(Go: >> BACK << -|- >> HOME <<)

Jump to content

"ഒന്നാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: xmf:მაართა საგებიო ლჷმა
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: sah:Аан дойду бастакы сэриитэ
വരി 162: വരി 162:
[[ru:Первая мировая война]]
[[ru:Первая мировая война]]
[[rue:Перша світова война]]
[[rue:Перша світова война]]
[[sah:Аан дойду бастакы сэриитэ]]
[[sc:Prima Gherra Mundiale]]
[[sc:Prima Gherra Mundiale]]
[[scn:Prima guerra munniali]]
[[scn:Prima guerra munniali]]

07:45, 7 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം


World War I
പ്രമാണം:WW1 TitlePicture For Wikipedia Article.jpg
മുകളിൽ നിന്നും പ്രദക്ഷിണ ദിശയിൽ: പടിഞ്ഞാറൻ മുന്നണിയിലെ ട്രെഞ്ചുകൾ; ഒരു ബ്രിട്ടീഷ് മാർക് IV ടാങ്ക് ട്രെഞ്ച് കടക്കുന്നു; Royal Navy battleship HMS Irresistible sinking after striking a mine at the Battle of the Dardanelles; a Vickers machine gun crew with gas masks, and German Albatros D.III biplanes
കാലം July 28 1914November 11 1918
സ്ഥാനം Europe, Africa and the Middle East (briefly in China and the Pacific Islands)
ഫലം Allied victory; end of the German, Russian, Ottoman, and Austro-Hungarian Empires; foundation of new countries in Europe and the Middle East; transfer of German colonies to other powers; establishment of the League of Nations.
പക്ഷങ്ങൾ
Allied (Entente) Powers Central Powers
Commanders
Leaders and commanders Leaders and commanders
പരുക്കേറ്റവരും മരിച്ചവരും
Military dead:
5,525,000
Military wounded: 12,831,500
Military missing: 4,121,000[1]
...further details.
Military dead:
4,386,000
Military wounded: 8,388,000
Military missing: 3,629,000[1]
...further details.

1914-നും 1918-നുമിടയ്ക്ക് ആഗോളതലത്തിൽ അരങ്ങേറിയ സൈനിക സംഘർഷങ്ങളെ മൊത്തത്തിൽ ഒന്നാം ലോകമഹായുദ്ധം എന്നു വിളിക്കുന്നു. ലോകമഹായുദ്ധം എന്നറിയപ്പെടുമെങ്കിലും യുദ്ധത്തിനു പ്രധാനമായും വേദിയായതു യൂറോപ്യൻ വൻ‌കരയാണ്. ദശലക്ഷക്കണക്കിന് ആൾക്കാർ കൊല്ലപ്പെട്ട ഈ സമ്പൂർണ്ണ യുദ്ധം ലോകക്രമത്തെ മാറ്റിമറിച്ചു.

ഫ്രാൻസ്, റഷ്യ, ബ്രിട്ടൺ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്ന സഖ്യ ശക്തികളും ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.

ലോകഭൂപടത്തിലെ നാലു പ്രധാന സാമ്രാജ്യങ്ങളുടെ ശിഥീലികരണത്തിന് ഈ യുദ്ധം കാരണമായി. ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ഓട്ടോമൻ, റഷ്യ എന്നീ സാമ്രാജ്യങ്ങളാണ് തകർച്ച നേരിട്ടത്. ജർമ്മനിയുടെ സ്വാധീനം അതിന്റെ അതിർത്തികൾക്കുള്ളിൽ ഒതുങ്ങി. ചെക്കോസ്ലൊവാക്യ, യൂഗോസ്ലാവിയ, പോളണ്ട് എന്നിങ്ങനെ പുതിയ രാജ്യങ്ങൾ പിറവിയെടുക്കുകയോ പുനഃസ്ഥാപിക്കപ്പെടുകയോ ചെയ്തു.

നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലെ ദേശീയതാ പ്രസ്ഥാനങ്ങളും രൂപം നൽകിയ ലോകക്രമം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അപ്രസക്തമായി. യുദ്ധവും അതിന്റെ അനന്തരഫലങ്ങളും മറ്റൊരു ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം.

കാരണങ്ങൾ

ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡിനെയും ഭാര്യയെയും ഗാവ്രിലോ പ്രിൻസിപ് എന്നയാൾ ബോസ്നിയയിലെ സരാജെവോയിൽ വച്ച് 1914 ജൂൺ 28-നു വെടിവച്ചുകൊന്നു. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു ഗാവ്രിലോ. ആർച്ച്ഡ്യൂക്ക് ഫെർഡിനാൻഡിന്റെ കൊലപാതകത്തിൽ സെർബിയയ്ക്കും പങ്കുണ്ടെന്നാരോപിച്ച് 1914 ജൂലൈ 28-ന് ഓസ്ട്രിയ സെർബിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ഇരുപക്ഷത്തുമായി രാജ്യങ്ങൾ അണിനിരന്നു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യക്ഷകാരണം മാത്രമായിരുന്നു ഇത്. യുദ്ധത്തിനു പരോക്ഷ കാരണമായ ഒട്ടേറെ സംഭവങ്ങൾ വേറെയുണ്ട്

ഇതുകൂടി ശ്രദ്ധിക്കുക

രണ്ടാം ലോകമഹായുദ്ധം

അവലംബം

  1. 1.0 1.1 Evans, David. Teach yourself, the First World War, Hodder Arnold, 2004.p.188

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ഒന്നാം_ലോകമഹായുദ്ധം&oldid=1352689" എന്ന താളിൽനിന്ന് ശേഖരിച്ചത്