(Go: >> BACK << -|- >> HOME <<)

Jump to content

ക്രിസ്റ്റോഫ് സനൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ക്രിസ്റ്റോഫ് സനൂസി
ജനനം (1939-07-17) ജൂലൈ 17, 1939  (84 വയസ്സ്)
വിദ്യാഭ്യാസംവാഴ്‌സോ സർവ്വകലാശാല
തൊഴിൽചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ

പ്രശസ്തനായ ഒരു പോളിഷ് ചലച്ചിത്രസംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമാണ് ക്രിസ്റ്റോഫ് സനൂസി (ഇംഗ്ലീഷ്: Krzysztof Pius Zanussi).[1]

ജീവിതരേഖ

1939 ജൂലൈ 17-ന് വാഴ്‌സോയിൽ ജനിച്ച സനൂസി വാഴ്‌സോ സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും ക്രാക്കോയിലെ ജാഗിയെല്ലോനിയൻ സർവ്വകലാശാലയിൽ നിന്ന് തത്ത്വശാസ്ത്രത്തിലും ബിരുദം നേടി. 1969-ൽ തന്റെ ആദ്യത്തെ ഫീച്ചർ ഫിലിം സംവിധാനം ചെയ്തു. 1972-ൽ സംവിധാനം ചെയ്ത ഇല്യൂമിനേഷൻ നിരവധി പുരസ്കാരങ്ങൾ നേടി. 2012 നവംബറിൽ ഗോവയിൽ വെച്ച് നടന്ന അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു. നാടകസംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്.[2] 1990-94 കാലഘട്ടത്തിൽ സനൂസി യൂറോപ്യൻ ഫെഡറേഷൻ ഓഫ് ഓഡിയോ വിഷ്വൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡണ്ട് സ്ഥാനം വഹിച്ചിരുന്നു. യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിക്കുന്നു.

ചലച്ചിത്രങ്ങൾ

  • ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽസ് (1969)
  • ഫാമിലി ലൈഫ് (1970)
  • ബിഹൈൻഡ് ദ വോൾ (1971)
  • ഇല്യൂമിനേഷൻ (1972)
  • എ വുമൺസ് ഡിസിഷൻ (1975)
  • കാമോഫ്ലാഷ് (1977)
  • സ്പൈറൽ (1978)
  • ദ കോൺട്രാക്ട് (1980)
  • കോൺസ്റ്റന്റ് ഫാക്ടർ (1980)
  • ഫ്രം എ ഫാർ കൺട്രി (1981)
  • ഇംപരറ്റീവ് (1982)
  • എ ഇയർ ഓഫ് ദ് ക്വയറ്റ് സൺ (1984)
  • വെയെറെവർ യൂ ആർ (1988)
  • ലൈഫ് ഓഫ് എ ലൈഫ് (1990)
  • ദ സയലന്റ് ടച്ച് (1992)
  • വീക്കെൻഡ് സ്റ്റോറീസ് (1996)
  • അറ്റ് ഫുൾ ഗാലപ്പ് (1996)
  • ഔവർ ഗോഡ്‌സ് ബ്രദർ (1997)
  • സപ്ലിമെന്റ് (2001)
  • റീവിസിറ്റഡ് (2009)

പുരസ്കാരങ്ങൾ

  • ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം, ലൊകാർണോ,1974 - ഇല്യൂമിനേഷൻ
  • മികച്ച സംവിധായകനുള്ള പുരസ്കാരം, കാൻ,1980 - ദ കോൺസ്റ്റന്റ് ഫാക്ടർ
  • സ്പെഷ്യൽ ജൂറി പുരസ്കാരം - വെനീസ്,1982 - ഇംപരറ്റീവ്
  • ഗോൾഡൻ ലയൺ പുരസ്കാരം, വെനീസ്,1984 - എ ഇയർ ഓഫ് ദ് ക്വയറ്റ് സൺ
  • ഗ്രാൻഡ് പ്രിക്സ് പുരസ്കാരം, ടോക്കിയോ,1992 - ദ സയലന്റ് ടച്ച്
  • സ്പെഷ്യൽ ജൂറി പുരസ്കാരം - ടോക്കിയോ,1996 - അറ്റ് ഫുൾ ഗാലപ്പ്

അവലംബം

  1. പോളിഷ് കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്ക്
  2. "സമഗ്ര സംഭാവനാ പുരസ്കാര ജേതാവ്(ക്രിസ്റ്റോഫ് സനൂസി), ഇന്ത്യൻ അന്തർദേശീയ ചലച്ചിത്രമേള-2012" (PDF). Archived from the original (PDF) on 2013-01-15. Retrieved 2012-12-08.
"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റോഫ്_സനൂസി&oldid=3630116" എന്ന താളിൽനിന്ന് ശേഖരിച്ചത്