(Go: >> BACK << -|- >> HOME <<)

യഹ്‌യ ഇബ്നു അസദ്(മരണം: എ.ഡി 855) സമാനി ഭരണാധികാരി ആയിരുന്നു. അദ്ദേഹം 819-855 കാലയളവിൽ ഷാഷും (താഷ്കെന്റ്) 851/852-855 കാലയളവിൽ സമർഖണ്ഡും ഭരിച്ചിരുന്നു. എ.ഡി 819ൽ ഖലീഫ അൽ മേമന്റെ ഗവർണർ ഗസ്സാനിബുനു അബ്ബാദ്, റാഫി' ബിൻ ലൈത്ത് എന്ന വിമതനെതിരിൽ സഹായിക്കുന്നതിനു അംഗീകാരം എന്ന നിലയ്ക്ക് ഷാഷ് നഗരത്തിന്റെ ഭരണം യഹ്യയെ ഏൽപ്പിച്ചു. യാഹ്യയുടെ സഹോദരൻ നൂഹിന്റെ മരണ ശേഷം(സമര്ഖണ്ട് ഭരണാധികാരി)ഖുരാസാനിലെ ഗവർണ്ണർ അബ്ദുല്ല, സമര്ഖണ്ടിന്റെ ഭരണം യാഹ്യയെയും സഹോദരൻ ആഹ്മടിനെയും ഏൽപ്പിച്ചു. സാവകാശം യാഹ്യ നാമമാത്രമായ ഭരണാധികാരിയായി മാറി. സ്വാഭാവികമായി 855ൽ യാഹ്യയുടെ മരണശേഷം അഹ്മദിന്റെയും സന്തതികളിലേക്കും വന്നു. [1]

"https://ml.wikipedia.org/w/index.php?title=യഹ്‌യ_ഇബ്നു_അസദ്&oldid=2425496" എന്ന താളിൽനിന്ന് ശേഖരിച്ചത്