ബജ്രകോട്ട്, ഒഡീഷ
മൊത്തം 167 കുടുംബങ്ങളുള്ള ഒറീസയിലെ ഗഞ്ചം ജില്ലയിലെ ഭഞ്ജനഗർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഇടത്തരം ഗ്രാമമാണ് ബജ്രകോട്ട്. 2011 ലെ ജനസംഖ്യാ സെൻസസ് പ്രകാരം ബജ്രകോട്ട് ഗ്രാമത്തിൽ 642 ജനസംഖ്യയുണ്ട്, അതിൽ 304 പുരുഷന്മാരും 338 സ്ത്രീകളുമാണ്.ബജ്രകോട്ട്, വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച്.
കുട്ടികൾ
തിരുത്തുകജനസംഖ്യയിൽ 86 കുട്ടികളാണ് ഈ ഗ്രാമത്തിലുള്ളത്(6 വയസ് വരെയുള്ളവർ). ജനസംഖ്യയുടെ 13.4 ശതമാനം വരുമിത്. 49 ആൺകുട്ടികളും 37 പെൺകുട്ടികളുമാണുള്ളത്. ഈ ഗ്രാമത്തിൽ ആൺകുട്ടികളാണ് കൂടുലതലുള്ളത്. 49 ആൺകുട്ടികളും37പെൺകുട്ടികളുമാണ് ഉള്ളത്.
ഔദ്യോഗിക പ്രൊഫൈൽ
തിരുത്തുകബജ്രകോട്ട് ഗ്രാമത്തിലെ മൊത്തം ജനസംഖ്യയിൽ 453 പേർ തൊഴിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. 29.14 % തൊഴിലാളികൾ അവരുടെ ജോലിയെ പ്രധാന ജോലി (തൊഴിൽ അല്ലെങ്കിൽ 6 മാസത്തിൽ കൂടുതലുള്ള വരുമാനം) എന്ന് വിവരിക്കുമ്പോൾ 70.86 % പേർ 6 മാസത്തിൽ താഴെ ഉപജീവനമാർഗം നൽകുന്ന നാമമാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രധാന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന 453 തൊഴിലാളികളിൽ 26 പേർ കൃഷിക്കാരും (ഉടമയോ സഹ ഉടമയോ) 81 പേർ കാർഷിക തൊഴിലാളികളുമാണ്.
ജാതി ഘടകം
തിരുത്തുകഗണ്യമായ തോതിൽ പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗ വിഭാഗക്കാരുമുള്ള ഗ്രാമമാണിത്. ഈ ഗ്രാമത്തിൽ 172 പട്ടിക ജാതിക്കാരും 291 പട്ടിക വർഗ്ഗക്കാരുമാണുള്ളത്. അതായത് പട്ടിക വർഗ്ഗക്കരാണ് ഇവിടെ കൂടുതലുള്ളത്.
സാക്ഷരതാ നിരക്ക്
തിരുത്തുക48.02% ആണ് ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് . ഇതിൽ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 60.39% ഉം സ്ത്രീകളുടേത് 37.54% യുമാണ്. അതായത് പുരുഷ സാക്ഷരതാ നിരക്ക് സ്ത്രീകളേക്കാൾ കൂടുതലാണ് [1]
അവലംബം
തിരുത്തുക- ↑ [ https://www.census2011.co.in/data/village/410558-bajrakote-orissa.html 2011ലെ സെൻസസ് കണക്കുകൾ]]