(Go: >> BACK << -|- >> HOME <<)

പ്രതിവാദ അറിയിപ്പ് അടിസ്ഥാനകാര്യങ്ങൾ

ഒരു പ്രതിവാദ അറിയിപ്പ് എന്നത് ആരോപിത പകർപ്പവകാശ ലംഘനം നടത്തിയതിനാൽ നീക്കംചെയ്‌ത വീഡിയോ പുനഃസ്ഥാപിക്കുന്നതിന് YouTube-നോടുള്ള നിയമപരമായ ഒരു അഭ്യർത്ഥനയാണ്. നീക്കംചെയ്യേണ്ടതോ പ്രവർത്തനരഹിതമാക്കേണ്ടതോ ആയ കാര്യങ്ങളുടെ പിഴവുകൊണ്ടോ അവ തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടോ അപ്‌ലോഡ് നീക്കം ചെയ്യുന്ന അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുന്ന, നിയമാനുസൃതമായ ഉപയോഗം പോലുള്ള സാഹചര്യങ്ങളിൽ മാത്രം ഈ പ്രക്രിയ പിന്തുടർന്നേക്കാം. അത് മറ്റേതൊരു സാഹചര്യത്തിലും പിന്തുടരുകയില്ല.

മുകളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമാകാതെ നിങ്ങൾ വീഡിയോ നീക്കംചെയ്‌തെങ്കിൽ, നിങ്ങൾക്ക് പിൻവലിക്കാൻ ആവശ്യപ്പെടാം അല്ലെങ്കിൽ സ്‌ട്രൈക്ക് കാലഹരണപ്പെടുന്നതിന് കാത്തിരിക്കാം.

പ്രതിവാദ അറിയിപ്പ് വീഡിയോയുടെ യഥാർത്ഥ അപ്‌ലോഡർ അല്ലെങ്കിൽ അവരുടെ താൽപ്പര്യാർത്ഥം പ്രവർത്തിക്കുന്നതിന് അംഗീകാരം നൽകിയിട്ടുള്ള അഭിഭാഷകനെപ്പോലുള്ള ഒരാൾ സമർപ്പിക്കേണ്ടതാണ്. ഒരു പ്രതിവാദ അറിയിപ്പ് സമർപ്പിക്കുന്നതിന്, ഞങ്ങളുടെ വെബ്‌ഫോം ഉപയോഗിക്കുക. ഇത് നിങ്ങളുടെ അക്കൗണ്ടിന്റെ പകർപ്പവകാശ അറിയിപ്പുകളുടെ വിഭാഗം വഴി ആക്‌സസ്സ് ചെയ്യാനാകും:

നിങ്ങളുടെ പകർപ്പവകാശ അറിയിപ്പുകളിലേക്ക് പോകുക

ഞങ്ങൾക്ക് നിങ്ങളുടെ പ്രതിവാദ അറിയിപ്പ് ലഭിച്ചശേഷം, പകർപ്പവകാശ ലംഘനത്തിന്റെ യഥാർത്ഥ ക്ലെയിം സമർപ്പിച്ചിരിക്കുന്ന കക്ഷിയ്‌ക്ക് ഞങ്ങൾ അത് കൈമാറും. ഞങ്ങൾ അറിയിപ്പ് കൈമാറുമ്പോൾ അതിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളിൽ ഉൾപ്പെടുമെന്ന കാര്യം ശ്രദ്ധിക്കുക. ഒരു പ്രതിവാദ അറിയിപ്പ് സമർപ്പിക്കുന്നതിലൂടെ, ഇത്തരത്തിൽ നിങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിങ്ങൾ അനുമതി നൽകുന്നു. യഥാർത്ഥ അവകാശവാദിയ്‌ക്കല്ലാതെ മറ്റൊരു കക്ഷിയ്‌ക്കും ഞങ്ങൾ പ്രതിവാദ അറിയിപ്പ് കൈമാറുന്നതല്ല.

ഒരു പ്രതിവാദ അറിയിപ്പ് പ്രക്രിയ പൂർത്തിയാക്കാൻ 10 പ്രവൃത്തി ദിവസം ആവശ്യമാണ് അതിനാൽ ക്ഷമയോടെയിരിക്കുക.

നിങ്ങളുടെ അക്കൗണ്ട് ഒന്നിലധികം പകർപ്പവകാശ ലംഘനങ്ങൾ നടത്തിയതിനാൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെങ്കിൽ, വെബ്‌ഫോം ആക്‌സസ്സ് ചെയ്യാനാകില്ല. ഉചിതമെങ്കിൽ, നിങ്ങൾക്ക് ഫോം രഹിത പ്രതിവാദ അറിയിപ്പ് സമർപ്പിക്കാനാകും.