്വീകരിച്ചു എങ്കിലും ഇറാനിലെ ഇല്ഖാനികളൊടുള്ള ശത്രുത അതുപോലെ തുടര്‍ന്നിരുന്നു. ചഗതായ് ഖാന്റെ നേരിട്ടുള്ള വംശപരമ്പര താര്മാഷിറിന് ഖാന്റെ ഭരണത്തോടെ അവസാനിച്ചു. 1334-ല്‍ ഇദ്ദേഹം കിഴക്കന്‍ തുര്‍ക്കിസ്താനില്‍ നിന്നുള്ള് സ്വന്തം അനുചരന്മാരാല് അധികാരഭ്രഷ്ടനാക്കപ്പെടുകയായിരുന്നു. പിൽക്കാലത്ത് ട്രാൻസോക്ഷ്യാനയിലെ സാമ്രാജ്യം തദ്ദേശീയ തുർക്കോമംഗോളിയൻ വംശനേതാക്കളുടെ നിയന്ത്രണത്തിലായി[2].
ചഗതായ് ഉലു
ട്രാൻസോക്ഷ്യാനയിലും അഫ്ഗാനിസ്താനിലും ചഗതായി ഖാന്മാർ നേരത്തേ നിയന്ത്രിച്ചിരുന്ന പ്രദേശങ്ങളില്‍ ഭരിച്ചിരുന്ന പിന്മുറക്കാരെ ചഗതായിദ് ഉലുക്കൾ എന്ന് അറിയപ്പെടുന്നു. രാഷ്ട്രീയനിയന്ത്രണത്തിനായി ഒന്നു ചേർന്ന തുര്ക്കോമംഗോളിയന് വംശജരുടേയും മറ്റുവിഭാഗങ്ങളുടേയും പൊതുസംഘമാണ് ഉലു എന്നറിയപ്പെട്ടിരുന്നത്.
ബൽഖ് പ്രദേശവും അമു ദാര്യക്ക് തൊട്ട് വടക്കുഭാഗവും കേന്ദ്രീകരിച്ച സുലുഭു വംശം, ഇന്നത്തെ വടക്കുപടിഞ്ഞാറന്‍ അഫ്ഘാനിസ്താനില്‍ നിന്നുള്ള അര്ലാട്ട് വംശം, ഖുണ്ടുസ്, ബാഘ്ലാന് മുതല്‍ ഹിന്ദുകുഷിന് തെക്ക് ഗസ്നി വരെയുള്ള പ്രദേശത്തു നിന്നുള്ള ഖ്വാരാവ്നകള്, കന്ദഹാറില്‍ നിന്നുള്ള നെഗുദേരി തുടങ്ങിയ മംഗോളിയന്‍ വംശജര്‍ ഉലുക്കളില് ഉള്‍പ്പെടുന്നു.
പതിനാലാം നൂറ്റാണ്ട് പുരോഗമിച്ചതോടെ ഹിന്ദുകുഷിന് തെക്കുവശത്ത് ഖ്വാറവ്നാകളും അവരുടെ സഖ്യവും ചഘതായ് ഉലുക്കളുടെയിടയിലെ ശക്തികേന്ദ്രമായി പരിണമിച്ചു. 1346/47 കാലത്ത് ഖ്വാറവ്നാകളുടെ നേതാവായിരുന്ന ഖ്വാജാഘാന്‍, അന്നത്തെ ചഘതായ് ഖാന് ആയിരുന്ന ഖജാനെ (Qazan) പുറത്താക്കി, മരൊരാളെ ഖാന് ആയി വാഴിച്ചു. തുടര്‍ന്ന് അധികാരം കൈക്കലാക്കിയ അദ്ദേഹം ബെഗ് എന്നും ആമിര്‍ എന്നുമാണ് വിളിക്കപ്പെട്ടിരുന്നത്. 1357/58 കാലത്ത് അദ്ദേഹത്തിന്റെ മരണം വരെ ഖാജാഘാന് അധികാരത്തിലിരുന്നു. തുടര്‍ന്ന് അധികാരത്തിലേറാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ മകന് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഖാജാഘാന്റെ മരുമകനും മറ്റൊരു ഖ്വാറാവ്ന നേതാവുമായ ആമിര്‍ ഹുസൈനാണ് ഘാജാഘാന്റെ പിന്‍ഗാമിയായത്[2].
തിമൂർ
1369-ല്‍ ബാള്ഖിനടുത്ത് വച്ച് തിമൂര്‍, ആമിര്‍ ഹുസൈനെ പരാജയപ്പെടുത്തി. ഇതിനു പിന്നാലെ തന്നെ ആമിര്‍ ഹുസൈന് കൊല്ലപ്പെട്ടു. തുടര്‍ന്ന് ചഘതായിദ് നിയന്ത്രണത്തിലായിരുന്ന പടിഞ്ഞാറൻ പ്രദേശങ്ങള്‍ മുഴുവന്‍ തിമൂറിന്റെ അധീനതയിലാകുകയും 1370 ഏപ്രില്‍ 9-ന് തിമൂര്‍, സ്വയം അമീര്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തു[2].
അവലംബം
- ↑ See Barnes, Parekh and Hudson, p. 87; Barraclough, p. 127; Historical Maps on File, p. 2.27; and LACMA for differing versions of the boundaries of the khanate.
- ↑ 2.0 2.1 2.2 2.3 Vogelsang, Willem (2002). "13-The Mongols". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 206–209. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)